
അതൊന്നും എല്ലാവകർക്കും പറ്റുന്ന കാര്യമൊന്നും അല്ല ! ദൈവം ജന്മനാ കൊടുത്ത കഴിവാണ് ! കാവ്യാ മോശമാണ് എന്നല്ല ! നടൻ ഇർഷാദ് പറയുന്നു !
മലയാള സിനിമ രംഗത്ത് ഒരുപിടി മികച്ച വേഷങ്ങൾ ചെയ്ത നടനാണ് ഇർഷാദ്. ചെറിയ വേഷങ്ങളിൽ തുടക്കം ശേഷം നായകനായും സഹ നടനായും വില്ലനായും അദ്ദേഹം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറി. അതുപോലെ തന്നെ മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. വിവാഹത്തിന് മുമ്പ് മഞ്ജു ചെയ്ത് ഓരോ കഥാപാത്രങ്ങളും ഒരു പക്ഷെ അവരേക്കാളും നന്നായി പ്രേക്ഷകർ ഓർത്തിരിക്കുന്നു. എക്കാലവും മഞ്ജുവിനെ ഓർമിക്കാൻ ആ ചിത്രങ്ങൾ തന്നെ ധാരാളം.
ഇപ്പോഴിതാ ഇർഷാദ് മഞ്ജുവിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് മഞ്ജു വാര്യർ എന്ന നടിയെ ഇത്രത്തോളം ഇഷ്ടപ്പെടുന്നത് എന്നാണ് ഇർഷാദ് പങ്കുവെച്ചിരിക്കുന്നത്. മഞ്ജു വാര്യർ എന്ന നടിയെ എങ്ങനെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.
അവരെ കുറിച്ച് മാത്രം ഇങ്ങനെ എന്തിനാണ് എല്ലാവരും സംസാരിക്കുന്നത്. നമ്മൾ ഇപ്പോൾ ഒരു മ,ര,ണ വീട്ടിൽ പോയാൽ കരയും സങ്കടപ്പെടും അല്ലെ. പക്ഷെ ആ മ,രി,ച്ച് കിടക്കുന്നയാളുടെ അടുത്ത ബന്ധത്തിലുള്ളവർ കരയുന്നപോലെയോ വിഷമിക്കുന്നപോലെയോ ഞാൻ സങ്കടപ്പെടില്ല. കാരണം ആ മരിച്ചുകിടക്കുന്ന ആളോട് നമുക്കുള്ള മാനസിക അടുപ്പത്തിന്റെ അളവ് അനുസരിച്ച് ഇരിക്കും ആ കരച്ചിലിന്റെ വ്യാപ്തി. ആ ഒരു തിരിച്ചറിവ് വലിയ ഒന്നാണ്. അതുപോലെ നമ്മുടെ കഥാപാത്രത്തിന് അനുസരിച്ച് അല്ലെ നമ്മൾ അഭിനയിക്കേണ്ടത്.

സിറ്റുവേഷൻ ഏതാണെങ്കിലും അതിന് അനുസരിച്ചുള്ള കറക്ട് മീറ്ററിൽ സാധങ്ങൾ ഇട്ട് കൊടുക്കണം. അത് അവർക്ക് സാധിക്കുന്നുണ്ട്. അതൊന്നും എല്ലാവർക്കും പറ്റുന്ന കാര്യമല്ല. മറ്റുള്ള നടിമാർ മോശമാണെന്നല്ല ഞാൻ പറയുന്നത്. മഞ്ജുവിന് ആ വേണ്ട സാധനങ്ങൾ കൃത്യമായ അളവിൽ എല്ലാം ചേർത്ത് അത് അസാധ്യമാക്കാൻ കഴിയും. കാര്യം ഇതൊക്കെ ആണെങ്കിലും അഭിനയിക്കുന്നത് ഈ സാധനങ്ങളൊക്കെ വരുന്നുണ്ട് എന്ന കാര്യം മഞ്ജുവിന് പോലും ചിലപ്പോൾ അറിയില്ലായിരിക്കും. ദൈവം ജന്മനാ കൊടുത്ത കഴിവായിരിക്കാം. നമ്മുടെ നായികമാരൊന്നും മോശമല്ല. കാവ്യയായാലും… എന്റെ കാലഘട്ടത്തിൽ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടിയായിരുന്നു മഞ്ജു വാര്യർ എന്നും ഇർഷാദ് പറയുന്നു.
ഏറെ നാളുകൾക്ക് ശേഷം ഒമര് ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന സിനിമയിൽ നായകനായി എത്തിയിരിക്കുകയാണ് ഇർഷാദ്. ഡിസംബർ 30 നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
Leave a Reply