ആ പയ്യൻ അപർണ്ണയോട് ചെയ്തത് 150 ശതമാനം തെറ്റ് തന്നെയാണ് ! പക്ഷെ അവന്റെ ഭാഗത്ത് നിന്ന് കൂടി നമ്മൾ ചിന്തിക്കേണ്ടേ ! ബിബിനും വിഷ്ണുവും പറയുന്നു !

തങ്കം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ലോ കോളേജിൽ എത്തിയ അപർണ്ണയോട് അവിടുത്തെ ഒരു വിദ്യാർത്ഥിയുടെ പെരുമാറ്റവും അതിന് നടിയുടെ പ്രതികരണവും എല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.  അപർണ്ണയെ അനുകൂലിച്ച്  സിനിമ രംഗത്തിനും അല്ലാതേയും നിരവധി പേര് രംഗത്ത് വന്നിരുന്നു. അപര്‍ണയ്ക്ക് പൂവ് നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി അവരുടെ കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇതിൽ നിന്നും ഒഴിഞ്ഞ് മാറാൻ അപർണ്ണ ശ്രമിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്.

നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ വീഡിയോ വൈറലായി മാറുകയായിരുന്നു. വളരെ അപ്രതീക്ഷിതമായി തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. എനിക്ക് അറിയാത്ത ആളായിരുന്നു. അതുകൊണ്ട് മാറിപ്പോകുകയാണ് ചെയ്തത്. അത് ശരിക്കും മോശം അവസ്ഥയായിരുന്നു.  എന്നാൽ ഈ സംഭവം നടന്നതിന് ശേഷം  അവിടെയുള്ള എല്ലാ വിദ്യാര്‍ഥികളും എല്ലാവരും എന്നോട് മാപ്പ് പറഞ്ഞിരുന്നു. അതുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള വലിയ മുന്നേറ്റമായിരുന്നു. ആ പയ്യനെ സസ്‌പെൻഡ് ചെയ്ത നടപടിയോടെ താൻ തൃപ്തയാണ് എന്നും അപർണ്ണ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ പുതിയ ചിത്രമായ വെടിക്കെട്ട് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്മാരും തിരക്കഥാകൃത്തുമായ ബിബിൻ ജോര്ജും വിഷ്ണു ഉണ്ണി കൃഷ്ണനും നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, ആ പയ്യൻ അപർണ്ണയോട് ചെയ്തത് നൂറ് ശതമാനവും തെറ്റായ കാര്യമാണ്. പെര്‍മിഷന്‍ ഇല്ലാതെ ആരെയും തൊടാന്‍ പാടില്ല. എന്നാൽ ഇതേ സംഭവം ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ ചെയ്യാറുണ്ട്.

ആ പയ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആരെങ്കിലും ചിന്തിച്ചുവോ, അവന്റെ ഇപ്പോഴത്തെ അവസ്ഥയിലും ഒരു ഭീകരതയുണ്ട്. അവൻ ചെയ്തത് തെറ്റ് തന്നെയാണ്, അവനും അച്ഛനും അമ്മയുമൊക്കെ ഉള്ളതാണല്ലോ, അവനൊരു കുടുംബമോ പെങ്ങളോ ഒക്കെ ഉണ്ടെങ്കില്‍ അത് അവരെ എല്ലാം ഏത് രീതിയില്‍ ബാധിചിട്ടുണ്ടാകും. നമ്മള്‍ എല്ലാവരും ഇങ്ങനെ അവനെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ അവനെ ഏത് രീതിയില്‍ ബാധിക്കുമെന്നത് അറിയില്ലല്ലോ. പക്ഷെ അവന്‍ ചെയ്തത് നൂറ്റിപ്പത്ത് ശതമാനം തെറ്റ് തന്നെയാണ്. പക്ഷെ എന്നാലും അവന്റെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കണ്ടേ..

കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മലബാര്‍ സൈഡില്‍ ഒരു സ്ഥലത്ത് പോയപ്പോൾ മദ്യപിച്ച ഒരാൾ എന്നെ കടന്ന് പിടിച്ച് ഫോട്ടോ എടുത്തു, ഞാൻ കാര്യമാക്കിയില്ല, ശേഷം അയാൾ ഞാൻ നടന്നപ്പോൾ കൈയ്യില്‍ പിടിച്ച്‌ വലിച്ചു. എന്റെ ഈ വയ്യാത്ത കാലിന്റെ ബാലന്‍സ് പോയി ഞാന്‍ വീണു. എനിക്ക് നല്ല ദേഷ്യം വന്നു. നിലത്തുനിന്ന് എഴുന്നേറ്റ ശേഷം ഞാന്‍ അയാളോട് ചൂടായി. എന്നാൽ ആരെങ്കിലും ഞാന്‍ ദേഷ്യപ്പെടുന്ന ആ ഭാഗം മാത്രം എടുത്ത് സോഷ്യല്‍മീഡിയയില്‍ ഇട്ടിരുന്നെങ്കില്‍ കാര്യം അറിയാതെ ആളുകള്‍ എന്നെ ചീത്ത വിളിച്ചേനെ എന്നും ബിബിൻ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *