
ആദ്യത്തെ അര മണിക്കൂറിൽ പ്രശ്നമുണ്ട് അത് സമ്മതിക്കുന്നു ! പക്ഷെ തമിഴ് സിനിമയിൽ ഇന്നേവരെ കാണാത്ത ക്യാമറ വർക്കാണ് കങ്കുവയിൽ ഉള്ളത് ! ജ്യോതിക പറയുന്നു !
ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത് സൂര്യയുടെ ചിത്രമാണ് കങ്കുവ. എന്നാൽ ചിത്രം പ്രേക്ഷക പ്രതീക്ഷക്ക് ഒപ്പം ഉയരാത്തത് കൊണ്ട് തന്നെ ഏറെ വിമർശനം ഏറ്റുവാങ്ങുകയാണ്. ശിവയുടെ സംവിധാനത്തിൽ 350 കോടിയിലധികം ബജറ്റിലാണ് ചിത്രം ഒരുക്കിയത്. നവംബര്‍ 14ന് ലോകമെമ്പാടുമായി പ്രദർശനത്തിനെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
സുര്യക്കും സംവിധായകനും സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ വിമർശനമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് പറഞ്ഞുകൊണ്ട് ജ്യോതിക പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഒരു നടിയെന്ന നിലയിലോ, സൂര്യയുടെ ഭാര്യയെന്ന നിലയിലോ അല്ലാ, ഒരു സിനിമ സ്നേഹി ആയതുകൊണ്ടാണ് താൻ ഈ കുറിപ്പ് എഴുതുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ്, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് ജ്യോതിക ആരംഭിക്കുന്നത്.

ആ വാക്കുകൾ ഇങ്ങനെ, കങ്കുവ ഒരു മികച്ച ദൃശ്യാനുഭവം ആണെന്നും, സൂര്യയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമുണ്ടെന്നും ജ്യോതിക പറഞ്ഞു. ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളിലെ ശബ്ദക്രമീകരണം അരോചകമാണ്. പോരായ്മകൾ മിക്ക ഇന്ത്യൻ സിനിമകളുടെയും ഭാഗമാണ്. അതുകൊണ്ടുതന്നെ ന്യായീകരിക്കാവുന്നതാണ്. പ്രത്യേകിച്ച് ഇത്തരത്തിലുള്ള വലിയൊരു പരീക്ഷണ ചിത്രത്തിൽ, ജ്യോതിക പറഞ്ഞു. തമിഴ് സിനിമയിൽ ഇന്നേവരെ കാണാത്ത ക്യാമറ വർക്കാണ് കങ്കുവയിലെന്ന് പറഞ്ഞ ജ്യോതിക ചിത്രത്തെ പ്രശംസിക്കുകയും ചെയ്തു.
എന്നാൽ അതേസമയം, മാധ്യമങ്ങളിലടക്കമുള്ള മോശം നിരൂപണങ്ങൾ ജ്യോതിക എടുത്തുപറഞ്ഞു. നവ മാധ്യമങ്ങളിൽ നിന്നും ചില വ്യക്തികളിൽ നിന്നുമുള്ള നിഷേധാത്മക നിരൂപണങ്ങളിൽ ഞാൻ ആശ്ചര്യപ്പെടുന്നു. കാരണം മുമ്പ് പുറത്തിറങ്ങിയിട്ടുള്ള വളരെ ദയനിയമായ ബിഗ് ബജറ്റ് ചിത്രങ്ങളെ പോലും ഇവർ ഇങ്ങനെ താഴ്ത്തി കാട്ടിയിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഷോ പൂർത്തിയാകും മുൻപ് തന്നെ പലരും ചിത്രത്തിനെതിരെ പ്രചരണം നടത്തിയെന്നും, അത് സങ്കടകരമാണെന്നും ജ്യോതിക പറഞ്ഞു.
Leave a Reply