വിട്ടുവീഴ്ചകൾ ചെയ്യാൻ തയാറായിട്ടുള്ളവർക്ക് പ്രത്യേക കോഡ് ! ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത്, ഞെട്ടിക്കുന്ന വിവരങ്ങൾ !

മലയാള സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.  റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. നിയമ തടസ്സം ഒഴിവായതിന് പിന്നാലെയാണിപ്പോൾ പുറത്ത് വന്നിട്ടുള്ളത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്.  വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്കാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.

എന്നാൽ ഏറെ ഞെട്ടിക്കുന്ന വാർത്തകളാണ് റിപ്പോർട്ടിലുള്ളത്. സിനിമ മേഖലയിൽ വ്യാപക ലൈം,ഗി,ക ചൂഷണം, മലയാള സിനിമയിൽ കാ,സ്റ്റിം,ഗ് കൗ,ച്ച്, അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം, വിട്ടുവീഴ്ചകൾ ചെയ്യാൻ തയാറായിട്ടുള്ളവർക്ക് പ്രത്യേക കോഡ്, വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും എന്നതടക്കമുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. സിനിമ നിയന്ത്രിക്കുന്നത് ക്രി,മി,ന,ലു,കളാണെന്നും റിപ്പോർട്ടിലുണ്ട്.

മലയാള സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണിത്. സിനിമാ മേഖലയിലുള്ളത് പുറമേക്കുള്ള തിളക്കം മാത്രമാണ്. വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകുന്നവർക്ക് അവസരം ലഭിക്കുന്നുണ്ടെന്ന് ഒന്നിലേറെ വനിതാ താരങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. വനിതകളെ ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടൻമാരുമുണ്ട്. നടിമാരുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശിക്കുന്നു.

എന്നാൽ മറ്റൊരു സംഭവം, ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും ഉണ്ടെന്ന റിപ്പോർട്ടാണ്, ആരോടെങ്കിലും പരാതി പറഞ്ഞാൽ അവർ എന്നന്നേക്കുമായി സിനിമയിൽ നിന്നും തുടച്ച് നീക്കപ്പെടും. അതിക്രമം കാട്ടിയവരിൽ ഉന്നതരുമുണ്ട്. ശുചിമുറി സൗകര്യങ്ങൾ പോലും നിഷേധിച്ചിട്ടുണ്ട്. പരാതി പറഞ്ഞാൽ സിനിമയിൽ വിലക്കുണ്ട്. അതുകൂടാതെ വീട്ടുകാർക്ക് പോലും സുരക്ഷയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ പ്രതിഫലത്തിന്റെ കാര്യവും റിപ്പോർട്ടിലുണ്ട്, സ്ത്രീകൾക്ക് മതിയായ പ്രതിഫലം ഇല്ല. പിന്നണിയിലെ സ്ത്രീകളും ചൂഷണത്തിന് ഇരയാകുന്നുണ്ട്. ലൈഗികാതിക്രമം പതിവാണെന്നും വഴങ്ങാത്തവർക്കെതിരെ പ്രതികാര നടപടിയാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സിനിമ മേഖലയിലെ പുരുഷന്മാരും ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോർട്ടിൽ പറയുന്നു. ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ആക്രമണം നടക്കുന്നത്.

അതുപോലെ മലയാള സിനിമ കൂട്ടായ്മയായ അമ്മ സംഘടനക്ക് എതിരെയും രൂക്ഷ വിമർശനമുണ്ട്. അമ്മ സംഘടന സ്ത്രീവിരുദ്ധ നിലപാടെന്ന് സ്വീകരിക്കുന്നതെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്. സഹകരിക്കാത്ത സ്ത്രീകളെ എങ്ങനെ സഹകരിപ്പിക്കാമെന്നാണ് സംഘടന പഠിപ്പിക്കുന്നത്. പലതരത്തിലാണ് സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നത്. ഏതെങ്കിലും തരത്തിൽ എതിർപ്പ് കാണിച്ചാൽ അവർക്കെതിരെ വൻ തോതിലുള്ള സൈബർ അറ്റാക്കുകളാണ് ഉണ്ടാകുന്നത്. ഫോ,ട്ടോ മോ,ർ,ഫ് ചെയ്യുന്നതടക്കം വളരെ വൃ,ത്തി,കേടായി നടിമാരെ ചിത്രീകരിക്കും. 15 പേരടങ്ങുന്ന പവർ ഗ്രൂപ് ആണ് സിനിമ മേഖലയെ നിയന്ത്രിക്കുന്നത്. സെറ്റിൽ ഇടനിലക്കാർ പലവിധമാണ്. അതിരൂക്ഷമായ പീഡനങ്ങളാണ് സ്ത്രീകൾ സിനിമയിൽ അനുഭവിക്കുന്നത് എന്നും തുടങ്ങുന്ന ആരോപണങ്ങളാണ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *