ആഹാ എന്തൊരു അന്തസ് ! ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല ! ഒരു പ്രത്യേകതരം ഫെമിനിസം ! വിനായകനെതിരെ ഹരീഷ് പേരടി !

ഇന്ന് വിനായക ഒരു സംസാര വിഷമായി മാറിക്കഴിഞ്ഞു, നടന്റെ ഓരോ വാക്കുകളും ഇന്ന് പൊതു സമൂഹാത്തിൽ വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. ‘ഒരുത്തി’ നവ്യയുടെ ഏറ്റവും പുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, അതിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പ്രെസ്സ് മീറ്റിൽ പങ്കെടുത്ത വിനായകൻ പറഞ്ഞ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ കത്തി കയറുമ്പോൾ മറ്റു ചില കാര്യങ്ങൾ കയ്യടിയും നേടുന്നുണ്ട്. ഫാൻസിനെ കുറിച്ച് വിനായകൻ പറഞ്ഞതും അതുപോലെ ഇവിടെ ഒരു മഹാ നടന്റെ പടമിറങ്ങി, അത് വിജയിപ്പിക്കാൻ ഈ ഫാൻസ്‌ എന്ന് പറയുന്ന പൊട്ടന്മാർക്ക് പോലും സാധിച്ചില്ല എന്നും, ഇവിടെ ഒരു പടം നന്നാക്കാനും നശിപ്പിക്കാനും ഈ ഫാൻസിന് സാധിക്കില്ല എന്നും വിനായകൻ പറഞ്ഞിരുന്നു.

എന്നാൽ ‘മീ ടു’ പോലെ പല വിവാദ പരാമർശങ്ങളും നടത്തിയ നടനെതിരെ ഇപ്പോൾ നടൻ ഹരീഷ് പേരാടി രംഗത്ത് വന്നിരിക്കുകയാണ്.   അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരുത്തന്‍ അവന് സെ,ക്‌,സ് ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ അങ്ങോട്ട്  ചോദിക്കും. അത് അവന്‍ ഇനിയും ആവര്‍ത്തിക്കും. ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും. ഉത്തരം എസ് ആയാലും നോ ആയാലും വാക്കാലുള്ള ബ,ലാ,ത്സം,ഗം അവന്‍ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളുടെ മുന്നിൽ ഇരുന്ന്  ഉറക്കെ വിളിച്ച്  പറയുന്നു..

എന്നാൽ അതിൽ ഒരുത്തൻ പോലും നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് സെ,ക്‌,സ് ചെയ്യാന്‍ താത്പര്യം തോന്നി ഒരുത്തന്‍ ഇങ്ങിനെ ചോദിച്ചാല്‍ എന്താണ് മൈ,രെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേര്‍ണ്ണലിസ്റ്റ് മൈ,രു,ക,ള്‍. ആ വിഡ്ഡികള്‍ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോള്‍ ഇത് കേള്‍ക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യ ഭി ച രി ക്കപ്പെടുന്നു.

കൂടാതെ ഇത് ‘അമ്മ സംഘടനയിലെ ഏതെങ്കിലും താരങ്ങൾ ആയിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ മാത്രം അതിനെതിരെ ചാടി കടിക്കാന്‍ വരുന്ന ഡബ്ല്യുസിസിക്കും അവരുടെ പുരോഗമന മൂട് താങ്ങികള്‍ക്കും ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല. ആഹാ ഒരു പ്രത്യേകതരം ഫെമിനിസം, അന്തസ്സ്, ഇവന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ ഒരു കോണത്തിലെ പൊലീസുമില്ല…അടുത്ത വനിതാ മതില്‍ നമുക്ക് വിനായകനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണ്ണം, ജയ് വിനായക സെക്‌സാന്ദ ബാഭ. എന്നും ഹരീഷ് പേരടി പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *