
വഴിയോരങ്ങൾ ക്ലീനായി, ഇങ്ങിനെയാണ് നാട് ക്‌ളീനാകുന്നതിൻ്റെ തുടക്കം ! ഇമ്മാതിരി നാല് ന്യായാധിപന്മാർ ഉണ്ടായിരുന്നെങ്കിൽ…
പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും തോരണത്തിനും 5,000 രൂപവീതം പിഴ ചുമത്തണമെന്നും ഇല്ലെങ്കിൽ ഈ തുക അതത് തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു, കൂടാതെ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കർശന നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ നിലപാടിനെ അനുകൂലിച്ചും വിമർശിച്ചും ഇപ്പോൾ നിരവധി പേരാണ് രംഗത്ത് വരുന്നത്.
അദ്ദേഹത്തിന്റെ കർശന നിർദേശങ്ങൾ ഇങ്ങനെ, കുറ്റക്കാർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. വീഴ്ച വരുത്തിയാൽ സ്റ്റേഷൻ ഓഫീസർ വിശദീകരണം നൽകണം, ഇതുസംബന്ധിച്ച് പൊലീസ് മേധാവി ഏഴു ദിവസത്തികം സർക്കുലർ പുറപ്പെടുവിക്കണം. ബോർഡുകൾ നീക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ചു. തുടർന്നും ബാധകമാണെന്നും കോടതി വ്യക്തമാക്കി. ഒരു ലക്ഷത്തോളം ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്‌തെന്ന് ഓൺലൈനിൽ ഹാജരായ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫ് അറിയിച്ചു.

ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പറഞ്ഞുകൊണ്ട് നടൻ ജോയ് മാത്യു പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, കോടതി ഗൗരവത്തോടെ കാണുന്നു കോടതി പോലീസിനെ താക്കീത് ചെയ്തു, കോടതി സർക്കാരിനെ നിശിതമായി വിമർശിച്ചു, പലപ്പോഴും ഇതൊക്കെ കേട്ട് (ഇതുകൊണ്ടൊക്കെ എന്തുകാര്യം എന്നോർത്ത് ) ചിരി വരുമായിരുന്നു. എന്നാൽ ദേവൻ രാമചന്ദ്രൻ എന്നൊരു ന്യായാധിപൻ നമ്മുടെയൊക്കെ അത്തരം ചിരി മായ്ക്കും വിധം നിയമം നടപ്പാക്കി. വഴിയോരങ്ങൾ ക്ലീനായി. ഇങ്ങിനെയാണ് നാട്ക്‌ളീനാകുന്നതിൻ്റെ തുടക്കം, ഇമ്മാതിരി നാല് ന്യായാധിപന്മാർ ഉണ്ടായിരുന്നെങ്കിൽ.. എന്നാണ് അദ്ദേഹം കുറിച്ചത്..
Leave a Reply