
കഴിഞ്ഞ ഒരു എട്ട് മാസമായി താന്‍ വീട്ടിലുണ്ട്, സ്ഥിരമായി വിളിക്കാറുള്ള സുഹൃത്തുക്കൾ പോലും എന്നെ വിളിക്കാതെയായി ! ഒപ്പം ഉണ്ടായിരുന്നവർ ഇട്ടിട്ടു പോയി ! ജയറാം പറയുന്നു !
മലയാളികൾക്ക് ജയറാം എന്നും സൂപ്പർ സ്റ്റാർ തന്നെയാണ്.മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി കഴിഞ്ഞ് നമുക്ക് ജയറാം തന്നെയാണ് സൂപ്പർ സ്റ്റാർ. കുറച്ച് സിനിമകൾ പരാജയമായിരുന്നു എന്നതുകൊണ്ടോ, അദ്ദേഹം സിനിമയിൽ നിന്ന് വിട്ടുനിന്നങ്കിലോ ഒന്നും ആ തറ പദവിക്ക് ഇവിടെ ഒരു കോട്ടവും സംഭവിക്കില്ല. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ സിനിമകൾ മലയത്തിൽ കുറവായിരുന്നു, ഉള്ളത് പരാജയവും. ഇപ്പോഴിതാ അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ചും, കരിയറിനെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഞാൻ ഒരു കാര്യത്തിനും അമിതമായി ദുഖിക്കാനോ, സന്തോഷിക്കാനോ പോകാറില്ല. ഞാൻ ആഗ്രഹിച്ചതിലും അപ്പുറമാണ് ഈശ്വരൻ എനിക്ക് നൽകിയത്, അതിൽ ഞാൻ എന്നും സന്തോഷവാനും തൃപ്തിയുള്ളവനുമാണ്. എന്നാൽ എന്റെ ജീവിത്തിൽ ഞാൻ വിഷമിച്ച ഒരു നിമിഷം ഉണ്ടായി, കുറച്ച് നാളുകൾക്ക് മുമ്പ് ഒരു എട്ട് മാസമായി ഞാൻ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി. 12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി, വിജയമില്ലെങ്കിൽ ആളുകൾ അപ്പോൾ സ്ഥലം വിട്ടു കളയും.
Leave a Reply