ബോച്ചെയുടെ പൂർവ്വകാല ചരിത്രവും ഭാവിയിലെ അയാളുടെ നിലപാടുകളും ഇവിടെ പ്രസ്ക്തമല്ല.. ഈ വിഷയത്തെ അയാള്‍ മാനുഷികമായി സമീപിച്ചു ! കൈയ്യടിച്ച് ഹരീഷ് പേരടി !

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കൈയ്യടി നേടുന്നത് ബോച്ചേ എന്ന് വിളിക്കുന്ന ബോബി ചെമ്മണ്ണൂരിനാണ്. അതുപോലെ സൗദി അറേബ്യയില്‍ വ,ധ,ശി,ക്ഷ,ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ  സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് മലയാളികൾ. കേവലം രണ്ടു ദിവസം മാത്രം ബാക്കി നിൽക്കവെയാണ് ഈ ലക്ഷ്യം ഫലം കണ്ടത്. 34 കോടി രൂപയിലേക്ക് ഒരുകോടി രൂപ സംഭാവന നൽകിയ  ബോച്ചേ ബാക്കിയുള്ള തുക സമാഹരിക്കുന്നതിന് പിരിവുമായി തെരുവിലേക്ക് ഇറങ്ങുകയും അത് ഫലം കാണുകയുമായിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ചുളുവില്‍ ഇതിനെ ആരും ഒർജിനല്‍ കേരളാ സ്റ്റോറിയാക്കണ്ട..ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ല…ഒരു മത രാഷ്ട്രത്തിലെ പ്രത്യേക നിയമത്തിനെ മറികടക്കാൻ മറ്റൊരു വഴിയുമില്ലാതെയായപ്പോള്‍ ആ നിയമത്തെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ച്‌.. ലോകമെമ്ബാടുമുള്ള മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മനുഷ്യർ ഒന്നിച്ച സഹകരണത്തിന്റെ സ്റ്റോറിയാണ് അഥവാ മനുഷ്യരുടെ,മനുഷ്യത്വത്തിന്റെ ഒർജിനല്‍ സ്റ്റോറിയാണ്..

ആ സ്വരുകൂട്ടിയ 34 കോടിയില്‍.. മലയാളികള്‍ മാത്രമല്ല.. അതില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരുണ്ട്, വിത്യസ്ത മത വിഭാഗക്കാരുണ്ട്, എല്ലാ രാഷ്ട്രങ്ങളിലേയും വിദേശ പൗരൻമാരുണ്ട്, എന്തിന് സൗദിയിലെ അറബികള്‍ പോലുമുണ്ട്.. എന്ന് ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു… ഇവിടെ ബോച്ചെയുടെ പ്രസ്ക്തി ഒരു കോടി കൊടുത്ത് വീട്ടില്‍ പോയി കിടന്നുറങ്ങാതെ അയാള്‍ ആ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയെന്നതാണ്..

അയാളുടെ പൂർവ്വകാല ചരിത്രവും ഭാവിയിലെ അയാളുടെ നിലപാടുകളും ഇവിടെ പ്രസ്ക്തമല്ല.. ഈ വിഷയത്തെ അയാള്‍ മാനുഷികമായി സമീപിച്ചു എന്നത് തന്നെയാണ് പ്രസക്തം… മനുഷ്യർക്ക് പരസ്പ്പരം സഹകരിക്കാതെ ഒരടിപോലും മുന്നോട്ട് പോകാൻ പറ്റില്ല എന്ന് ഈ വിഷയം നമ്മെ ഓർമ്മപെടുത്തുന്നു.. അത് മതമായാലും ജാതിയായാലും വർണ്ണമായാലും രാഷ്ട്രമായാലും.. മനുഷ്യത്വം ജയിക്കട്ടെ… എന്നും ഹരീഷ് പേരടി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *