എന്റെ അനിയനെ ഓർത്ത് അഭിമാനിക്കുന്നു, ആടുജീവിതം കണ്ടിറങ്ങിയ ശേഷം നിറ കണ്ണുകളിടെ ഇന്ദ്രജിത്ത് പറയുന്നു !
മലയാള സിനിമയുടെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന സിനിമയാണ് ആടുജീവിതം, നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് രംഗത്ത് വരുന്നത്, ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ ശേഷം ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട് എന്നാണ് താരം പറഞ്ഞത്. ആടുജീവിതം കണ്ട് ഇറങ്ങിയതിനു ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു നടന്‍ എന്ന രീതിയില്‍ കൂടുതല്‍ കഴിവു തെളിയിക്കണമെന്ന് പൃഥ്വിരാജ് എപ്പോഴും ആഗ്രഹിച്ചിരുന്നെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ.. ഞാന്‍ അവനെ ഓര്‍ത്ത് അഭിമാനിക്കുന്നു. പൃഥ്വിയെ എങ്ങനെയൊക്കെ വിശേഷിപ്പിച്ചാലും അവന്റെ ഉള്ളില്‍ നടന്‍ എന്ന നിലയില്‍ കൂടുതല്‍ തെളിയിക്കണം എന്ന വെമ്പല്‍ ഉണ്ടായിരുന്നു. ഇത് ഈ സിനിമയിലെ പ്രകടനം കാണുമ്പോള്‍ അറിയാം. അത്ര കഠിനാധ്വാനം ചെയ്ത് അത്ര ക്ഷമയോടെയാണ് പൃഥ്വി ഇത് ചെയ്തത്. ഒരു നടന്റെ ജീവിതത്തില്‍ എപ്പോഴും ഇതുപോലുള്ള കഥാപാത്രം കിട്ടില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ് ഇത്. ആ സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി അവന്റെ കഴിവിന്റെ പരമാവധി ചെയ്തു.’ എന്നും ഇന്ദ്രജിത്ത് പറയുന്നു.
അതുപോലെ ഈ അവസരത്തിൽ സംവിധായകൻ ബ്ലെസ്സിയെയും അദ്ദേഹം അഭിനന്ദിച്ചു, ചിത്രത്തിലെ എല്ലാ രംഗങ്ങളും മികച്ചതാണ്. മികച്ച രീതിയിലാണ് അഭിനയിച്ചിരിക്കുന്നത്. ബ്ലെസി സാറിനും ആശംസകള്‍. മികച്ച സിനിമയാണ്. നമുക്കും നമ്മുടേതായ റെവനന്റോ കാസ്റ്റ് എവേയോ ഉണ്ടെന്ന് പറയാന്‍ പറ്റും.- താരം കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിലൂടെ ഓസ്‌കര്‍ മലയാളത്തില്‍ എത്തുമോ എന്ന ചോദ്യത്തിന് നല്ലൊരു സിനിമ നമ്മള്‍ ചെയ്തു. അവാര്‍ഡ് നമ്മുടെ കയ്യില്‍ അല്ലല്ലോ, എന്നായിരുന്നു താരത്തിന്റെ മറുപടി. പൂർണിമക്ക് ഒപ്പമാണ് ഇന്ദ്രജിത്ത് സിനിമ കാണാൻ എത്തിയത്.
Leave a Reply