ആ ഭാഗ്യം കിട്ടിയ ആദ്യ മലയാളി ! അഭിമാനവും സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയുന്നില്ല ! നടി ജലജയും മകളും പറയുന്നു !

‘തമ്പ്’ എന്ന ചിത്രത്തിന്റെ പ്രദര്ശനത്തോട് അനുബന്ധിച്ചാണ് നടി ജലജ കാനിൽ എത്തിയത്. ചരിത്രം കുറിച്ചുകൊണ്ടുള്ള ഒരു വരവായിരുന്നു അത്. വളരെ പെട്ടെന്നാണ് തങ്ങൾക്ക് ഇങ്ങനെ ഒരു അവസരം കിട്ടിയത് എന്നാണ് ജലജ പറയുന്നത്. മകൾ ആയിരുന്നു കൂടുതൽ സന്തോഷിച്ചത്. അവിടെ വെച്ച് വളരെ അപ്രതീക്ഷിതമായി ഒരു ഷോപ്പിൽ വച്ച് ബോളിവുഡ് താരം രൺവീർ സിങ്ങിനെ ജലജയും മകളും കണ്ടു. അപ്പോൾ തന്നെ മകൾ ദേവി ഓടിച്ചെന്ന് പരിചയപെട്ടു. പുറമേ ദേവി അമ്മ ജലജയേയും പരിചയപ്പെടുത്തി. സംഭവം കാനിൽ വച്ചായിരുന്നു.

തന്റെ അമ്മ ഒരു മലയാളം നടി ആണെന്നും, അമ്മയുടെ സിനിമയായ ‘തമ്പ്’ കാനിൽ സ്ക്രീൻ ചെയ്യുന്നുണ്ടെന്ന് അറിയിച്ചു. അത് കേട്ടതും അദ്ദേഹം വളരെ അദ്ദേഹം എക്സൈറ്റഡ് ആയി. കേരളത്തിൽ നിന്നും ഒരു നടി കാനിൽ അംഗീകാരം ഏറ്റുവാങ്ങുന്നതിൽ സന്തോഷമുണ്ടെന്നു സന്തോഷത്തോടെ പറഞ്ഞു. കേരളത്തിനു മാത്രമല്ല ഇന്ത്യയ്ക്കുതന്നെ അത് അഭിമാന നിമിഷമാണെന്നും രൺവീർ പറഞ്ഞു. ജലജയെ കൺഗ്രാജുലേറ്റു ചെയ്യുകയും ചെയ്തു. അതുപോലെ കാനിൽ റെഡ് കാർപെറ്റിൽ ലോക സുന്ദരിമാർ മാറ്റ് ഉരക്കുമ്പോൾ ജലജ അവിടെയും ഞെട്ടിച്ചു. കേരളം ട്രെഡിഷനാൽ ശരിയാണ് ഉടുത്തത്.

അത് തനിക്ക് വാശി ഉണ്ടായിരുന്നു എന്നാണ് ജലജ പറയുന്നത്. കൂടാതെ ഈ അവസരത്തെ തികച്ചും  ഞാൻ ദൈവാനുഗ്രഹമായാണു കാണുന്നത്. കാനിനെ ‘ഫെസ്റ്റിവൽ ഓഫ് ഫെസ്റ്റിവൽസ്’ എന്നാണു പറയുന്നത്. അവിടെയെത്തിയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മറ്റൊന്ന് ഇത്രയും പഴക്കമുള്ള സിനിമ റിസ്റ്റോർ ചെയ്താണ് അവിടെയെത്തുന്നത്. ക്ലാസിക് സിനിമ വിഭാഗത്തിലായിരുന്നു സ്ക്രീനിങ്.

വളരെ അഭിമാനം നിമിഷം..  ഫെസ്റ്റിവൽ ഡയറക്ടർ തീയെറി ഫ്രെമൂസ് ആണ് തമ്പ് തിരഞ്ഞെടുക്കുന്നത്. സ്ക്രീനിങ്ങിലും റെഡ് കാർപറ്റിലും അദ്ദേഹം ഉണ്ടായിരുന്നു. ലോക സിനിമാ ചരിത്രത്തിൽ പ്രത്യേകം അടയാളപ്പെടുത്തേണ്ട മലയാളചിത്രം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നമ്മുടെ സിനിമയ്ക്കുള്ള അംഗീകാരമാണ്. മറ്റൊരു പേരു കൂടി പറയണം. തമ്പ് റിസ്റ്റോർ ചെയ്ത ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്ര സിങ് ദുംഗാർപുർ. അദ്ദേഹമില്ലായിരുന്നുവെങ്കിൽ ഇതു സാധ്യമാകില്ലായിരുന്നു എന്നും മകൾ ഫ്രഞ്ച് ഭാഷ പഠിച്ചിരുന്നു. അതുകൊണ്ട് അവിടുത്തെ ബാക്കി കാര്യങ്ങൾ എല്ലാം സുഖമായി നടന്നു എന്നും ജലജ പറയുന്നു..

Leave a Reply

Your email address will not be published. Required fields are marked *