അപർണ്ണ അത് തെളിയിക്കട്ടെ, അങ്ങനെ ആണെങ്കിൽ ഞാൻ അവർക്ക് മോഹൻലാലിൻറെ പ്രതിഫലം നൽകും ! അപർണ്ണ ബാലമുരളിക്ക് മറുപടിയുമായി സുരേഷ് കുമാർ !

മലയാള സിനിമയിൽ തുടക്കം കുറിച്ച് ആദ്യത്തെ തമിഴ് ചിത്രത്തിന് ദേശിയ അവാർഡ് നേടിയ ആളാണ് അപർണ്ണ ബാലമുരളി. അടുത്തിടെ മലയാള സിനിമ രംഗത്ത് ഏറെ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു താരങ്ങളുടെ പ്രതിഫലം കുറക്കുക എന്നത്. ഇതിനെതിരെ നിർമ്മാതാക്കളുടെ സംഘടനയും രംഗത്ത് വന്നിരുന്നു. അതിൽ നിർമാതാവ് സുരേഷ് കുമാർ സൂപ്പർ താരങ്ങളെ വലിയ രീതിയിൽ വിമർശിച്ചിരുന്നു. സിനിമ പരാജയപ്പെട്ടാലും സൂപ്പര്‍താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കുകയാണ്. ഇവിടെ അവർക്ക് മാത്രം ജീവിച്ചാൽ പോരെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ അവാർഡിന് അർഹയായ ശേഷം അപർണ്ണ ബാലമുരളി പറഞ്ഞിരുന്നു സിനിമയിൽ ലിംഗ വിവേചനമാണ് നടക്കുന്നത്, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ സാലറി കൊടുക്കാൻ ബാധ്യത ഉണ്ടെന്നും തന്റെ ഒപ്പം സിനിമയിൽ എത്തിയവർ വാങ്ങുന്ന പ്രതിഫലം കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും എന്നാൽ അതേസമയം സീനിയർ താരങ്ങൾക്ക് പ്രതിഫലം കൂടതൽ കൊടുക്കുന്നതിനോട് എതിർപ്പില്ല എന്നും അപർണ്ണ പറഞ്ഞിരുന്നു. ഇതിന് മുമ്പ് ഇതേ ആവിശ്യം WCC യും ആവിശ്യപെട്ടിരുന്നു.

ഇപ്പോഴിതാ അപർണ്ണ പറഞ്ഞതിന് മറുപടിയുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. സിനിമയിൽ എല്ലാ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകണമെന്ന ആവശ്യം എങ്ങനെ നടപ്പാക്കാൻ സാധിക്കും. ലോകത്ത് എവിടെയെങ്കിലും സിനിമാ രംഗത്ത് ഇങ്ങനെ ഒരേ പ്രതിഫലം നൽകുന്നുണ്ടോ.’ ‘സൂപ്പർ താരങ്ങൾക്ക് വലിയ പ്രതിഫലം നൽകാം. സ്വന്തം മികവുകൊണ്ട് പടം ഹിറ്റാക്കാൻ ശേഷിയുള്ളവരെയാണ് നമ്മൾ സൂപ്പർ താരങ്ങളെന്ന് വിളിക്കുന്നത്.

സൂപ്പർ താരങ്ങളാണ് ഇവിടെ പടം വിജയിപ്പിക്കുന്നത്. ഇപ്പോൾ നമുക്ക് മോഹൻലാലിന് കോടികൾ കൊടുക്കാം കാരണം ലാൽ അഭിനയിക്കുന്നത് കാണാനാണ് ജനം തിയറ്ററിൽ കയറുന്നത്. എന്നാൽ അതേ പ്രതിഫലം എന്റെ മകൾ കീർത്തിക്കും കൊടുക്കണമെന്ന് പറഞ്ഞാൽ നടക്കുമോ. ഇത്രയും സിനിമകൾ നിർമ്മിച്ച ഒരാളായ ഈ ഞാൻ പോലും അതിനോട് യോജിക്കില്ല. അപർണ ബാലമുരളി അവരുടെ സ്വന്തം മികവുകൊണ്ട് സിനിമകൾ വിജയിപ്പിക്കട്ടെ. അപ്പോൾ അവർക്കും മോഹൻലാലിന്റെ അതേ പ്രതിഫലം ഞങ്ങൾ നൽകാം. എനിക്ക് വലിയ ഇഷ്ടമുള്ള കുട്ടിയാണ് അപർണ. സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാകാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്.

മറ്റു ജോലികളിൽ സീനിയറായാൽ അവരുടെ ശമ്പളം കൂടും. പക്ഷെ സിനിമയിൽ അത് നടപ്പാക്കാൻ സാധിക്കില്ല ഇവിടെ ഇപ്പോൾ മോഹൻലാൽ കോടികൾ പ്രതിഫലം വാങ്ങുന്നുണ്ട്. എന്നാൽ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും വാങ്ങുന്ന പ്രതിഫലം മോഹൻലാലിന് ആരും നൽകില്ല. എന്തിന് വിജയ് വാങ്ങുന്ന പ്രതിഫലം പോലും മോഹൻലാലിന് നൽകില്ല. കേരളം ചെറിയൊരു വിപണിയാണ്. ഇവിടെ പടം ഹിറ്റ് ആയാൽ പരമാവധി 50-75 കോടി രൂപയുടെ ബിസിനസ് മാത്രമെ നടക്കൂ. ഹിന്ദിയിൽ ഷാരൂഖാൻ വാങ്ങുന്ന 200 കോടി അല്ല നടി ഐശ്വര്യ റായിക്ക് അവിടെ നൽകുന്നില്ല എന്നും സുരേഷ് കുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *