സിദ്ദിഖിന്റെ വീട്ടിൽ നേരിട്ടെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് സൂര്യ ! ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ പാകത്തിന് ഓർമ്മകൾ നല്കിയിട്ടാണ് അദ്ദേഹം പോയത് ! സൂര്യ !

മലയാള സിനിമയുടെ ഹിറ്റുകളുടെ രാജാവ് പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ വേർപാട് മലയാള സിനിമ ലോകത്തിന് സമ്മാനിച്ചത് വളരെ വലിയ നഷ്ടമാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ ആ വേർപാടിന്റെ ആഘാതത്തിൽ നിന്നും കരകയറിയിട്ടില്ല, ഇപ്പോഴിതാ സിദ്ദിഖിന്റെ വീട്ടിൽ നേരിട്ടെത്തി ആ കുടുംബത്തെ ആശ്വസിപ്പിച്ചിരിക്കുകയാണ് നടൻ സൂര്യ. ഏറെ നേരെ സിദ്ദീഖിന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

സൂര്യക്ക് ഒപ്പം നിര്‍മാതാവ് രാജശേഖറും ഉണ്ടായിരുന്നു. സിദ്ദിഖിന്റെ വീട്ടില്‍ നിന്നുള്ള സൂര്യയുടെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളത്തിൽ സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റായി മാറിയ ‘ഫ്രണ്ട്സ്’ സിനിമയുടെ തമിഴ് റീമേക്കില്‍ സൂര്യ ആയിരുന്നു നായകൻ. തമിഴില്‍ സൂര്യയുടെ തിരിച്ചു വരവിനു വഴിയൊരുക്കിയ ചിത്രമായിരുന്നു ഇത്. മലയാളത്തില്‍ മുകേഷ് ചെയ്ത വേഷത്തിലാണ് സൂര്യ എത്തിയത്. വിജയ്‌യും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

അതുപോലെ തന്നെ സിദ്ദിഖിന്റെ മരണ വാർത്ത അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം സമൂഹ മാധ്യമം വഴി തന്റെ ദുഃഖം അറിയിച്ചിരുന്നു, ഹൃദയ സ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ആ വിഷമം അറിയിച്ചത്. സൂര്യയുടെ ആ വാക്കുകൾ ഇങ്ങനെ, ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും തന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഫ്രണ്ട്സ് സിനിമ ചെയ്യുമ്പോൾ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്.

അന്ന് ഞങ്ങൾ ആരുമല്ലായിരുന്നു, പക്ഷേ എന്നിട്ടുപോലും ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റില്‍ ഒന്നു ശബ്ദം ഉയര്‍ത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല. ജീവിതകാലം മുഴുവൻ ഓര്‍ത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്. എന്റെ കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. എപ്പോഴൊക്കെ അദ്ദേഹത്തെ കാണുമ്പോഴും എന്റെ കുടുംബത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് ചോദിച്ചിരുന്നത്. ഒരു നടനെന്ന നിലയില്‍ എന്നെ വിശ്വസിച്ച്‌ എനിക്കൊപ്പം നിന്നതില്‍ അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും സൂര്യ കുറിപ്പില്‍‌ പറയുന്നു.

ഏതായാലും നേരിട്ട് സിദ്ദിഖിന്റ വീട്ടിൽ എത്താനും ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നതിനും അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് മലയാളികൾ, വന്ന വഴി മറക്കാത്ത താങ്കൾ ഇനിയും ഉയരങ്ങൾ കീഴടക്കുമെന്നാണ് കമന്റുകളായി നിറയുന്നത്. ഇവിടെ മലയാളത്തിലെ പല താരങ്ങളും സൂര്യയെ മാതൃകയാക്കണം എന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *