ഈ നടന്മാർ തമ്മിലുള്ള ഈഗോ കാരണം ഈ സിനിമ ഒന്ന് തീർത്തെടുക്കാൻ ഞാൻ പെടാപാട് പെട്ടു, ഒടുവിൽ അവസാനത്തെ ആ അടവ് എടുത്തു ! ഇന്നസെന്നിന്റെ അന്നത്തെ ആ വാക്കുകൾ !

മലയാള സിനിമക്ക് നഷ്‌ടമായ അഭിനയ പ്രതിഭകളിൽ ഒരാളാണ് ഇന്നസെന്റ്. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. എന്നിരുന്നാലും അദ്ദേഹം ബാക്കിവെച്ചുപോയ നിരവധി ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളിൽ കൂടി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. ഇപ്പോഴിതാ മുമ്പൊരിക്കൽ  അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.  മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്ന സിനിമയായിരുന്നു ‘ട്വന്റി ട്വന്റി’. താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ തുക കണ്ടെത്താനായാരുന്നു അന്ന് ട്വന്റി ട്വന്റി നിര്‍മ്മിച്ചത്. നടന്മാരുടെ ഈഗോ കാരണം ട്വന്റി ട്വന്റി എടുക്കാന്‍ പാടുപ്പെട്ടു എന്നാണ് നടന്‍ ഇന്നസെന്റ് ഇപ്പോള്‍ തുറന്നു പറയുന്നത്.

‘അമ്മ’ എന്ന താര, സംഘടനയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഫണ്ട് സമാഹരിക്കുന്നതിന് ആ പടം ചെയ്യാൻ തയാറായത്. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളെ സഹായിക്കുന്നതിന് പെന്‍ഷന്‍, ഇന്‍ഷൂറന്‍സ് പോലുള്ളവക്ക് പണം കണ്ടെത്തേണ്ടത് ഉണ്ടായിരുന്നു, അങ്ങനെ ആ ചിത്രം ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷന്സ് നിർമ്മാണം ഏറ്റെടുത്തു. മലയാള സിനിമയുടെ മുന്‍നിര താരങ്ങളടക്കം നിരവധി പേര്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ താരങ്ങൾ തമ്മിൽ നല്ല രീതിയിൽ ഈഗോ പ്രശ്നം ഉണ്ടായിരുന്നു.

പക്ഷെ ഈ സൂപ്പർ, സ്റ്റാറുകളുടെ ഈഗോ കാരണം ഒരാൾ വരുമ്പോൾ അടുത്തയാൾ വരില്ല, അടുത്തയാൾ ഒഴിവ് പറഞ്ഞ് പിന്മാറും, ഇത് കൂടി വന്നപ്പോൾ ഷൂട്ടിംഗ് തന്നെ മുടങ്ങുമെന്ന സ്ഥിതിയായി. അന്ന് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു ദിലീപിന് ബുദ്ധിമുട്ടാണെങ്കില്‍ താന്‍ ഈ ചിത്രം നിര്‍മ്മിക്കാമെന്ന് പറഞ്ഞു. പക്ഷെ ദിലീപ് അത് സമ്മതിച്ചില്ല. അവസാനം മോഹന്‍ലാലിന്റെ പേര് പറഞ്ഞ് വിരട്ടിയിട്ടാണ് താൻ നടന്മാരെ ഷൂട്ടിംഗിന് എത്തിച്ചത്. താന്‍ എന്ത് ഐഡിയ ഉപയോഗിച്ചാണ് നടന്മാരെ ഒരുമിപ്പിച്ച് ഷൂട്ടിംഗിന് എത്തിച്ചതെന്ന് ഇടവേള ബാബു തന്നോട് പലവട്ടം ചോദിച്ചിരുന്നു എന്നും ഇന്നസെന്റ് പറയുന്നു.

അത് കൂടാതെ, ആ സമയത്താണ് സുരേഷ് ഗോപി അമ്മ സംഘടനയുമായി പിണങ്ങി നിൽക്കുന്നത്. ട്വന്റി ട്വന്റി ചെയ്യുന്ന സമയത്ത് ഞാൻ അയാളെ വിളിച്ചിരുന്നു. പക്ഷെ മറുപടി ഞാനുണ്ടാവില്ല, അമേരിക്കയിലേക്ക് പോവുകയാണെന്നായിരുന്നു പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു നീ അമേരിക്കയിലേക്ക് പൊക്കോ, പക്ഷെ പോയി വന്നതിന് ശേഷം നീ മലയാള സിനിമയില്‍ അഭിനയിക്കില്ല. വേറൊരാള്‍ സിംഗപ്പൂരില്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴും ഞാന്‍ ഇതേ ഡയലോഗ് പറഞ്ഞു. അപ്പോഴാണ് ഡേറ്റ് കിട്ടിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *