ആ സമയത്ത് പാർവതി ഹോട്ടലിൽ തനിച്ചായിരുന്നു ! ജയറാം മനസ്സ് തുറക്കുന്നു
മലയാളികൾ ഒരുപാട് ഇഷ്ടപെടുന്ന താരങ്ങളാണ് ജയറാമും പാർവതിയും, ഇരുവരും ഏറ്റവും മികച്ച അഭിനേതാക്കളും കൂടാതെ മനോഹരമായ ജോഡികളുമാണ്. ഇവർ പ്രണയിച്ച് വിവാഹതിരായവരാണ്, ആദ്യം സിനിമയിൽ വരുന്നത് പാർവതി എന്ന അശ്വതിയായിരുന്നു, അവർ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ജയറാമിന്റെ വരവ്, ആദ്യമൊക്കെ ചില സാഹചര്യങ്ങളിൽ പാർവതിയുടെ മുന്നിൽ താൻ എളിമയോടെ നിന്നിട്ടുണ്ട് എന്ന് ജയറാം പല തവണ പറഞ്ഞിട്ടുണ്ട്, ഇവരുടെ അടുപ്പം പാർവതിയുടെ അമ്മക്ക് ഇഷ്ടമല്ലായിരുന്നു, അവർ പല തവണ അത് പലരോടും തുറന്ന് പറഞ്ഞിരുന്നു എന്നിരുന്നാലും അവരുടെ പ്രണയത്തിനു യാതൊരു കുറവും വന്നില്ല, അന്നൊക്കെ പല നടന്മാരും ഇവരുടെ ബന്ധത്തിന് കൂട്ടുനിന്നവരാണ്… അതിനു അവർക്കൊക്കെ പാർവതിയുടെ അമ്മയുടെ വക നല്ല വഴക്കും കേട്ടിരുന്നു…
തനി നാട്ടിൻ പുറത്തുകാരനായ ജയറാമും കുടുംബവും ഇപ്പോൾ ചെന്നൈയിലാണ് താമസം, എന്തുകൊണ്ട് നാട് ഉപേക്ഷിച്ചു എന്ന ചോദ്യത്തിന് ജയറാമിന്റെ മറുപടി ഇങ്ങനെയായിരുന്നു, തമിഴ് സിനിമയില്‍ ആ സമയത്ത് അവസരങ്ങള്‍ വരാന്‍ തുടങ്ങിയതോടെ അവിടെ തന്നെ താമസിക്കാൻ തീരുമാനിക്കുക ആയിരുന്നു പിന്നീട് അവിടെ നിന്ന് തിരിച്ച് നാട്ടിലേക്ക് വരാൻ കഴിയാത്ത വിധം ചെന്നൈ ജീവിതവുമായി പൊരുത്തപ്പെട്ടെന്നും താരം പറയുന്നു. ശരിക്കും പറഞ്ഞാൽ താനവിടെ പെട്ട് പോയതാണ് എന്നുപറയുന്നതാവും ശരി, അന്ന് തനിക്ക് ആദ്യമായി തമിഴിൽ ഒരു സിനിമ വന്നപ്പോൾ താൻ അവിടെ ചെന്ന് അന്ന് ഹോട്ടലിലാണ് താമസിച്ചത്, മലയാളത്തിലർ പോലെയല്ല അവിടെ 4 മാസം വരെ ഷൂട്ടിംഗ് ഉണ്ടാകും..
തന്റെയൊപ്പം അന്ന് പാർവതിയും ഉണ്ട്, ഞങ്ങൾ ഹോട്ടലിലാണ് താമസിച്ചത്, രാവിലെ ഷൂട്ടിങ്ങിനു പോയാൽ പിന്നെ വൈകിടട്ടാണ് തിരിച്ചുവരുന്നത്, വരുന്നത് വരെ ഹോട്ടല്‍ റൂമില്‍ ഒറ്റയ്ക്ക് പാർവതി ഇരിക്കുമ്ബോള്‍ അതൊരു വല്ലാത്ത സങ്കടമായി. അങ്ങനെ അവിടെ വാടകയ്ക്ക് ഒരു ഫ്ലാറ്റ് വാങ്ങിച്ചു. പിന്നീട് അവിടെ താമസിച്ചു കൊണ്ട് ജീവിതംമുന്നോട്ടു പോയി. ആ സമയത്താണ് അവൾ ഗർഭിണി ആകുന്നത്, അപ്പോൾ പിന്ന എങ്ങോട്ടും ഊക്കൻ പറ്റാത്ത സ്ഥിതിയായി, ആ സമയത്ത് നിരവധി തമിഴ് സിനിമകളുടെ ഓഫര്‍ വന്നതോടെ പിന്നീട് മദ്രാസ് ജീവിതം വിട്ടു കേരളത്തില്‍ വന്നു സെറ്റില്‍ ചെയ്യാനും സാധിച്ചില്ല എന്നതാണ് വാസ്തവം എന്നും ജയറാം പറയുന്നു…
ജയറാമിന്റെ മകൻ കാളിദാസ് ചെറുപ്പം മുതലേ സിനിമയിൽ സജീവമായിരുന്നു, കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിൻറേം തുടങ്ങിയ ചിത്രങ്ങൾ കാളിദാസിന്റെ മികച്ച വിജയ ചിത്രങ്ങൾ ആയിരുന്നു അവ ഇപ്പോഴും മലയാളികൾ ഇഷ്ടപെടുന്ന വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.. കാളിദാസ് സിനിമയില്‍ സജീവമായതോടെ മാളവികയുടെ സിനിമാപ്രവേശനം എപ്പോഴാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. എന്നാല്‍ സിനിമയേക്കാള്‍ തനിക്ക് മോഡലിങ്ങാണ് താല്‍പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലായെന്നും മാളവിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
Leave a Reply