പത്ത് രൂപയുടെ സഹായം, പത്തു പേർക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാർ ഉള്ള നാട്ടിൽ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കിയ ആളാണ് ` മമ്മൂക്ക’ ! കുറിപ്പ് !
നടൻ മമ്മൂട്ടി ചെയ്യുന്ന കാരുണ്യ പ്രവർത്തങ്ങൾ വളരെ വലുതാണ്, ഇപ്പോഴിതാ ആരും അറിയാതെ പോയ മമ്മൂട്ടിയുടെ ഒരു കാരുണ്യ പ്രവർത്തനത്തെ കുറിച്ച് പറയുകയാണ് മുന്‍ മന്ത്രി ജോസ് തെറ്റയില്‍, അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. താന്‍ ചെയ്യുന്ന സഹായങ്ങളോ നന്‍മകളോ ഒന്നും ആരും അറിയരുതെന്ന് ചിന്തിക്കുന്ന ആളാണ് മമ്മൂട്ടിയെന്ന് മുന്‍ മന്ത്രി ജോസ് തെറ്റയില്‍. തന്റെ അനുഭവത്തിലുള്ള ഒരു സംഭവം പങ്കുവെച്ചുകൊണ്ടാണ് തെറ്റയില്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. പാവപ്പെട്ട ഒരു കുടുംബത്തിന് ചികിത്സാ സഹായമായി മമ്മൂട്ടി 10 ലക്ഷം രൂപ നല്‍കിയ കാര്യമാണ് ജോസ് തെറ്റയിൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുന്നത്.
അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം. പത്ത് രൂപയുടെ സഹായം, പത്തു പേർക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാർ ഉള്ള നാട്ടിൽ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറം ലോകത്തെ അറിയിക്കാതിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാൻ നേരിട്ടറിഞ്ഞ ആ അനുഭവം പങ്കുവെക്കുകയാണ് എന്ന ആമുഖത്തോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെക്കുന്നത്.
വാക്കുകൾ ഇങ്ങനെ, പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൌജന്യമായി നൽകിയ ശേഷം, അതിൽ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനേക്കാൾ വലിയ മനുഷ്യസ്നേഹി! ഞാൻ ഈ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ കുടുംബത്തിന് വേണ്ടി മമ്മൂട്ടിയെന്ന വലിയ മനുഷ്യൻ മാറ്റി വെച്ച സമയവും, അദ്ദേഹം എടുത്ത പരിശ്രമങ്ങളും നേരിട്ട് അറിവുളളതിനാലാണ്. “പത്ത് രൂപയുടെ സഹായം, പത്തു പേർക്കായി കൊടുത്ത് പതിനായിരം നോട്ടീസ് അടിക്കുന്ന മഹാന്മാർ ഉള്ള നാട്ടിൽ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചിലവാക്കി ഒരൊറ്റ വാക്ക് പോലും പുറം ലോകത്തെ അറിയിക്കാതിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാൻ നേരിട്ടറിഞ്ഞ ഒരു അനുഭവം ആയിരുന്നു അത്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ മുമ്പ് പെയിന്റിങ് ജോലി ചെയ്തിരുന്ന വെഞ്ഞാറമൂട് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിന് അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണം. സ്ട്രോക്ക് വന്ന് ഒരു വശം തളർന്നിരിക്കുന്ന അവസ്ഥ ആയിരുന്നു, ഏക ദേശം 10 ലക്ഷം രൂപ വേണം ശസ്ത്രക്രിയ ചെയ്യാൻ. സാമ്പത്തികമായി തകർന്ന അവർക്ക് അതിനുള്ള ഒരു മാർഗവും ഇല്ലായിരുന്നു. നടനവൈഭവത്തിനപ്പുറം ആയിരക്കണക്കിന് നിരാലംബർക്ക് കൈ താങ്ങായി മാറിയ ആ മമ്മൂട്ടിയെ തന്നെ ഒന്ന് വിളിച്ചാലോ എന്നായി എന്റെ ചിന്ത, ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കാർഡിയാക് സർജൻമാരിൽ ഒരാളായ ഡോ.ശിവ് കെ നായരുടെ നേതൃത്വത്തിൽ വിദ്ഗദ ഡോക്ടർമാരുടെ സംഘം സർജറി എല്ലാം വിജയകരമായി പൂർത്തിയാക്കി. ഇന്ന് ബിന്ദു പരിപൂർണ ആരോഗ്യവതിയായി ഇരിക്കുന്നു. സഹായം ചെയ്യുന്നത് വിളിച്ചു പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല, വലിയ മനസാണ് യ്എന്നും അദ്ദേഹം പറയുന്നു.
Leave a Reply