
‘പെൺകുട്ടികൾ കൂടുതലുള്ള കോളേജിൽ ചെല്ലുമ്പോൾ എനിക്ക് ഒരു തളർച്ച വരും’ ! അത് ആലീസ് ഇടക്ക് പറയാറുണ്ട് ! ഇന്നസെന്റ് തുറന്ന് പറയുന്നു !! !
മലയാള സിനിമയുടെ പ്രമുഖ നടന്മാരിൽ ഒരാളാണ് നടൻ ഇന്നസെന്റ്. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു ജനപ്രധി കൂടിയാണ്. ഒരു നിർമാതാവുമാണ്. 1972ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന സിനിയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് എത്തുന്നത്. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാള സിനിമ പ്രേമികൾക്ക് വളരെ പ്രിയപ്പെട്ടതാണ്, നടനായും സഹ നടനായും, വില്ലനായും, കൊമേഡിയനായും ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം ചില ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടത് ഒഴിച്ചാൽ ഇപ്പോഴും ആ പഴയ നടൻ തന്നെയാണ്. എപ്പോഴും നർമം കലർന്ന സംഭാഷണ ശൈലി മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
അദ്ദേഹത്തിന്റെ മിക്ക അഭിമുഖങ്ങളിലും ഭാര്യ ആലീസിനെ കുറിച്ചും മക്കളെ കുറിച്ചും അദ്ദേഹം സംസാരിക്കാറുണ്ട് അത്തരത്തിൽ ഇപ്പോൾ വളരെ രസകരമായ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം, നടിയും അവതാരകയുമായ സുബി സുരേഷുമായുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. അതിൽ ഭാര്യ ആലീസ് തന്നെ കുറിച്ച് പറയാറുള്ള ഒരു കമന്റിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. നടന്റെ വാക്കുകൾ, നമ്മൾ മറ്റുള്ളവരുടെ കഥകൾ കൂടുതൽ പറയുന്നതിനേക്കാളും നല്ലത് നമ്മൾ നമ്മുടെ തന്നെ കഥകൾ പറയുന്നതാണ് ശെരിയെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ചിരിച്ച സുബി പറഞ്ഞത്, ചിരിച്ച് ചിരിച്ച് എനിക്ക് വയറു വേദന എടുത്ത് തുടങ്ങിയെന്നാണ്, ഇത് കേട്ടപ്പോൾ ഇന്നസെന്റ് പറഞ്ഞു, ഇത് എന്റെ ഭാര്യ ആലീസ് കേൾക്കണ്ട, അല്ലെങ്കിലും അവൾ പറയുന്നത് പെൺകുട്ടികൾ കൂടുതലുള്ള കോളേജിൽ ചെല്ലുമ്പോൾ എനിക്ക് ഒരു തളർച്ച വരും എന്നാണ്. കോളേജ് പരിപാടികൾക്ക് തന്നെ വിളിക്കാറുണ്ട്. വളരെ സ്നേഹത്തോടെ സ്വീകരിച്ചാണ് കുട്ടികൾ തന്നെ വേദിയിലേയ്ക്ക് കൊണ്ടു പോകുന്നത് സ്റ്റെപ്പ് കയറുമ്പോഴെല്ലാം സഹായിക്കാറുണ്ട്. ഇത് കാണുമ്പോൾ ആലീസ് പറയുന്നത്.” അല്ലെങ്കിലും പെൺകുട്ടികൾ കൂടുതലുളള കോളേജിൽ എത്തുമ്പോഴാണ് ഞാൻ കൂടുതൽ തളരുന്നതെന്ന് എന്നാണ്”. അതുകൊണ്ട് വലിയ ചിരി വേണ്ടെന്നും ചെറിയ ചിരി മതിയെന്നും ഇന്നസെന്റ് ഏറെ രസകരമായി പറയുന്നുണ്ട്.

കൂടാതെ താര സംഘടനായ അമ്മയുടെ പ്രസിഡന്റായി കഴിഞ്ഞ പതിനെട്ട് വർഷമാണ് ഇന്നസെന്റ് ആ സംഘടനയെ നയിച്ചത്. അതുകൊണ്ട് തന്നെ എല്ലാ താരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്. എന്തുകൊണ്ടാണ് മറ്റാരും ആ സ്ഥാനത്തേക്ക് വരാതെ താൻ തന്നെ തുടർന്നത് എന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നു. ഇപ്പോൾ മമ്മൂട്ടി അമ്മ മീറ്റിങ്ങിനിടയില്‍ ഒരാളോട് പറയുകയാണ് ‘അത് അങ്ങനെ ചെയ്യാൻ പറ്റില്ല, ഇരിക്കവിടെ എന്ന്’. അത് ചിലപ്പോൾ അയാളുടെ ഉള്ളില്‍ ഒരു വിദ്വേഷം ഉണ്ടാക്കും.
മമ്മൂട്ടി വലിയ ഒരു നടനാണ്, അയാളുടെ കൈയില്‍ നല്ല പണമുണ്ട്. ഇനിയും നല്ല ഒരുപാട് സിനിമകള്‍ ചെയ്യും. അങ്ങനെയുള്ള ഒരാളെ നമുക്ക് പേടിക്കണ്ട എന്ന നിലയ്ക്ക് തിരിച്ചു മറുപടി പറയാം. പക്ഷെ ഞാന്‍ ഒന്ന് ഇരിക്കടോ എന്ന് പറഞ്ഞാല്‍ അത് മോഹന്‍ലാല്‍ ആയാലും, മമ്മൂട്ടി ആയാലും ജയറാം ആയാലും ഇരിക്കും. അത് ഭയം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ്, ഞാൻ പറയുന്നതിൽ ന്യായമുണ്ട് എന്ന് അവർക്ക് ബോധ്യമുള്ളതുകൊണ്ടാണ്കഴിഞ്ഞ 18 വർഷവും ഞാൻ ആ കസേരയിൽ ഇരുന്നത് എന്നും ഇന്നസെന്റ് പറയുന്നു..
Leave a Reply