
പോരാളികൾക്കൊപ്പം നിൽക്കുക എന്നത് എനിക്ക് ആവേശമാണ് പോരാളി എന്ന് പേര് ഏച്ചുകെട്ടി നടക്കുന്ന ഊച്ചാളി ഷാജിമാരുള്ള നാട്ടിൽ പ്രത്യേകിച്ചും ! കെ കെ രമയ്ക്ക് ഒപ്പം ജോയ് മാത്യു !
ഒരു മലയാള സിനിമ നടൻ എന്നതിനപ്പുറം ജോയ് മാത്യു സാമൂഹ്യ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള ആളുകൂടിയാണ്, പിണറായി സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും അദ്ദേഹം പങ്കുവെക്കകുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചയായി മാറുന്നത്. ജോയ് മാത്യു കെ കെ രമയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിച്ചത്. ആ വാക്കുകൾ ഇങ്ങനെ, പോരാളികൾക്കൊപ്പം നിൽക്കുക എന്നത്.. എനിക്ക് ആവേശമാണ്.. പോരാളി എന്ന് പേര് ഏച്ചുകെട്ടി നടക്കുന്ന ഊച്ചാളി ഷാജിമാരുള്ള നാട്ടിൽ പ്രത്യേകിച്ചും.. എന്നാണ് അദ്ദേഹം കുറിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം പരോക്ഷമായി പിണറായി സർക്കാരിനെ വിമർശിച്ച് എത്തിയിരുന്നു, ഒരു ഏണിയുടെ പടം പങ്കുവെച്ചുകൊണ്ട് ജോയ് മാത്യു കുറിച്ചത് ഇങ്ങനെ, കേറിവരാനല്ല ഇറങ്ങിപ്പോകാനാണ് ഈ ഗോവണി.. ഈ ഗോവണിയുടെ പേരാണ് ധാർമികത.. (കമന്റ് ബ്ലോക്സിൽ വരുന്ന മനോരോഗികൾക്ക് പെട്ടെന്ന് മനസ്സിലാകാതിരിക്കാനാണ് symbolic ആക്കിയത് എന്നും അദ്ദേഹം കുറിച്ചു.. എന്നത്തേയും പോലെ അദ്ദേഹത്തിനെ വിമർശിച്ചും പരിഹസിച്ചും പോസ്റ്റുകൾ വരുന്നുണ്ട്. Pv എന്നാൽ പണം വാരൽ എന്നാണ് ഇറങ്ങിപ്പോവാൻ തത്കാലം തീരുമാനം ഇല്ല..എന്നായിരുന്നു അദ്ദേഹത്തിന്റെ ആ പോസ്റ്റിനു വന്ന കമന്റുകൾ.
അതുപോലെ നരേന്ദ്രമോദിയുടെ വിരുന്നില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി പങ്കെടുത്തതും അദ്ദേഹത്തിനൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതും വിവാദമായ സമയത്ത് പ്രേമചന്ദ്രനെ പിന്തുണച്ച് ജോയ് മാത്യു രംഗത്ത് വന്നിരുന്നു, അദ്ദേഹത്തിന്റെ ആ കുറിപ്പ് ഇങ്ങനെ, അസഹിഷ്ണുതയുടെ ആൾരൂപങ്ങൾ’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം തുടങ്ങുന്നത്.. പ്രധനമന്ത്രി വിരുന്നിനു വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് ഞാൻ കരുതുന്നു. കാര്യങ്ങൾ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയിൽ അവതരിപ്പിക്കുന്ന മികച്ച പാര്ലിമെന്ററിയൻ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രൻ എം പി യെ ചായകുടിക്കാൻ വിളിക്കാൻ എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്.

അപ്പോൾപ്പിന്നെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാൻ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ, അപ്പോഴേക്കും അസഹിഷ്ണതയുടെ ആൾരൂപങ്ങളായ പാർട്ടി അടിമകൾ പ്രേമചന്ദ്രനെ സംഘിയാക്കി. മോദി സർക്കാരിന്റെ വക്താവായ ഗവർണറെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഓണത്തിനും വിഷുവിനും ഇഫ്ത്താറിനും ക്രിസ്തുമസ്സിനുമൊക്കെ ചായക്ക് വിളിക്കുന്നതിൽ തെറ്റില്ല എന്നാണ് പാർട്ടി അടിമകൾ കരുതുന്നത്.
അതുമാത്രമോ.. അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോൾ വീട്ടിലേക്ക് വിളിച്ച് ചായ കൊടുത്ത മുഖ്യമന്ത്രിയുടെ മര്യാദപോലും അണികൾക്കില്ലാതെപോയതാണ് കഷ്ടം .
പ്രധാനമന്ത്രിയെ കണ്ടപ്പോൾ താണു വണങ്ങി കൈകൂട്ടിപ്പിടിച്ച ആളുടെ മര്യാദയാണ് നമുക്ക് മാതൃകയാവേണ്ടത് എന്നകാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല . എന്നിട്ടും പ്രേമചന്ദ്രനെ സംഘിയാക്കുന്നതിൽ അടിമകളുടെ ഈ അത്യാവേശമാണ് എന്നെ അതിശയിപ്പിക്കുന്നത് എന്നും ജോയ് മാത്യു കുറിച്ചു..
Leave a Reply