ഇതാണ് നിലവാരമെങ്കിൽ ഈ പുരസ്‌കാരങ്ങൾ നിർത്തുന്നതാണ് നല്ലത് ! ഇത് അന്യായമാണ് ! അടൂർ ഗോപാല കൃഷ്ണൻ പറയുന്നു !

അടുത്തിടെ അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു, ഇത്തവണ മലയാളത്തിന് ഏറെ പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ പുരസ്കരങ്ങളെ വിമർശിച്ചുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. അതിൽ മലയാളത്തിൽ നിന്നും അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയും അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരുകൾ രംഗത്ത് വന്നിരുന്നു. ദേശീയ ചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദമായെന്ന് അടൂർ ഗോപാലകൃഷ്ണൻ. നല്ലതെന്ന് നമ്മൾ വിശ്വസിക്കുന്ന സിനിമകളൊന്നും പട്ടികയിൽ വരുന്നില്ലെന്നും അടൂർ പറഞ്ഞിരുന്നു.

ഒരു ദേ,ശിയ പു,രസ്കാരത്തിന്റെ മാനദണ്ഡങ്ങൾ  എന്തെല്ലാമാണ്, അല്ലെങ്കിൽ ആരാണ് സിനിമകൾ കണ്ട് പുരസ്കാരം നിശ്ചയിക്കുന്നതെന്നോ അറിയുന്നില്ല. നല്ല സിനിമകൾ അവരുടെ പട്ടികയിൽ വരുന്നതേയില്ല. തട്ടുപൊളിപ്പൻ സിനിമകൾക്കാണ് ഇപ്പോൾ  പുരസ്കാരങ്ങൾ ലഭിക്കുന്നത്. ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയർമാനെന്നുപോലും അറിയുന്നില്ല. എന്തുകൊണ്ടാണ് അവർ ജൂറി ആകുന്നതെന്നും ആ സിനിമകൾക്ക് എന്തുകൊണ്ടാണ് അവാർഡ് കൊടുക്കുന്നതെന്നും നമുക്കറിയാം. ഇത് അന്യായമാണ്’ നടക്കുന്നത് എന്നും   അടൂർ പറഞ്ഞിരുന്നു.

ഈ വാർഷിക പുറകാരങ്ങൾ നിർത്തേണ്ട സമയമായില്ലേ എന്നുപോലും തോന്നുന്നു, ഇതാണ് നിലവാരമെങ്കിൽ ഇത് നിർത്തുന്നത് തന്നെയാണ് നല്ലത് എന്ന് തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ മികച്ച ചിത്രമായി തിരഞ്ഞെടുത്ത ‘സുരൈ പോട്രൂ’എങ്ങുമെത്താത്ത ഒരു കഥ പറയുന്ന, ദൃഡമായ കഥാ ഘടനയോ, ചിത്രീകരണ മേന്മയോ ഇല്ലാത്ത ഒരു കഥന കഥയോ ഇല്ലാത്ത ഒരു ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്‌കാരം.

ഈ വർഷത്തെ ജൂറിയും മുൻ വർഷങ്ങളിലെ പോലെ തന്നെ മുംബൈ കച്ചവട സിനിമാക്കാരാണ് നേതൃത്വം നൽകിയത്. 2020-ലെ ജൂറി മേധാവി വിപുൽഷാ എന്ന നിർമാതാവ് ആണ്. അദ്ദേഹം ഗുജറാത്തിയും, ചില തട്ടുപൊളിപ്പൻ ഹിന്ദി പടങ്ങളുടെ സംവിധായകനുമാണ്. പിന്നെ മലയത്തിൽ നിന്നും കച്ചവട സിനിമ സംവിധയകാൻ ആയ വിജി തമ്പി. അദ്ദേഹം ഒരു സംവിധയകാൻ എന്നതിനേക്കാൻ വിശ്വഹിന്ദു പരിഷത്ത് സഘടനയുടെ മേധാവി എന്നതാകണം അദ്ദേഹത്തിന് ജൂറിയിൽ ഇരിക്കുവാനുളള അർഹത.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി  കച്ചവട സിനിമക്കാരും കുറെ രാഷ്ട്രീയ നോമിനികളും മാത്രമാണ് ജൂറികളിൽ അംഗങ്ങളായി എത്തുന്നത്. കച്ചവട സിനിമാക്കാർക്കു പുരസ്കാരത്തിന്റെ യാതൊരു ക്ഷാമവും ഇല്ല. രണ്ടു മണിക്കുർ ഇരുന്നുകൊടുത്താൻ ഏതു ടെലിവിഷൻ ചാനലുകളും മീഡിയയും അത്തരം അവാർഡുകൾ കൊടുക്കുന്നത് ഒരു സർവ്വസാധാരണയായി ,മാറിക്കഴിഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *