200 കോടിക്ക് മുകളിൽ ജീവനാംശം വേണ്ടെന്ന് വെച്ച സാമന്തക്കും, കോടികൾ വരുന്ന ജീവനാംശം വേണ്ടെന്ന് പറഞ്ഞ മഞ്ജുവിനും കൈയ്യടി ! പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന് ആരതി !

തെന്നിന്ത്യൻ സിനിമ ലോകത്ത് ഇപ്പോൾ ജയം രവി എന്ന രവിമോഹന്റെ കുടുംബ വിഷയങ്ങളാണ് വലിയ ചർച്ചയായി മാറുന്നത്. ഇരുവരും പരസ്പരം കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നതോടെയാണ് ഇത് പുറം ലോകം അരിഞ്ഞത്. ആർതി തന്നെ ആർഭാട ജീവിതത്തിനുമായി ഉപയോഗിച്ചുവെന്നും, മാതാപിതാക്കൾക്ക് പണമയക്കാൻ പോലും സാധിക്കാത്ത വിധം സാമ്പത്തിക സ്വാതന്ത്ര്യം നിഷേധിച്ചുവെന്നും, മക്കൾക്കായി മാത്രമാണ് ഇത്രയും നാൾ സഹിച്ചതെന്നും അടുത്തിടെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ രവി വെളിപ്പെടുത്തിയിരുനന്നു.

എന്നാൽ രവി പറയുന്നത് ഗായിക കെനിഷ ഫ്രാൻസിസുമായി അടുത്തതോടെ നടന്റെ സ്വഭാവം മാറുകയായിരുന്നു എന്നും, താൻ അത് കണ്ടെത്തിയതോടെ രവി സ്വയം വീട്ടിൽ നിന്ന് ഇറങ്ങിപോവുകയായിരുന്നു എന്നും ആർതി ആരോപിക്കുന്നു. ഇതിനിടെ, പ്രൊഡ്യൂസർ ഇശാരി കെ ഗണേഷിന്റെ മകളുടെ വിവാഹ ആഘോഷങ്ങളിൽ കെനിഷയ്‌ക്കൊപ്പം രവി എത്തിയതോടെ, വിവാദങ്ങൾ കൊഴുത്തു. അതോടെ കൂടുതൽ കുപിതയായ ആർതി രവിയെ എളുപ്പത്തിൽ സ്വതന്ത്രനാക്കാൻ ഇല്ല എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും, ജീവനാംശമായി മാസം 40 ലക്ഷം ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് റിപോർട്ടുകൾ. ഈ നീക്കത്തോടെ, ആർതിയെ കുറിച്ച് രവി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ വിശ്വസിക്കുന്നത്.

എന്നാൽ ഈ അവസരത്തിൽ ഇപ്പോഴിതാ കോടികൾ വരുന്ന ജീവനാംശം വേണ്ടെന്ന് വെച്ച നടിമാർക്ക് കൈയ്യടിക്കുകയാണ് ആരാധകർ. അതിൽ മുൻ നിരയിൽ നടി സാമന്തയാണ്, ൻഭർത്താവ് നാഗ ചൈതന്യയുമായി വിവാഹമോചിതയായപ്പോൾ, 200 കോടിക്ക് മുകളിൽ ജീവനാംശം നൽകാമെന്ന് നടൻ വാഗ്ദാനം ചെയ്‌തെങ്കിലും, സമാന്ത അത് തിരസ്കരിച്ചിരുന്നു. പണത്തിന് മുകളിൽ സ്വന്തം ആത്മാഭിമാനത്തിന് പ്രാധാന്യം കൊടുത്ത നടിയുടെ തീരുമാനത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ.

അതിനൊപ്പം മഞ്ജുവിനെ പുകഴ്ത്തിയും ആരാധകർ എത്തുന്നുണ്ട്, 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു പടിയിറങ്ങിയപ്പോൾ, മഞ്ജുവിന്റെ കൈയിൽ സമ്പാദ്യമായി ഒന്നും തന്നെ ഇല്ലായിരുന്നു എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. പിന്നീട് അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്ന നടി, എല്ലാം വീണ്ടും ഒന്നിൽ നിന്നും കെട്ടിപ്പടുക്കുകയായിരുന്നു. എന്നാൽ ഒരിക്കൽ പോലും തന്റെ വിവാഹമോചനത്തെ കുറിച്ച് മാധ്യമങ്ങളോട് ചർച്ച ചെയ്യാനോ, സഹതാപം നേടാനോ മഞ്ജു ശ്രമിച്ചിട്ടില്ല എന്നതും ആരാധകർ എടുത്തുപറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *