
2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു ! അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളം ! ജോയ് മാത്യു പറയുന്നു !
മലയാള സിനിമയിലെ ഒരു ശ്രദ്ധേയ നടൻ എന്നതിനപ്പുറം ജോയ് മാത്യു ഒരു രാഷ്ട്രീയ നിരീക്ഷകനും, അതുപോലെ തന്നെ തന്റെ തുറന്ന അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കും. അത്തരത്തിൽ ഇപ്പോഴിതാ സർക്കാരിനെ വിമർശിച്ച് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മാറിയകുട്ടിയെ പുകഴ്ത്തി അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, 2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളം. മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം.
മറിയക്കുട്ടിയുടെ സമരമാർഗ്ഗം ഗാന്ധിയനാണോ മാർക്സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴി ഇത്തരം സർഗ്ഗാത്മക സമരമാർഗ്ഗങ്ങൾ ഇനിമേൽ മറിയക്കുട്ടി മോഡൽ എന്നറിയപ്പെടും, (മനോരോഗികളുടെ കമന്റുകൾ വായിച്ച് ബേജാറാവണ്ട ,അത് ചികിത്സയില്ലാത്ത രോഗമാണ് ) എന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഇതിനുമുമ്പും സമാനമായ രീതിയിൽ അദ്ദേഹം സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു, നവകേരള യാത്രയെയും, മുഖ്യമന്ത്രിയുടെ ബസിനേയും സമരക്കാരെ അടിച്ചമർത്തിയതിനെയും വിമർശിച്ച് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘പൂച്ചട്ടി രക്ഷാ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ’ എന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. എന്നത്തേയും പോലെ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്.
Leave a Reply