‘എത്ര ശ്രദ്ധിച്ചിട്ടും എനിക്ക് ഈ അവസ്ഥ വന്നു’ ! തന്റെ ഇപ്പോഴത്തെ അവസ്ഥ തുറന്ന് പറഞ്ഞ് ഗായകൻ ജോബി !!
ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യുസിക് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പരിചിതനായ ആളാണ് ജോബി ജോൺ. ഒരു കാലത്ത് മലയാളികളുടെ എല്ലാമായിരുന്നു ജോബി, റിയാലിറ്റി ഷോയില്‍ മത്സരിക്കുമ്പോള്‍ വലിയ ജനപിന്തുണയായിരുന്നു ജോബിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ആ വിജയത്തിന് പിന്നാലെ മലയാള സിനിമയില്‍ ശ്രദ്ധേയമായൊരു കരിയര്‍ സ്വന്തമാക്കാന്‍ ജോബിയ്ക്ക് സാധിച്ചിരുന്നില്ല.
സംഗീത രംഗത്ത് ഇപ്പോഴും നിറ സാന്നിധ്യമാണ് ജോബി ഇപ്പോഴിതാ ജോബിയുടെ പുതിയ ഒരു വീഡിയോ ആരാധകർക്കിടയിൽ വലിയ വർത്തയായിരിക്കുകയാണ്. താൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു . ഇതേക്കുറിച്ചായിരുന്നു താരം തന്റെ വീഡിയോയിലൂടെ തുറന്ന് പറഞ്ഞിരുന്നത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ബാധിച്ചതിനെക്കുറിച്ചും ആ സമയത്ത് താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാമാണ് ജോബി വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്…
‘അങ്ങനെ കോവിഡ് മഹാമാരി എന്നെയും എന്റെ കുടുംബത്തെയും കാര്യമായി ബാധിച്ചിരിക്കുകയാണ്, എന്നാൽ ഞങ്ങൾക്ക് എല്ലാവർക്കും വന്നു മാറി പോയിട്ടും എന്നെ മാത്രം വീണ്ടും വിടാതെ പിന്തുടരകുകായായിരുന്നു എന്നാണ് ജോബി പറയുന്നു. എനിക്കും കഴിഞ്ഞ ഞായറാഴ്ച നെഗറ്റീവ് ആയിരുന്നു. എന്നാല്‍ അതിന്റെ ലക്ഷണങ്ങളൊക്കെ എനിക്ക് മാത്രം വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. അത് കാര്യമായി എന്റെ ശ്വാസകോശത്തെ ബാധിച്ചു. ന്യൂമോണിയ വന്നിരുന്നു. ശ്വാസ തടസമുണ്ടായിരുന്നു. അങ്ങനെ ആശുപത്രിയില്‍ കിടക്കേണ്ട അവസ്ഥയിൽ എത്തിയെന്നും ജോബി പറയുന്നു..
ഈ അവസ്ഥയിലും ജോബി തന്റെ ഏറ്റവും വലിയ സങ്കടവും തുറന്ന് പറഞ്ഞിരുന്നു, സ്റ്റാര്‍ സിംഗറില്‍ നിന്നും ഇറങ്ങിയ ശേഷം നല്ലൊരു പാട്ട് പാടാന്‍ കിട്ടിയിരുന്നില്ല. അത് സാധിക്കാതെ ഇവിടെ നിന്നും പോകേണ്ടി വരുമോ എന്ന് ചിന്തിച്ചു. തന്റെ ജീവിതം അത്രയും ബുദ്ധിട്ടിലായിരുന്നു എന്നും ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ജോബി. വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് താനിപ്പോൾ കടന്നു പോയ്‌കൊണ്ടിരിക്കുന്നതും, ഒത്തിരികാര്യങ്ങള്‍ മുന്നിലൂടെ മിന്നിമറിഞ്ഞ് പോയി എന്ന് പറയാം. ചിലതൊക്കെ മുഖാമുഖം കണ്ടുവെന്ന് തന്നെ പറയാം. എന്നും ജോബി പറയുന്നു…
ചിലർക്ക് കോവിഡ് വന്നുപോകുമെങ്കിലും മറ്റു ചിലർക്ക് അത് കാര്യമായി ബാധിക്കും. നിർഭാഗ്യ വശാൽ താൻ ആ കൂട്ടത്തിൽ പെട്ടുപോയി എന്നും വേദനയോടെ ജോബി പറയുന്നു. രണ്ട് വര്‍ഷമായി എന്റെ കുഞ്ഞുങ്ങളെ പോലും ഞാന്‍ പുറത്ത് ഇറക്കാറുപോലുമില്ല. അത്രയും ശ്രദ്ധിച്ചിരുന്നു. എന്നിട്ടാണ് എനിക്കീ അവസ്ഥയിലൂടെ പോകേണ്ടി വന്നതെന്നും ജോബി പറയുന്നു, നിരവധിപേരാണ് ജോബിയെ ആശ്വസിപ്പിക്കുന്നത്. മറ്റൊരു കുഴപ്പവുമില്ലാതെ എത്രയും പെട്ടന്ന് തങ്ങൾക്ക് സുഖം പ്രാപിക്കുമെന്നും ആരാധകർ ജോബിയോട് പറയുന്നു…..
Leave a Reply