‘ആ റോൾ ചെയ്താൽ മീനൂട്ടി മിണ്ടില്ല എന്ന് പറഞ്ഞു’ ! മലയാളി താരങ്ങളെ ശങ്കർ അപമാനിക്കുന്നത് ഇതാദ്യമല്ല ! ആ സംഭവം ദിലീപ് പറയുന്നു !
തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സംവിധയകനാണ് ശങ്കർ, ബ്രമാണ്ട ചിത്രങ്ങളുടെ സംവിധയകാൻ എന്ന നിലയിൽ പേരെടുത്ത ശങ്കർ ഇപ്പോഴും മുൻ നിര താരങ്ങളെ വെച്ച് വൻ മുതൽ മുടക്കിൽ ചിത്രങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസം ദിലീപ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ട്രോൾ ഏറ്റുവാങ്ങിയിരുന്നു, അതിനു കാരണം ശങ്കര്‍-രാം ചരണ്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നടന്‍ ജയറാമും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തത് അറിയിച്ച് താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നത്.
ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററാണ് ജയറാം പങ്കുവെച്ചത്, പക്ഷെ അതിൽ കുറച്ച് പുറകിലായിട്ടാണ് ജയറാമിനെ കാണാൻ സാധിച്ചത്, അത്ര വ്യക്തമായിരുന്നില്ല, പക്ഷെ ജയറാം പങ്കുവെച്ച പോസ്റ്ററിൽ ശങ്കറിന്റെ സ്ഥാനത്ത് ജയറാമിനെ എഡിറ്റ് ചെയ്ത് വെച്ച രീതിയിൽ ആയിരുന്നു പോസ്റ്റർ ഉണ്ടായിരുന്നത്. എന്നാൽ ജയറാം തന്നെ മുൻ നിരയിൽ എഡിറ്റ് ചെയ്ത് വെച്ചെങ്കിലും, പുറകിലത്തെ നിരയിൽ ജയറാം നിൽക്കുന്നതും പോസ്റ്ററിൽ കാണാം, നിമിഷ നേരം കൊണ്ട് ജയറാമിന് ട്രോളുകളൂം വിമർശങ്ങളും ഉയർന്നിരുന്നു.
എന്നാൽ ഇതിനു പുറകെ ജയറാം ആരാധകർ ശങ്കറിനെതിരെയും രംഗത്ത് വന്നിരുന്നു, ജയറാമിനെ പോസ്റ്ററിൽ ചെറുതായി കാണിച്ചതിനുള്ള രോഷമാണ് അവർ പ്രകടിപ്പിച്ചത്. അവർ പറയുന്നത് ഇത് ആദ്യമല്ല ശങ്കർ ഇങ്ങനെ മലയാള താരങ്ങളെ ചെറുതാക്കി കാണിക്കുന്നതും അപമാനിക്കുന്നതും, മലയാളി താരങ്ങളെ മുന്‍പ് വില്ലന്‍ റോളുകളിലേക്കും സഹനടനായുളള വേഷങ്ങളിലേക്കുമൊക്കെയാണ് ശങ്കര്‍ മിക്ക ചിത്രങ്ങളിലും പരിഗണിച്ചിട്ടുളളത്. ദിലീപിനെ നന്‍പന്‍ എന്ന വിജയ് ചിത്രത്തിലേക്ക് ശങ്കര്‍ പരിഗണിച്ചിരുന്നു.
എന്നാല്‍ ശങ്കർ ദിലീപിനെ വിളിച്ചിരുന്നത് അതില്‍ പ്രധാനപ്പെട്ട മൂന്ന് കഥാപാത്രങ്ങളിലേക്ക് ആയിരുന്നില്ല ശങ്കർ ക്ഷണിച്ചിരുന്നത്. ആ ചിത്രത്തിൽ അപമാനിക്കപ്പെടുന്നതും കോമാളി കളിക്കുന്നതുമായ ഒരു കഥാപാത്രമാണ് അത്. എന്നാല്‍ ഈ വേഷം ദിലീപ് നിരസിക്കുകയായിരുന്നു. ഇതേകുറിച്ച് ദിലീപ് തന്നെ ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ.. തമിഴില്‍ ത്രീ ഇഡിയറ്റ്‌സിന്‌റെ റീമേക്കായ നന്‍പനിലേക്ക് തന്നെ വിളിച്ചിരുന്നതായി ദിലീപ് പറയുന്നു. ശങ്കര്‍ സാറ് വിളിച്ചിട്ട് ആ സിനിമ ചെയ്യണം, അതിലൊരു റോൾ ഉണ്ട് എന്ന് പറഞ്ഞു. ശങ്കര്‍ സാറിനോട് ഞാന്‍ സംസാരിക്കുന്നത് മീനൂട്ടി കേട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള് സംസാരിക്കുമ്പോള്‍ അതിൽ ത്രീ ഇഡിയറ്റ്‌സ് എന്ന പേരൊക്കെ അവൾ അടുത്തിരുന്ന് കേള്‍ക്കുന്നുണ്ട്.
ഫോൺ വെച്ച് കഴിഞ്ഞ് അവൾ മീനൂട്ടി ആ കാര്യം ചോദിച്ചു നൻപൻ എന്ന ചിത്രത്തിൽ ഏത് വേഷം ചെയ്യാനാണ് അച്ഛനെ വിളിച്ചത്, ആമിര്‍ ഖാന്‍ ചെയ്തതാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്ന് ഞാന്‍ പറഞ്ഞു. അത് വിജയ് ആണ് ചെയ്യുന്നത്. പിന്നെ വേറെ ഏതാ എന്ന് മീനൂട്ടി വീണ്ടും ചോദിച്ചു, അപ്പോൾ ഏത് കഥാപത്രമാണ് എന്ന് ഞാൻ മീനൂട്ടിയോട് പറഞ്ഞു, അത് എങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് മിണ്ടൂലാട്ടോ എന്നായിരുന്നു അവളുടെ മറുപടി. കാരണം അതില് അടിവസ്ത്രം മാത്രം ധരിച്ച് അഭിനയിക്കുന്നുണ്ട്. അങ്ങനെ ഒരുപാട് കോമാളിത്തരങ്ങള്‍ കാണിക്കുന്ന റോളാണ്, അത് ചെയ്താൽ ഞാൻ പിന്നെ അച്ഛനോട് മിണ്ടില്ല എന്നും അവൾ പറഞ്ഞു. അതുകൊണ്ട് ആ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും ദിലീപ് പറയുന്നു.
Leave a Reply