കഴിഞ്ഞ ഒരു എട്ട് മാസമായി ഞാൻ വീട്ടിലുണ്ട് ! അങ്ങോട്ട് വിളിച്ചാൽ ഫോണും പലരും ഫോൺ എടുക്കാതെയായി ! ഒന്നും ആഗ്രഹിച്ചല്ല ഞാൻ വിളിച്ചത് !
മലയാള സിനിമയുടെ ശുപാർട് സ്റ്റാറുകളിൽ ഒരാൾ തന്നെയാണ് ജയറാം എന്നതിൽ മലയാളികൾക്ക് ഒരു സംശയവുമില്ല. എന്നാൽ സിനിമകളുടെ തിരഞ്ഞെടുപ്പുകൾ അദ്ദേഹത്തിന്റെ കരിയറിൽ വലിയ ഇടിവ് ഉണ്ടാക്കി. ഇപ്പോൾ ഏറെക്കാലമായി അദ്ദേഹം മലയാള സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ്. ചില അന്യ ഭാഷാ ചിത്രങ്ങളിൽ മാത്രം ഇടക്ക് വന്നുപോകുന്ന കഥാപാത്രങ്ങൾ മാത്രമാണ് അദ്ദേഹം ഇപ്പോൾ ചെയ്തുപോന്നത്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
എന്റെ ഇത്രയും നാളത്തെ ജീവിതത്തിനിടക്ക് ഞാൻ ഒരു കാര്യത്തിനും അമിതമായി ദുഖിക്കാനോ, സന്തോഷിക്കാനോ പോകാറില്ല. ഞാൻ ആഗ്രഹിച്ചതിലും അപ്പുറമാണ് ഈശ്വരൻ എനിക്ക് നൽകിയത്, അതിൽ ഞാൻ എന്നും സന്തോഷവാനും തൃപ്തിയുള്ളവനുമാണ്. എന്നാൽ എന്റെ ജീവിത്തിൽ ഞാൻ വിഷമിച്ച ഒരു നിമിഷം ഉണ്ടായി, കുറച്ച് നാളുകൾക്ക് മുമ്പ് ഒരു എട്ട് മാസമായി ഞാൻ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി. 12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി, വിജയമില്ലെങ്കിൽ ആളുകൾ അപ്പോൾ സ്ഥലം വിട്ടു കളയും.
സുഹൃത്തുക്കൾ ആയാലും സിനിമയിലെ മറ്റാരായാലും ആരും എന്നെ ഒന്ന് വിളിക്കാറില്ല, ഇനി നമ്മൾ അങ്ങോട്ട് വിളിച്ചാൽ ഫോണും എടുക്കില്ല. അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ പെരുമാറ്റം അനുഭവപെട്ടു. സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരിൽ നിന്ന് ഞാൻ ആഗ്രഹിച്ചല്ല ഞാൻ ഈ വിളിക്കുന്നത്. എനിക്ക് വല്ലപ്പോഴും ഉള്ള അവരുടെ ആ വിളികൾ മാത്രം മതി. അതൊക്കെയല്ലേ ഒരു സന്തോഷം, അതുപോലും എനിക്ക് നഷ്ടപെട്ട ആ എട്ട് മാസം മാനസികമായി ഏറെ വിഷമിച്ചിരുന്നു. പരാജയങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. ജീവിതത്തിൽ പരാജയങ്ങൾ വേണം. നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ട് കിട്ടുന്ന സന്തോഷത്തിനും ചിരിക്കും ഒക്കെ വലിയ വിലയുണ്ട്.
എന്റെ നല്ല സമയത്ത് വലിയ പ്രതിഫലമൊക്കെ കിട്ടി കൊണ്ടിരുന്ന സമയത്ത് പണത്തിലെ വില അറിഞ്ഞിരുന്നില്ല. പക്ഷെ ഒരുപാട് കഷ്ടപ്പെട്ടിട്ട് ഒരു പതിനായിരം രൂപ കയ്യിൽ കിട്ടുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷം അതൊന്ന് വേറെയാണ്… ഞാനും ഭാര്യയും അത് ആഘോഷിച്ചിട്ടുണ്ട്, പല സമയത്തും എന്റെ ആത്മ വിഷ്വസം നഷ്ടപ്പെട്ടപ്പോൾ എനിക്ക് പിന്തുണയായി നിന്നത് എന്റെ അശ്വതിയാണ്. ചെറിയ കഥാപാത്രങ്ങൾ ഒക്കെ വരുമ്പോൾ ചെയ്യേ വേണ്ട എന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. അത്രയ്ക്ക് കഷ്ടപ്പാട് ഒന്നുമില്ലെന്ന് പറയുമായിരുന്നു. നമുക്ക് എന്ത് തോന്നിയാലും പുറകിൽ ഒരാൾ ഒരു പ്രശ്നവുമില്ല എന്ന് പറയാനുണ്ടാവുമ്പോൾ ഒരു ബലമാണ് എന്നും ജയറാം പറയുന്നു.
Leave a Reply