
നമ്മുടെ പങ്കാളികളോടൊപ്പം നിങ്ങൾ നല്ല ഓർമ്മകൾ ഉണ്ടാക്കണം ! മുന്നോട്ടുള്ള ജീവിതത്തിൽ അത് താങ്ങാവും, രമ പോയതിനുശേഷം ജീവിതത്തോടുള്ള ത്രില്ല് നഷ്ടപ്പെട്ടു ! ജഗദീഷ് !
മലയാള സിനിമയിൽ വര്ഷങ്ങളായി തിളങ്ങി നിൽക്കുന്ന നടനാണ് ജഗദീഷ്, അദ്ദേഹം ഇനി ഒരുപക്ഷെ അഭിനയിച്ചില്ലങ്കിൽ പോലും എക്കാലവും മലയാളികൾ ഓർത്തിരിക്കാൻ പാകത്തിന് മികച്ച കഥാപാത്രങ്ങൾ സിനിമ പ്രേമികൾക്ക് സമ്മാനിച്ച പ്രതിഭയാണ് ജഗദീഷ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമ രംഗത്ത് സജീവമാകുകയാണ്. കരിയറിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ കൈയ്യടി നേടാറുണ്ട്. ഫാലിമി, നേര്, ഗരുഡൻ, എബ്രഹാം ഓസ്ലർ എന്നീ സിനിമകളിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഇപ്പോഴിതാ ഇതിനുമുമ്പ് അദ്ദേഹം തനിക്ക് നഷ്ടമായ തന്റെ ഭാര്യ രമയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ഞങ്ങളുടെ കുടുംബം കുട്ടികൾ ഇതെല്ലാം വളരെ മികവോടെ കൈകാര്യം ചെയ്യുമ്പോഴും അവൾ വളരെ വലിയൊരു പദവിയിൽ ഉള്ള ഉദ്യോഗസ്ഥ കൂടിയായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്.
റെ,ക്കോർഡ് നമ്പറാണ്. ഇരുപത്തിനായിരത്തിൽപരം പോ,സ്റ്റ് മോ,ർ,ട്ടം ചെയ്തിട്ടുണ്ട്. അതിലെ ഇമോഷൻസ് ഭീകരമാണ്. സാധാരണ സർജൻമാരെ പോലെയല്ല ഇവർ ഇത് ചെയ്യുന്നു… ഇതിൽ സത്യം എന്താണെന്ന് വേർതിരിക്കുന്നു. ഇതിൽ ചില കാര്യങ്ങൾ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. കാരണം പ്രെഗ്നന്റ് ലേഡീസ് ആക്സിഡന്റലി മരിക്കുമ്പോൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വയറിലുള്ള കുട്ടിയുമുണ്ടാവും. അതിന്റെ ഇമോഷൻസ് വൈകുന്നേരം വന്നിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്.

അതുപോ,ലെ ത,ന്നെ ഇതുപോലെ ഫോറൻസിക് സർജൻസ് ആഹാരം കഴിക്കുന്നത് മോർച്ചറിയുടെ തൊട്ട് അടുത്ത മുറിയിലിരുന്നാണ്. എനിക്ക് അതിനകത്തോട്ട് കടക്കാൻ തന്നെ പേടിയാണ്. എന്റെ കുട്ടികൾ നേരത്തെ സ്കൂൾ വിട്ടുവരുമ്പോൾ രമയുടെ ഫോറൻസിക് സർജൻസിനായുള്ള റൂമിൽ പോയി റിലാക്സ് ചെയ്യും. പക്ഷെ എനിക്ക് അത് പറ്റില്ല. അതിനകത്ത് ഇരിക്കാൻ എനിക്ക് മടിയാണ്. ഓസ്ലർ എന്ന സിനിമയിലെ എന്റെ കഥാപാത്രത്തിനും അതിന്റെതായ ഇമോഷൻസുണ്ട്.
ഈ സിനിമയിൽ എന്റെ ക്യാരക്ടറുമായിട്ട് എന്റെ ഭാര്യയുടെ പ്രൊഫഷൻ എത്രത്തോളം ചേർന്നിരിക്കുന്നുവെന്ന് സിനിമ കാണുമ്പോഴേ നിങ്ങൾക്ക് മനസിലാവു. ജീവിച്ചിരുന്നെങ്കിൽ എന്റെ ഈ മാറ്റം കണ്ടിട്ട് ഏറ്റവും അധികം സന്തോഷിക്കുമായിരുന്നത് രമയാണ്. അതിൽ എനിക്ക് യാതൊരു സംശയവുമില്ല. ഞാൻ ഇപ്പോൾ ചെയ്യുന്ന പോലെയുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്ത് കാണാനായിരുന്നു രമ ആഗ്രഹിച്ചിരുന്നത്. ഭാഗ്യവശാൽ എന്റെ കുട്ടികൾ അത് പിന്തുടർന്ന് രമ നൽകിയ പോലെയുള്ള പിന്തുണ എനിക്ക് നൽകുന്നുണ്ട്. എനിക്കിപ്പോൾ എന്റെ ജീവിതത്തോട് ഒരു ത്രില്ലുമില്ല, ജീവിതത്തിൽ നിങ്ങൾ നല്ല ഓർമ്മകൾ ഉണ്ടാക്കണം, കാരണം തനിച്ചാകുമ്പോൾ കൂട്ടിന് അതുമാത്രമേ ഉണ്ടാകൂ എന്നും ഏറെ വിഷമത്തോടെ അദ്ദേഹം പറയുന്നു.
Leave a Reply