അയ്യോ എനിക്ക് പടം ഇല്ലല്ലോ, പടം കുറവാണല്ലോ, അതില്ലല്ലോ, ഇതില്ലല്ലോ, എന്നോർത്ത് വിഷമിച്ചിരിക്കുന്ന ഒരാളല്ല ഞാൻ ! ജയറാം തുറന്ന് പറയുന്നു !

ജയറാം എന്ന നടൻ ഒരു സമയത്ത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു. പക്ഷെ എന്തുകൊണ്ടോ, ആ വിജയം തുടർന്ന് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല, പരാജയങ്ങൾ അദ്ദേഹത്തെ പിന്തുടർന്നപ്പോൾ കുറച്ച് അധികം നാൾ അദ്ദേഹം സിനിമ രംഗത്തിനിന്ന് തന്നെ അകന്ന് നിന്നിരുന്നു. പലരും അദ്ദേഹത്തിന്റെ പരാജയത്തിന്റെ കാരണങ്ങൾ പറഞ്ഞ് രംഗത്ത് വന്നിരുന്നു. സിനിമ രംഗത്ത് നിന്ന് തന്നെ മറ്റു താരങ്ങളെ പോലെ ഒരു ടീം ഉണ്ടാക്കി എടുക്കാൻ ജയറാമിന് സാധിച്ചിരുന്നില്ല അതുകൊണ്ടാണ് അദ്ദേഹം പരാജയപ്പെട്ടത്, എന്നും കൂടാതെ സംവിധായകൻ സംവിധായകൻ രാജസേനനുമായുള്ള വേര്പിരിയലാണ് എന്നും മറ്റുചിലർ പറയുന്നു.

ജയറാം മുൻകൈ എടുത്ത് സിനിമയിലേക്ക് കൊണ്ടുവന്ന ദിലീപ് വരെ സിനിമയിൽ നിർമാതാവും തിയറ്റർ ഉടമയും, ബിസിനസ്സും മറ്റുമെല്ലാം തുടങ്ങിയപ്പോഴും ജയറാം മാത്രമാണ് ഒന്നുമാകാതെ ഒതുങ്ങി പോയത് എന്നും സിനിമ രംഗത്തും പുറത്തും ചർച്ചകൾ നടന്നിരുന്നു.   എന്നാൽ ഇപ്പോഴിതാ തന്റെ പരാജയങ്ങളെ കുറിച്ച് ജയറാം തന്നെ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അങ്ങനെ ഒന്നും ആവാൻ കഴിയാതിരുന്നതിൽ തനിക്ക് വിഷമമില്ലെന്ന് പറയുകയാണ് ജയറാം. ഒരു കൈക്കുമ്പിളോളം മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.

സർവ്വശക്തൻ അതിന്റെ ആയിരം മടങ്ങാണ് എനിക്ക് തന്ന് അനുഗ്രഹിച്ചത്. അതുകൊണ്ട് തന്നെ തിരിഞ്ഞുനോക്കി അയ്യോ, എനിക്ക് പടം ഇല്ലല്ലോ, സിനിമകൾ കുറവാണല്ലോ, അതില്ലല്ലോ, ഇതില്ലല്ലോ, എനിക്ക് പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയില്ലല്ലോ, തിയേറ്റർ ഉണ്ടാക്കാൻ പറ്റിയില്ലല്ലോ അങ്ങനെ ഒന്നും തോന്നിയിട്ടില്ല. എനിക്ക് അങ്ങനത്തെ ഒരു വിഷമവും ഇല്ല. ഞാൻ എന്റെ ജീവിതത്തിൽ സമ്പൂർണ്ണ സന്തോഷവാനാണ്.

ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ അവിടെ തന്നെ അങ്ങനെ ഒതുങ്ങി കൂടാനാണ് എനിക്ക് ഇഷ്ടം, അതല്ലാതെ പോയാൽ പുറത്ത് പോവുകയോ സിനിമയ്ക്കുള്ളിലെ സുഹൃക്കൾക്കൊപ്പം കറങ്ങാൻ പോവുകയോ ഒന്നും ചെയ്യാറില്ല. ഞാൻ ആകെ വീടിനകം, കുടുംബം അങ്ങനെ ഒക്കെ ജീവിക്കുന്ന ആളാണ്. വീട്ടിൽ വന്നുകഴിഞ്ഞാൽ പിന്നെ ഇതിനകത്ത് തന്നെ ഇരിക്കുമെന്ന് മക്കൾ തന്നെ പറയാറുണ്ട്. വാ പുറത്തേക്ക് പോകാമെന്ന് പറഞ്ഞ് അവർ കൂട്ടിക്കൊണ്ടുപോകാറാണ് പതിവെന്നും ജയറാം പറയുന്നു….

ഞാൻ അഭിനയിച്ച് വിജയിച്ച ചിത്രങ്ങളിൽ അതിൽ എന്റെ സംഭാവനകൾ വളരെ കുറവാണ്, എന്നെക്കാൾ ഉപരി അതിന്റെ ചുറ്റും നിന്ന് ആ സിനിമയെ നൂറ് ശതമാനത്തിലേക്ക് എത്തിച്ച കുറേ മനുഷ്യരുണ്ടെന്നും അവരൊക്കെയുള്ള ആ കാലഘട്ടത്തിലൂടെ കടന്നു പോകാൻ സാധിച്ചതും അവർക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും പുണ്യമെന്നും ജയറാം പറയുന്നു. ഞാൻ വളരെ സെൻസിറ്റീവ് ആയ മനുഷ്യനാണ്, സിനിമയിൽ വൈകാരികമായ സീനുകൾ ചെയ്യുമ്പോൾ ഞാനും കരഞ്ഞ് പോയിട്ടുണ്ട്.

സിനിമ കാണുമ്പോഴും അങ്ങനെയാണ്, കരയുന്ന രംഗങ്ങൾ കണ്ട് ഞാൻ കരയും, ചിരിവന്നാൽ പൊട്ടിച്ചിരിക്കും, എന്റെ സിനിമ ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമ ഞാൻ ഇതുവരെ മുഴുവൻ കണ്ടിട്ടില്ല. അതിന്റെ രണ്ടാം പകുതിയൊക്കെ വല്ലാത്തൊരു വേദനയാണ്. ഞാൻ ആ സമയത്ത് സിബി സാറിനോട് പറയുമായിരുന്നു, തിയേറ്ററിലേക്ക് കയറുന്ന എല്ലാവർക്കും ഓരോ കർച്ചീഫ് കൂടി കൊടുത്തുവിടണമെന്ന്. ഇപ്പോഴും ടിവിയിൽ വരികയാണെങ്കിൽ ഞാൻ അശ്വതിയോട് ശബ്ദം കുറച്ച് വെക്കാൻ പറയും. എനിക്ക് കാണാൻ പറ്റില്ല, എന്നും ജയറാം പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *