
എന്റെ നായികയായി എത്തിയതിന് ഉർവശി അന്ന് ഏറെ പരിഹാസം കേട്ടിരുന്നു ! അതൊന്നും കാര്യമാക്കാതെ ഇനിയും മികച്ച കഥാപാത്രങ്ങൾ ചെയ്ത് ഞാൻ ഉയരണം എന്ന് ആഗ്രഹിച്ച ആളാണ് ഉർവശി ! കടപ്പാടിനെ കുറിച്ച് ജഗദീഷ് !
ഒരു സമയത്ത് കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ട താര ജോഡികളായിരുന്നു ജഗദീഷും ഉർവശിയും, ഇരുവരും ഒന്നിച്ച ഒരുപിടി മികച്ച സിനിമകൾ ഇന്നും ഹിറ്റാണ്, സ്ത്രീധനം എന്ന സിനിമയാണ് അതിൽ ഏറ്റവും മികച്ചത്. മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടനാണ് ജഗദിഷ്. ഏത് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളുകൂടിയാണ്. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു അധ്യാപകൻ കൂടിയായിരുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിളും ഇദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 350-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഇദ്ദേഹം ഇതുവരെ 12 സിനിമകൾക്ക് കഥ എഴുതുകയും 8 സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിയ്ക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ സിനിമ എഴുത്തിനെ കുറിച്ചും കരിയറിനെ കുറിച്ചും മറ്റും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, ഞാൻ ഒരിക്കലും ഒരു വലിയ എഴുത്തുകാരൻ ഒന്നുമല്ല, പക്ഷെ റേഡിയോ നാടകങ്ങൾ എഴുതിയിട്ടുണ്ട്. എന്റെ കുറച്ച് റേഡിയോ നാടകങ്ങൾക്ക് ശ്രീനിവാസൻ തിരക്കഥ, സംഭാഷണം എഴുതിയപ്പോൾ ഞാൻ കഥാകൃത്തെന്ന പേരിൽ അറിയപ്പെട്ടുവെന്ന് മാത്രം. അതിന്റെ ക്രെഡിറ്റുകൾ എല്ലാം ലഭിക്കേണ്ടത് ശ്രീനിവാസന് തന്നെയാണ്.
ഇന്നത്തെ പുതു എഴുത്തുകാരോട് കിടപിടിക്കുന്ന തരത്തിൽ എഴുതാൻ വശമില്ലാത്തത് കൊണ്ടാണ് ഇപ്പോൾ അതിനുമുതിരാത്തത്. 90 കളിൽ എനിക്ക് നായകനായി അഭിനയിക്കാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചു, ആ സമയത്ത് വിജയിച്ച എന്റെ എല്ലാ ചിത്രങ്ങളും വിജച്ചത് അതെല്ലാം വളരെ ലോ കോസ്റ്റ് ചിത്രങ്ങൾ ആയതുകൊണ്ടായിരുന്നു. അതുമാത്രമല്ല എന്റെ നായികയായി എത്തിയത് അന്നത്തെ സൂപ്പർ ഹീറോയിൻ ആയിരുന്ന ഉർവശി ആയിരുന്നു.

ഉർവശി എന്റെ കരിയറിൽ ഒരുപാട് പിന്തുണ നല്കിയിടട്ടുള്ള ആളാണ്, ഗംഭീര ടാലന്റുള്ള ആർട്ടിസ്റ്റാണ്. സീരിയസും കോമഡിയുമെല്ലാം നന്നായി ഉർവശി കൈകാര്യം ചെയ്യും. ഉർവശിക്കൊപ്പം അഭിനയിക്കാൻ എനിക്ക് ഭയമായിരുന്നു. കാരണം ഞാൻ ഉർവശിയെ വെച്ച് നോക്കുമ്പോൾ ഞാൻ ജൂനിയറാണ്. മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ അടക്കമുള്ള സൂപ്പർ സ്റ്റാറുകളുടെ നായികയായി അഭിനയിക്കുന്ന ഉർവശിയാണ് ആ സമയത്ത് എന്റെ നായികയായി എത്തിയത്. അവരുടെ അത്ര വാല്യൂ എനിക്കില്ലായിരുന്നു. അതിന്റെ അപകർഷതാബോധം എനിക്ക് ഉണ്ടായിരിന്നു.
പക്ഷെ അങ്ങനെയൊന്നും വേണ്ടെന്ന് പറഞ്ഞ് എന്നെ മാറ്റി എടുത്തത് ഉർവശി ആയിരുന്നു. ഞാനൊരു കൊമേഡിയനാണെന്നുള്ള ധാരണ മാറ്റിയിട്ട് നിങ്ങൾക്കൊരു ഹീറോ ആവാനാവും നിങ്ങളൊരു ഹീറോ ആണ് എന്ന് എന്നോട് നിരന്തരം പറഞ്ഞ് എനിക്ക് കോൺഫിഡൻസ് തന്നിട്ടുള്ളത് ഉർവശിയാണ്. ഉർവശി എന്റെ നായികയായിട്ട് വന്നപ്പോൾ ഇൻഡസ്ട്രിയിൽ മുഴുവൻ സംസാരമായിരുന്നു. ഉർവശി താഴോട്ട് പോയി, ജഗദീഷിന്റെ ഹീറോയിനായി എന്ന് പറഞ്ഞു. എന്നാൽ ആ പറച്ചിലുകൾ ഒന്നും ഉർവശി ചെവികൊണ്ടിരുന്നില്ല. എന്റെ ഒപ്പം ഏഴ് സിനിമകളിൽ നായികയായി അഭിനയിച്ചു. എനിക്ക് ജീവിതത്തിൽ വലിയ കടപ്പാടുണ്ട് എന്നും ജഗദീഷ് പറയുന്നു.
Leave a Reply