
കാവ്യാ അമ്മയിൽ നിന്നും രാജിവെക്കാൻ തീരുമാനിച്ച് എന്നെ വിളിച്ചു ! പക്ഷെ ഞാൻ സമ്മതിച്ചില്ല ! ഇന്നസെന്റ് പറയുന്നു !
മലയാളികളുടെ ഇഷ്ട നടിയാണ് കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ സിനിമ രംഗത്തുനിന്നും മാറി നില്കുകയാണ്. ഇതിനോടകം വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് കാവ്യാ. അതുപോലെ മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട്കളിൽ ഒരാളാണ് നടൻ ഇന്നസെന്റ്. കാൻസർ എന്ന മഹാ വ്യാധിയെ അതിജീവിച്ച അദ്ദേഹം ഒരുപാട് പേർക്ക് പ്രചോദനം കൂടിയായിരുന്നു. ഇപ്പോഴിതാ രോഗ ബാധിതനായിരുന്ന കാലത്തുണ്ടായൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഇന്നസെന്റ്.
കാവ്യാ അമ്മ താര സംഘടനയിൽ നിന്നും രാജിവെക്കാൻ തീരുമാനിച്ചതിന് കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ… അമ്മ താര സംഘടനയിൽ അംഗങ്ങള്‍ക്കായുള്ള ഇന്‍ഷൂറന്‍സിനും കൈനീട്ടത്തിനുമൊക്കെയായി പണം കണ്ടെത്താനുള്ളൊരു പരിപാടി നടക്കുകയായിരുന്നു. അപ്പോള്‍ നമ്മടെ കാവ്യ മാധവന് എന്റെ അടുത്തു വന്നു. ശേഷം അവള് എന്നെ കുറേ നേരം ഇങ്ങനെ നോക്കി നിന്നു. നീയെന്താ ഇങ്ങനെ നോക്കുന്നതെന്ന് ഞാന്‍ ചോദിച്ചു.
ക്യാൻസർ വന്നിട്ടും അങ്കിളിന് ഒരു മാറ്റവും ഇല്ല എന്നാണോ അതോ മാറ്റമുണ്ടെന്നാണോ, അതോ എന്റെ മുടി പോയത് കണ്ടിട്ടാണോ. എന്റെ മുടിയൊക്കെ പോയിരുന്നു. ഇങ്ങനെ പോയി പോയി ഒരു ദിവസം ഞാനില്ലാതെയാകും എന്ന് ഞാന്‍ പറഞ്ഞതും ആ കുട്ടി കണ്ണ് പൊത്തി. എന്നിട്ടവള് എന്നോട് ചോദിച്ചു, ഇതെന്താ ഇന്നസെന്റ് അങ്കിളേ ഇങ്ങനെയൊക്കെ വരുന്നത് ഇന്നസെന്റ് അങ്കിളിനെ പോലൊരാള്‍ക്ക് ഈ അസുഖം വരേണ്ട കാര്യമുണ്ടോ എന്ന് ഏറെ വിഷമത്തോടെ ആ കുട്ടി ചോദിച്ചു. കാവ്യാ അന്ന് അമ്മയുടെ എക്സിക്യൂട്ടീവ് അംഗമാണ്.

അപ്പോൾ ഞാൻ അവളോട് വെറുതേ ഒരു രസത്തിന് പറഞ്ഞു. അമ്മയില്‍ നിന്നും പത്ത് പൈസ നമ്മള് പറ്റിച്ചാല്‍ ഇങ്ങനെയുള്ള രോഗങ്ങള്‍ വരും. അത് കേട്ടതും അവള് അങ്കിളൊന്ന് മിണ്ടാതിരിക്കൂവെന്ന് പറഞ്ഞു. ഇവള് ചെറിയ കുട്ടിയായിരിക്കെ എന്റെ മകളായി അഭിനയിച്ചതാണ്. എനിക്കത്രയും അടുപ്പമുണ്ട്, അതുമാത്രമല്ല പണം എടുക്കുന്നത് കണ്ടിട്ട് കണ്ടില്ലാ എന്ന് നടിക്കുന്നവര്‍ക്കും ഈ രോഗം വരാം എന്ന് ഞാന്‍ പറഞ്ഞതും അവള് നെഞ്ചത്ത് കൈ വച്ചു. അങ്കിള്‍ വെറുതെ തമാശ പറയുകയാണെന്ന് പറഞ്ഞ് അവള് പോയി.
എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ എന്നെ വിളിച്ചു പറഞ്ഞു അന്ന് പറഞ്ഞില്ലേ പൈസ എടുത്താല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും ഇതുപോലെ സംഭവിക്കാം എന്ന്. ഞാന്‍ ഇവിടെ അമ്മയോടും അച്ഛനോടും പറഞ്ഞപ്പോള്‍ നമ്മക്ക് ഒന്നും വരില്ലാ എന്നാണ് അവര്‍ പറഞ്ഞത്, എന്ന് പറഞ്ഞ് ഫോൺ വെച്ചു. അത് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും വിളിച്ചു എന്നിട്ട് പറഞ്ഞു, ഞാൻ അമ്മയിൽ നിന്നും രാജി വെക്കുക ആണെന്ന്. ഞാന്‍ പറഞ്ഞത് അവള് കാര്യമാക്കി എടുത്തു. പിന്നെ ഞാനവളെ വിളിച്ച് തെളിയിച്ച് പറഞ്ഞു കൊടുത്തു. ഇതൊക്കെ ഈ ഇന്നസെന്റ് അങ്കിളിന്റെ നേരം പോക്കാണെന്ന്. അതിനു ശേഷമാണ് അവൾ ആ തീരുമാനം മാറ്റിയത് എന്നും ഇന്നസെന്റ് പറയുന്നു.
Leave a Reply