
അന്ന് സംഭവിച്ചത് ഇതാണ് ! അയാൾ ഒരു സാധുവാണ് ! സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം ! ഇന്നസെന്റിന്റെ തുറന്ന് പറച്ചിൽ ! വിഡിയോ പങ്കുവെച്ച് ഗോകുൽ !
സുരേഷ് ഗോപി എന്ന നടൻ മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം ഒരു നന്മ നിറഞ്ഞ മനുഷ്യൻ കൂടി ആണെന്ന് തെളിയിച്ചുതന്ന ആളാണ്, അദ്ദേഹത്തെ തേടി എത്തുന്ന നിരാലംബരെ അദ്ദേഹം വെറും കയ്യോടെ അയക്കാറില്ല. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അദ്ദേഹം വർഷങ്ങൾക്ക് ശേഷം അമ്മ താര സംഘടനയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. അദ്ദേഹത്തെ പൊന്നാട അണിഞ്ഞ് താരങ്ങൾ വരവേൽക്കുന്ന വിഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരുന്നു. ണ്ട് പതിറ്റാണ്ടിലേറെ നീണ്ട പിണക്കത്തിനാണ് ഇതോടെ അറുതി വന്നത്. കൊച്ചി കലൂരിലെ അമ്മ ആസ്ഥാനത്തു നടന്ന മെഡിക്കല്‍ ക്യാംപിൽ മുഖ്യാതിഥിയായിരുന്നു സുരേഷ് ഗോപി. അമ്മയുടെ ഔദ്യോഗിക വേദിയിൽ എത്തിയ സുരേഷ് ഗോപിയുടെ പുത്തൻ ലുക്കും ഏറെ വൈറലായി മാറിയിരുന്നു.
അമ്മ സഘടനയുടെ തുടക്കത്തിൽ വളരെ സജീവമായിരുന്നു സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപി ഒരു തെറ്റും ചെയ്തിരുന്നില്ല, അമ്മയിലെ മറ്റു രണ്ടു താരങ്ങൾ സുരേഷിനെ നാണം കെടുത്തിയത് കൊണ്ടാണ് അമ്മയിൽ നിന്ന് വിട്ടുനിന്നത്, സത്യം എന്താണെന്ന് തനിക്ക് അറിയാം എന്ന് നടൻ ഇന്നസെൻറ് തുറന്ന് പറയുന്ന വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എന്നാൽ ഇതിൽ ഏറെ ശ്രദ്ദേയമായ കാര്യം ഈ വിഡിയോ ഗോകുൽ സുരേഷും പങ്കുവെച്ചിട്ടുണ്ട് എന്നതാണ്.

തന്റെ അച്ഛന്റെ നിരപരാധിത്വം തുറന്ന് കാട്ടുകയാണ് ഗോകുൽ, ആ വിഡിയോയിൽ ഇന്നസെന്റ് പറയുന്നത് ഇങ്ങനെ, സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്. അത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹം ബി.ജെ.പിയാണോ മറ്റേതാണോ എന്നൊന്നും നമ്മള് നോക്കേണ്ട കാര്യമില്ല, അയാള്‍ വളരെ നല്ല മനുഷ്യനാണ്’, സിനിമാ സംഘടനയായ ‘അമ്മ’യില്‍ നിന്ന് എന്തുകൊണ്ടാണ് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ച പരിപാടിയായിരുന്നു ‘അറേബ്യൻ ഡ്രീംസ്. ഈ പരിപാടി ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെ സുരേഷ് ഗോപി പാവപെട്ട കുഞ്ഞുങ്ങളുടെ പഠനത്തിനും അവർക്ക് അംഗൺവാടി പണിയാനുമായി നാട്ടിൽ നടത്തി. ഷോ നടത്തുന്നയാൾ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്ക്, അവരുടെ കാരുണ്യ പ്രവർത്തങ്ങൾക്കായി തരുമെന്നും താൻ അമ്മ സംഘടനയെ അറിയിച്ചു. പക്ഷെ ഇതിന്റെ നടത്തിപ്പുകാരൻ ആ തുക അമ്മയിൽ നൽകിയില്ല. ഇതിനെ അന്ന് നടൻ ജഗദീഷും ജഗതിയും കൂടി സുരേഷ് ഗോപിയെ പരസ്യമായി പരിഹസിച്ചു. സഹികെട്ട സുരേഷ് ആ പണം അയാൾ തന്നില്ലെങ്കിൽ ഞാൻ തരും എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. ആ പണം സുരേഷ് ഗോപി തന്നു..
പിന്നീട് ഞാൻ അമ്മയുടെ പ്രസിഡന്റ് ആയപ്പോള്‍ സുരേഷ് ഗോപിയോട് ഈ തുക തിരികെ വാങ്ങണമെന്ന് പറഞ്ഞു. പക്ഷെ അയാൾ ആ തുക അന്ന് മറ്റേതെങ്കിലും സംഘടനയ്ക്ക് നല്‍കാനായിരുന്നു പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു. പക്ഷേ താന്‍ അതിന് സമ്മതിച്ചില്ല. കാരണം അത് സുരേഷിന്റെ പണമാണ് എന്നുമാണ് ഇന്നസെന്റ് പറയുന്നത്.
Leave a Reply