
ഞാൻ സുൽഫത്തിനെ സ്റ്റേജിലേക്ക് വിളിക്കണം എന്ന് പറഞ്ഞപ്പോൾ മമ്മൂക്ക അപ്പോൾ തന്നെ അത് പറ്റില്ല എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു ! നടന്ന സംഭവത്തെ കുറിച്ച് ജുവൽ മേരി പറയുന്നു !
അവതാരജായയും നടിയായും മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതയായ ആളാണ് ജുവൽ മേരി. അവതാരകയായി ഇതിനോടകം നിരവധി സ്റ്റേജുകൾ ജുവൽ അവതാരകയായി കൈയ്യടി നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ താൻ കൈയ്യടി മാത്രമല്ല നേടിയിരുന്നത് മറിച്ച് പകച്ച് പോയ നിരവധി നിമിഷങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നും പറയുകയാണ് ജുവൽ. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ അവതരണത്തിനിടെ തനിക്ക് പറ്റിപ്പോയ അബദ്ധങ്ങളെക്കുറിച്ച് ജുവൽ തുറന്ന് സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
മമ്മൂക്കയുടെ ഭാര്യ സുൽഫത്തിനെ ഒരിക്കൽ വേദിയിലേക്ക് വിളിപ്പിച്ചതാണ് ഞാൻ വെള്ളം കുടിക്കാൻ കാരണം. അതെന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഞാന്‍ ആയതു കൊണ്ടാണ് മാനേജ് ചെയ്തത്. വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ അവിടെ നിന്ന് കരയുമായിരുന്നു. ചാനലിന്റെ ഭാഗത്തു നിന്നുമുള്ള റിക്വസ്റ്റായിരുന്നു ദുല്‍ഖറിന് സുല്‍ഫത്ത് മാഡം അവാര്‍ഡ് കൊടുക്കണം എന്നത്. അത് അവരോട് പറഞ്ഞിട്ടില്ല. മാഡം പൊതുപരിപാടികളിൽ അങ്ങനെ വരാറില്ല. അഥവാ വന്നാൽ തന്നെ അങ്ങനെ സ്റ്റേജില്‍ അപൂര്‍വ്വമായേ വരാറുള്ളൂ. ഞാനൊന്ന് ശ്രമിച്ച് നോക്കാം എന്ന് പറഞ്ഞു.
അങ്ങനെ സ്റ്റേജില്‍ കയറി ഞാന്‍ അവാര്‍ഡ് കൊടുക്കാന്‍ വേണ്ടി സുല്‍ഫത്ത് മാഡം വരണമെന്ന് അനൗണ്‍സ് ചെയ്തു. പക്ഷെ ആ അടുത്ത നിമിഷം തന്നെ മമ്മൂക്ക പറഞ്ഞു, ഇല്ല അത് നടക്കില്ല എന്ന്.. അപ്പോൾ തന്നെ സത്യത്തിൽ ഞാൻ തകർന്ന് പോയി, എന്നിട്ടും ഞാൻ പതറാതെ പിടിച്ചുനിന്നു. മുഖത്ത് ഭാവമൊന്നും കാണിക്കാതെ കാത്തു നിന്നു. എന്റെ തലയില്‍ അറിയാം ഇത് എഡിറ്റ് ചെയ്യാന്‍ പറ്റുന്നതാണെന്ന്. ലൈവ് ഓഡിയന്‍സ് കുറച്ചേയുള്ളൂ. എന്ത് വന്നാലും ചളുങ്ങരുത്. തളരരുത് രാമന് കുട്ടി. നമ്മളെ കല്ലെറിയാന്‍ ഇഷ്ടം പോലെ ആള്‍ക്കാരുണ്ടാകും. പക്ഷെ നമ്മള് തളരരുത്.

മമ്മൂക്ക അപ്പോഴും പറ്റൂലാ എന്ന് തന്നെ പറയുന്നു, ദുൽഖർ ആണെങ്കിൽ പോകണ്ടാ എന്ന രീതിയിൽ ഉമ്മയുടെ കൈലിയും പിടിക്കുന്നുണ്ട്. ഞാൻ ആ പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. മമ്മൂക്കയുടെ മുഖമൊക്കെ മാറി. ഒടുവില്‍ നല്ലൊരു കൈയ്യടി കൊടുത്താല്‍ സുല്‍ഫത്ത് മാം വരുമെന്ന് ഞാന്‍ പറഞ്ഞു. ഓഡിയന്‍സ് കയ്യടിച്ചു. അങ്ങനെ ഒരു തരത്തില്‍ അവര്‍ സ്റ്റേജിലേക്ക് വന്നുവെന്നും ജുവല്‍ പറയുന്നു. ശേഷം അവാർഡ് ദുൽഖറിനാണെന്ന് പറഞ്ഞതും അവരുടെ എല്ലാം മുഖം മാറി.
മമ്മൂക്കയും സുൽഫത്തും ദുൽഖറും എല്ലാവരും സന്തോഷത്തിലായി. ദുല്‍ഖറിനും ഭയങ്കര ഹാപ്പിയായി. ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്ക അതിന്റെ വീഡിയോ എടുക്കുകയാണ്. അത്രയേയുള്ളൂ മമ്മൂക്ക. ആ സ്പോട്ടില്‍ അത് തീര്‍ന്നു. അന്ന് ഡിന്നറിന്റെ സമയത്ത് മാഡത്തോട് സംസാരിച്ചു. സോറി പറയാന്‍ പോയതാണ്. മോളേ എനിക്ക് ടെന്‍ഷനാണ് അതുകൊണ്ടാണെന്ന് പറഞ്ഞു. പക്ഷെ നല്ലതായിരുന്നുവെന്നും പറഞ്ഞു. എനിക്ക് സന്തോഷമായെന്നാണ് ജുവല്‍ പറയുന്നത്. പിന്നാലെ മറ്റൊരു സംഭവത്തെക്കുറിച്ചും ജുവൽ പറയുന്നു.
Leave a Reply