ഞാനിതുവരെ കേട്ടിട്ട് പോലുമില്ലാത്ത കാര്യമായിരുന്നു ! ബഹുമാനമാണ് അദ്ദേഹത്തോട് ! ഇഷ്ട രംഗത്തെ കുറിച്ചും അപർണ്ണ പറയുന്നു !

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 62 മത് ദേശിയ പുരസ്‌കാരം മലയാള സിനിമക്ക് അഭിമാനിക്കാൻ ഏറെ മുഹൂർത്തങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. ദേശിയ തലത്തിൽ മലയാള സിനിമ ഏറെ പ്രശംസകൾ നേടിയെടുത്തു, ഒപ്പം കൈ നിറയെ പുരസ്കാരങ്ങളും. മികച്ച നടിക്കായുള്ള പുരസ്‌കാരത്തിന് അവസാന റൗണ്ടിൽ അപർണ്ണക്ക് ഒപ്പം നടി നവ്യ നായരും മത്സരിച്ചിരുന്നു. ഒരുത്തി എന്ന ചിത്രത്തിലെ പ്രകടത്തിനാണ് നവ്യയും മത്സരിച്ചത്. അതുപോലെ മികച്ച നടൻ കാറ്റഗറിയിൽ അവസാന ഘട്ടത്തിൽ ഫഹദ് ഫാസിലും നടൻ ജയസൂര്യ പ്രിത്വിരാജൂം മത്സരിക്കാൻ ഉണ്ടായിരുന്നു എന്നത് തന്നെ ഏറെ അഭിമാന നിമിഷമായിരുന്നു.

ഇപ്പോഴിതാ അപർണ്ണ തനിക്ക് അവാർഡ് വാങ്ങി തന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അപർണ്ണയുടെ വാക്കുകൾ ഇങ്ങനെ, ഈ കഥാപാത്രത്തിന് പുരസ്‌കാരം ലഭിക്കണമെന്ന് സംവിധായിക സുധ കൊങ്ങര ആഗ്രഹിച്ചിരുന്നുവെന്ന് അപര്‍ണ പറഞ്ഞിരുന്നു. സിനിമ എന്താണെന്നുള്ള ബോധ്യമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും ഒത്തിരി നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നുവെന്നുമായിരുന്നു അപര്‍ണ പ്രതികരിച്ചിരുന്നു. സുരറൈ പോട്ര് സിനിമയ്ക്കിടയില്‍ താന്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ചും.

അപർണ്ണയിൽ നിന്ന് ബൊമ്മിയിലേക്കുള്ള മാറ്റവും അതിനേക്കാൾ വലുതായ മറ്റൊരു കാര്യം മധുര ഭാഷ പഠിച്ചതായിരുന്നു എന്നും അപർണ്ണ പറയുന്നു. മുന്‍പൊരിക്കലും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു അത്. ലുക്ക് ടെസ്റ്റുകളും നടത്തിയായിരുന്നു അവര്‍ ഈ ക്യാരക്ടറിലേക്ക് തന്നെ തിരഞ്ഞെടുത്തതെന്നും അപര്‍ണ അന്ന് പറഞ്ഞിരുന്നു. മധുര ഭാഷ പറയാന്‍ നല്ല പാടായിരുന്നു. പല വാക്കുകളും കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല.

സൂര്യ സാറിന്റെ വലിയൊരു ആരാധിക കൂടിയാണ് ഞാൻ. നെടുംമാരന്‍ എന്ന ക്യാരക്ടറായിത്തന്നെയാണ് ഞാൻ  അദ്ദേഹത്തെ കണ്ടത്. മാരന്റെ വേദനകളും നിസഹായ അവസ്ഥയുമെല്ലാം അദ്ദേഹം അതേപോലെ ഉള്‍ക്കൊണ്ടിരുന്നു. മാരന്റെ വ്യത്യസ്ത തരത്തിലുള്ള ഗെറ്റപ്പിനായി അദ്ദേഹം എടുത്ത  കഠിനമായ വര്‍ക്കൗട്ടും ഹാർഡ് വർക്കുകളും നേരിൽ കണ്ട ആളുകൂടിയാണ് ഞാൻ. സുധ മാമും സൂര്യയുമാണ് ചിത്രത്തില്‍ എന്നറിഞ്ഞപ്പോള്‍ തനിക്ക് ത്രില്‍ തുടങ്ങിയെന്നും അപർണ്ണ പറയുന്നു.

അതുപോലെ തന്നെ മറ്റുള്ളവരോട് അദ്ദേത്തിനുള്ള കരുതൽ അത് ഒന്ന് വേറെ തന്നെയാണ്, സൂപ്പര്‍സ്റ്റാറാണ് എന്ന ഭാവമൊന്നുമില്ലാതെയാണ് അദ്ദേഹം എല്ലാവരോടും പെരുമാറുന്നത്. അദ്ദേഹത്തിന് ഫുഡ് കൊണ്ടുവരുമ്പോള്‍ എല്ലാവരും കഴിച്ചോ എന്ന് അദ്ദേഹം അന്വേഷിക്കാറുണ്ട്. അഭിനയിക്കുമ്പോളും സഹതാരങ്ങളെ അദ്ദേഹം നന്നായി സപ്പോര്‍ട്ട് ചെയ്യാറുണ്ട്. ബൊമ്മിയെക്കുറിച്ച് സുധ മാം വിശദീകരിച്ചപ്പോള്‍ത്തന്നെ ആ ക്യാരക്ടര്‍ എന്റെ ഉള്ളിലേക്ക് കയറിയിരുന്നു. സുധ മാം മികച്ച പിന്തുണയാണ് തന്നത്. ബൊമ്മിയും മാരനും ടെറസില്‍ നിന്നും വഴക്കിടുന്ന രംഗം ഏറെയിഷ്ടമാണ്. തുടക്കത്തിലെ പെണ്ണുകാണല്‍ രംഗം ഏറെ പ്രിയപ്പെട്ടതാണ്. ആദ്യത്തെ പാട്ട് വരുന്നത് വരെയുള്ള രംഗങ്ങള്‍ ഇഷ്ടമാണെന്നുമായിരുന്നു അപര്‍ണ പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *