എന്നെ പൊക്കിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത് ഇവന്മാരാണെന്നും ഇനി പൊതിച്ചോറുമായി വരുന്നുണ്ടെന്നും തള്ളി മറിക്കുന്നത് കണ്ടു ! കുറിപ്പുമായി ജോയ് മാത്യു !
മലയാള സിനിമയിലും അതുപോലെ പൊതു കാര്യങ്ങളിലും തന്റെ അഭിപ്രായം തുറന്ന് പറയുന്ന ആളുകൂടിയാണ് ജോയ് മാത്യു. അടുത്തിടെയാണ് ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്കേറ്റത്. ഇതിന് പിന്നാലെ ജോയ് മാത്യുവിനെ ആശുപത്രിയില്‍ എത്തിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം നടന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോയ് മാത്യു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ രൂക്ഷമായി വിമർശിച്ചാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.
അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, പൊതിച്ചോറും സൈബര്‍ കഠാരയും എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്., ഒരാഴ്ചമുമ്പ് എനിക്ക് ഒരു വാഹനാപകടത്തില്‍ പരിക്ക് പറ്റാനും ആശുപത്രിവാസം അനുഭവിക്കാനുമുള്ള യോഗമുണ്ടായി . ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ പരിചയമില്ലാത്തവര്‍ പോലും എനിക്ക് സംഭവിച്ച അപകടത്തില്‍ വേദനിക്കുകയും ആശ്വസിപ്പിക്കുവാനുമുണ്ടായത് എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഊര്‍ജ്ജമായി.എന്നാല്‍ ഒരു കയ്യില്‍ പോതിച്ചോറും മറുകയ്യില്‍ ക,ഠാ,രയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട്.
അവരുടെ സങ്കടം ഞാൻ മയ്യത്തായില്ലല്ലോ എന്നതാണ്. വെറുപ്പിന്റെ രാഷ്ട്രീയം മനസ്സില്‍ കൊണ്ടുനടക്കുന്ന സൈബര്‍ കൃമികള്‍ക്ക് മറ്റുള്ളവരുടെ വീഴ്ചയും മരണവും ആഘോഷമാണല്ലോ, അപകടസ്ഥലത്ത് നിന്നും എന്നെ പൊക്കിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത് ഇവന്മാരാണെന്നും ഇനി പൊതിച്ചോറുമായി വരുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ തള്ളിമറിക്കുന്നത് കണ്ടു – എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് എന്നെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയ സുഹൈല്‍ എന്ന മനുഷ്യസ്‌നേഹിയാണ് എന്ന് പറഞ്ഞ അദ്ദേഹം സുഹൈല്‍ പെൺകിവെച്ച കുറിപ്പും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അതിൽ സുഹൈൽ പറയുന്നുണ്ട്, കാറും പിക്കപ്പ് വാനും തമ്മില്‍ ഉണ്ടായ അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന നടന്‍ ജോയ് മാത്യു സാര്‍ മൂക്കില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അണ്ടത്തോട് ഡ്രൈവേഴ്‌സ് ആംബുലന്‍സില്‍ സ്വയം കയറി ഇരുന്നു. അദ്ദേഹത്തെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് എത്തിച്ചു, ആംബുലന്‍സില്‍ ഡ്രൈവര്‍ അസ്ലമും ജോയ് മാത്യു സാറുമായി പിറകില്‍ ഞാനും മാത്രമാണ് ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഉണ്ടായിരുന്നത്. പിക്കപ്പ് ഡ്രൈവറെ നാട്ടുകാരുടെയും ഗുരുവായൂര്‍ ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ ഏറെ ശ്രമിപെട്ടു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ പിറ്റേദിവസം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ‘ഇടതുപക്ഷ വിരോധിയായ ജോയ് മാത്യുവിന് അപകടം; ചാവക്കാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു എന്ന വാർത്ത കണ്ടു, ജോയ് മാത്യു സാറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഉണ്ടായിരുന്ന ഞാനും ആംബുലന്‍സ് ഡ്രൈവര്‍ അസ്ലമും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അല്ല. അപകടങ്ങളില്‍ ഓടിയെത്തുന്നത് ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കിയല്ല, മാത്രമല്ല ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കിയ ഒരു രക്ഷാപ്രവര്‍ത്തനവും അവിടെ നടന്നിട്ടുമില്ല എന്നും സുഹൈല്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ എന്നെ ആശുപത്രിയില്‍ എത്തിച്ച സാമൂഹ്യ മാധ്യമങ്ങളിലെ ആ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ അറിയിക്കുക. അവര്‍ക്ക് ഇനാം പ്രഖ്യാപിക്കേണ്ടിവരും എന്നും പരിഹാസ രൂപേണെ ജോയ് മാത്യു കുറിച്ചു.
Leave a Reply