
എന്നെയും ലാലേട്ടനെയും കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത് ! ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ട് പോലുമില്ല ! ഹണി റോസ് പറയുന്നു !
സിനിമകളെക്കാൾ കൂടുതൽ ഉത്‌ഘാടന വേദികളിൽ കൂടി കൂടുതൽ ജനശ്രദ്ധ നേടിയ നടിയാണ് ഹണി റോസ്. മണികുട്ടന്റെ നായികയായി ബോയ്‌ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് ഹണി സിനിമ ലോകത്തേക്ക് എത്തുന്നത്. ശേഷം സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളുടെ ഭാഗമായതോടെ ഹണി സിനിമയിൽ കൂടുതൽ തിളങ്ങാൻ തുടങ്ങി. ബിഗ് ബ്രദർ, ഇട്ടിമാണി, മേഡ് ഇൻ ചൈന, കനൽ, മോൺസ്റ്റർ എന്നീ സിനിമകളിൽ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പവും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിൽ’ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പവും, സർ സി.പിയിൽ ജയറാമിന് ഒപ്പവും, മൈ ഗോടിൽ സുരേഷ് ഗോപിയ്ക്കൊപ്പവും, റിങ് മാസ്റ്ററിൽ ദിലീപിനൊപ്പവും എത്തിയതോടെ ഹണി മലയാളത്തിലെ മുൻനിര നായികയായി മാറുകയായിരുന്നു.
ഇപ്പോഴിതാ താൻ പറയാത്തൊരു കാര്യം അടുത്തിടെ പ്രചരിച്ചതിനെ കുറിച്ചും ഹണി സംസാരിച്ചിരുന്നു. മോഹന്‍ലാല്‍ സാര്‍ എന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും കൈത്താങ്ങ് ആയിരുന്നെന്ന് ഞാന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ആരൊക്കെയോ അയച്ച് തന്നു. ഇങ്ങനൊരു സ്‌റ്റേറ്റ്‌മെന്റ് ഞാനെവിടെയും പറഞ്ഞിട്ടില്ല.

ദൈവത്തിന്റെ അനുഗ്രഹത്താൽ എന്റെ ജീവിതത്തിൽ അങ്ങനൊരു പ്രസ്താവന പറയേണ്ട സാഹചര്യവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതൊക്കെ ലാൽ സാർ കണ്ടാൽ എന്ത് വിചാരിക്കും, ഈ കുട്ടി എന്തൊക്കെയാണ് ഈ വിളിച്ച് പറയുന്നത് എന്ന് ചിന്തിക്കില്ലേ എന്നായിരുന്നു എന്റെ ചിന്ത എന്നും ഹണി പറയുന്നു. ഞാൻ അത് ലാൽസിനോട് പറഞ്ഞപ്പോൾ ”അത് വിട്ടേക്കൂ കുട്ടി, ഇതൊക്കെ പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്, ശ്രദ്ധിക്കാന്‍ പോവേണ്ടെന്നാണ്”, അദ്ദേഹത്തിന്റെ മറുപടിയെന്നും’, ഹണി പറയുന്നു.
അതുപോലെ തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ചും ഹണി പറയുന്നുണ്ട്, പ്രണയം കുടുംബ ജീവിതം എല്ലാം ഇഷ്ടമാണ്, പക്ഷെ ഈ വിവാഹത്തോട് താല്പര്യമില്ല. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കുറേ ഇന്‍സിഡന്റ് ഉണ്ടായിട്ടുണ്ട്. അവരെല്ലാം ഇങ്ങോട്ട് വന്നു ഇഷ്ടം പറയുകയായിരുന്നു. ഒരു പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല എന്നും ഹണി പറയുന്നുണ്ട്.
Leave a Reply