
അവരുടെ ആ പ്രാർഥന മാത്രം മതി അദ്ദേഹം ഇനിയും ഉയരങ്ങൾ കീഴടക്കാൻ ! എത്ര പേർക്കുണ്ട് ഈ മനസ് ! സുരേഷ് ഗോപിയെ കുറിച്ച് സംവിധായകാൻ ജോസ് തോമസ് !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടനും വ്യക്തിയുമാണ് സുരേഷ് ഗോപി, പലർക്കും രാഷ്ട്രീയപരമായി അദ്ദേഹത്തോട് പല വിരോധങ്ങളും ഉണ്ടെങ്കിലും സുരേഹസ് ഗോപി എന്ന വ്യക്തിയെ അദ്ദേഹത്തിലെ നന്മയെ തിരിച്ചറിയുന്ന പലർക്കും ഇന്നും അദ്ദേഹം പ്രിയങ്കരനാണ്. അദ്ദേഹം ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു കണക്കുമില്ല, അത് അദ്ദേഹം സൂക്ഷിക്കാറുമില്ല. അടുത്തറിഞ്ഞവർ ഒരുപോലെ പറയുന്നു ഇതിലും നല്ലൊരു മനുഷ്യനെ ഇനി കാണാൻ പ്രയാസമാണ്.
ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് സംവിധയകാൻ ജോസ് തോമസ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ന്യൂസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ആദ്യമായി സുരേഷ് ഗോപിയെ പരിചയപ്പെടുന്നത്. അന്ന് എനിക്ക് അദ്ദേഹത്തെ അറിയില്ല. എന്നാൽ ആ സെറ്റിൽ അദ്ദേഹം കടന്നുവരുന്നത് തന്നെ എന്നെ ജോസപ്പാ എന്നു വിളിച്ചുകൊണ്ടാണ്.
ആ സിനിമയോടെ ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായി മാറി. ഞാൻ സംവിധാനം ചെയ്ത സുന്ദര പുരുഷനിൽ അദ്ദേഹം മുഴുനീള കോമഡി വേഷമാണ് ചെയ്തത്. എന്ന് എല്ലാവർക്കും അദ്ദേഹത്തിന് കോമഡി വഴങ്ങുമോ എന്ന എന്ന കാര്യത്തിൽ നല്ല സംശയം ഉണ്ടായിരുന്നു. ഞാനും അതൊരു ചാലഞ്ച് ആയി എടുത്തു. പക്ഷേ ആ ചിത്രം ഗംഭീരമായി വിജയിക്കുകയും ചെയ്തിരുന്നു.
പക്ഷെ ഇടക്കാലത്ത് അദ്ദേഹത്തിന് സിനിമകൾ കുറഞ്ഞു വന്നു, അതിനു കാരണം അദ്ദേഹം നിർമാതാക്കളിൽ നിന്നും പ്രതിഫലം കണിശമായി വാങ്ങുന്നു എന്ന രീതിയിൽ ഒരു വാർത്ത പരന്നു, എന്നിട്ടും നിരവധിപേർ അദ്ദേഹത്തിന് പണം കൊടുക്കാനുണ്ടായിരുന്നു. ചിലരൊക്കെ ക,ര,ഞ്ഞു പറയുമ്പോൾ അദ്ദേഹത്തിന്റെ മനസലിഞ്ഞുപോകും. ഇനിയിപ്പോൾ കർശനമായി പണം വാങ്ങിയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവർത്തനങ്ങളാണ് ആ മനുഷ്യൻ ചെയ്യുന്നത്.

എത്രയോ പാവപെട്ട കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. ഇത് ഒരിക്കലുമൊരു പുകഴ്ത്തലല്ല. അനുഭവസ്ഥർ ഒരുപാട് പേർ എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമയിലും രാഷ്ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താൻ അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ആ പ്രാർഥന മാത്രം മതി ആ മനുഷ്യൻ ഇനിയും ഉയരങ്ങൾ കീഴടക്കാൻ. പക്ഷെ ഇതൊന്നും അദ്ദേഹം എവിടെയും കൊട്ടിപ്പാടി നടന്നിട്ടില്ല. അതാണ് വ്യക്തിത്വം.
അങ്ങനെയുള്ള ആ മനുഷ്യൻ ഒരു രാ,ഷ്ട്രീ,യ പാ,ർ,ട്ടി,യിൽ ചേർന്നപ്പോൾ എന്തുമാത്രം അ,ധി,ക്ഷേ,പ,ങ്ങ,ളാ,ണ് കേൾക്കേണ്ടി വന്നത്. മലയാളികളായ നമ്മൾ കമ്മിഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവർ തന്നെ അദ്ദേഹത്തെ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളിൽ അധിക്ഷേപിച്ചു. പക്ഷെ ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. ഇനി എന്ത് തന്നെ സംഭവിച്ചാലും അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
അടുത്തകാലത്ത് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. എന്റെ എം,പി ഫണ്ടെല്ലാം തീർന്നു. ഇനിവരുന്ന സിനിമകളുടെ പ്രതിഫലത്തിൽ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ്ക്കണം. എത്ര പേർക്കുണ്ട് ഈ മനസ്.. നമ്മൾ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ മനുഷ്യരായി കാണുക. അവർ ഏത് മതത്തിലോ പാർട്ടിയിലോ വിശ്വസിക്കട്ടെ. അതിന് അവരെ മോശക്കാരായി കാണരുത്.’
Leave a Reply