
സൂപ്പർ സ്റ്റാറുകളുടെ നായികയായ ഉർവശി ജഗദീഷിന്റെ നായികയോ ! ആ പരിഹാസങ്ങൾ വകവെക്കാതെ അവർ എന്നെ ചേർത്ത് നിർത്തി ! കടപ്പാട് ഉള്ള ഏക നായികാ ! ജഗദീഷ് പറയുന്നു !
ഉർവശി എന്ന അഭിനേത്രി മലയാള സിനിമയുടെ അഭിമാനമാണ്. ഇന്നും അതുല്യ പ്രതിഭയെ കടത്തിവെട്ടാൻ മറ്റൊരു നായികാ ഉണ്ടായിട്ടില്ല. ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന അഭിനേത്രി ഒരു നല്ല മനസിന് ഉടമ കൂടിയാണ്. അവരുടെ നിലപാടുകളും വിലയിരുത്തലുകളൂം എന്നും അഭിനന്ദനം അർഹിക്കുന്നവയായിരുന്നു. അതുപോലെ തന്നെ മലയാള സിനിമ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത കലാകാരനാണ് നടൻ ജഗദീഷ്. ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളാണ്. ഇന്നും അദ്ദേഹം സിനിമ രംഗത്ത് വളരെ സജീവമാണ്.
ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളാണ് ജഗദീഷ്. നാ,യകനായും കൊ,മേഡിയനായും ഒപ്പം വില്ലനായും ക്യാരക്ടർ റോളുകൾ ആയാലും എല്ലാം വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരു മികച്ച അഭിനേതാവ്. ഇപ്പോഴും അദ്ദേഹം അഭിനയ രംഗത്ത് സജീവ സാന്നിധ്യമാണ് എങ്കിലും കഴിവിനൊത്ത വേഷങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു വാസ്തവം. അദ്ദേഹത്തിന്റെ സിനിമ ജീവിത്തിൽ ഏറ്റവും കൂടുതൽ ജോഡിയായി അഭിനയിച്ചത് നടി ഉർവശിക്ക് ഒപ്പമാണ്.
ഇപ്പോഴിതാ അദ്ദേഹം തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പാടുള്ള നായികയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് നടി ഉർവശിയോടാണ് എന്നാണ് ജഗദീഷ് പറയുന്നത്. ഉർവശി എന്ന നടിയുടെ പ്രത്യേകത അവർ സിനിമ രംഗത്ത് വളരെ മികച്ച ഒരു അഭിനേത്രി മാത്രമായിരുന്നില്ല, അതിലുപരി വളരെ നല്ലൊരു മനസിന് ഉടമ കൂടി ആയായിരുന്നു. ഉർവശി സൂപ്പർ സ്റ്റാറുകളുടെ നായികാ ആയി അഭിനയിക്കുന്ന അതേ സമയം എന്റെ ഒപ്പവും ശ്രീനിവാസനൊപ്പവും അഭിനയിച്ചിരുന്നു.

ഒരു താഴെത്തട്ടിലുള്ള നടനാണ് ഞാൻ എന്ന് യേനക്കറിയാം എങ്കിലും അവർ അങ്ങനെ ചിന്തിച്ചിട്ടേ ഇല്ല. ജീവിതത്തിൽ വലിയ കടപ്പാടുള്ള നടിയും സുഹൃത്തുമാണ് ഉർവശിയെന്നാണ് ഒരുവേള നടൻ ജഗദീഷ് പറഞ്ഞത്. ഇരുവരും ഒരുമിച്ച് ഭാര്യ, സ്ത്രീധനം തുടങ്ങി ആറോളം സിനിമകളിൽ നായികാ നായകൻമാരായി അഭിനയിച്ചിരുന്നു. സിനിമ രംഗത്ത് എനിക്ക് ഏറ്റവും അടുപ്പമുള്ള നടിയും ഉർവശിയാണ്. ഞാനൊരു കൊമേഡിയനാണെന്നുള്ള ധാരണ മാറ്റിയിട്ട് നിങ്ങൾക്കൊരു ഹീറോ ആവാനാവും നിങ്ങളൊരു ഹീറോ ആണ് എന്ന് എന്നോട് നിരന്തരം പറഞ്ഞ് എനിക്ക് കോൺഫിഡൻസ് തന്നിട്ടുള്ളത് ഉർവശിയാണ്.
ഉർവശി അന്ന് സൗത്തിന്ത്യയിലെ തന്നെ ഏറ്റവും നമ്പർ വൺ ഹീറോയിൻ ആണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കമൽ ഹാസന്റെയും ഒക്കെ ടോപ് ഹീറോയിൻ. അവരോടാെപ്പമഭിനയിച്ച് എന്റെ നായികയായിട്ട് വന്നപ്പോൾ ഇൻഡസ്ട്രിയിൽ മുഴുവൻ സംസാരമായിരുന്നു. ഉർവശി താഴോട്ട് പോയി, ജഗദീഷിന്റെ ഹീറോയിനായി എന്നൊക്കെ പറഞ്ഞു. എന്നാൽ ആ പറച്ചിലുകൾ ഒന്നും ഉർവശി ചെവികൊണ്ടിരുന്നില്ല. എന്റെ ഒപ്പം ഏഴ് സിനിമകളിൽ നായികയായി അഭിനയിച്ചു. എനിക്ക് ജീവിതത്തിൽ വലിയ കടപ്പാടുണ്ട്. എന്റെയും ശ്രീനിവാസന്റെയും നായികയായി അഭിനയിച്ചതിന്റെ പേരിൽ ഉർവശിയെ ഒരുപാട് പേർ പരിഹസിച്ചു… പക്ഷെ ഉർവശി അതൊന്നും കാര്യമാക്കിയില്ല അവർ മികച്ച ഒരു കലാകാരി ആണെന്നും ജഗദീഷ് പറയുന്നു.
Leave a Reply