സ്വന്തം ജാതി അല്ലാത്ത ജ്യോതിക മരുമകളായി വരരുത് എന്ന് സൂര്യയുടെ പിതാവ് ! വിവാഹം എന്ന് ഒന്ന് ഉണ്ടെകിൽ അത് അവളോടൊപ്പം മാത്രമെന്ന് സൂര്യയും ! തുറന്ന് പറച്ചിൽ !

ഇന്ന് തമിഴ് സിനിമക്കും അപ്പുറത്ത് ലോകം മുഴുവൻ ആരാധകരുള്ള താര ദമ്പതികളാണ് സൂര്യയും ജ്യോതികയും.  ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിലെ തന്നെ മുൻ നിര നായികയായിരുന്ന ജ്യോതികയും സിനിമയിൽ തിളങ്ങി വന്നുകോടിരുന്ന സൂര്യയുടെയും ജീവിതത്തിൽ വഴിത്തിരിവായത് കാക്ക കാക്ക എന്ന ചിത്രമായിരുന്നു. ചിത്രം സൂപ്പർ ഹിറ്റായി മാറിയതോടെ ഈ ജോഡികളും സൂപ്പർ ഹിറ്റായി മാറി. ഈ സിനിമയോടെയാണ് ഇരുവരുടെയും പ്രണയം ശക്തമാകുന്നത്. എന്നാൽ ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും, തമിഴിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സൂര്യയുടെ പിതാവ് നടൻ ശിവകുമാറിന് ഒട്ടും താല്പര്യമില്ലാതെ നടന്ന വിവാഹമായിരുന്നു സുര്യയുടേത്. അതിന് പ്രധാന കാരണമായി അദ്ദേഹം പറഞ്ഞത്, ജ്യോതികയുടെ ജാതിയും, പിന്നെ അവർ സിനിമ നടി ആയതുമായിരുന്നു. അതുകൊണ്ട് തന്നെ ജ്യോതിക മതം മാറിയ ശേഷമാണ് സൂര്യയെ വിവാഹം കഴിക്കുന്നത്. മാധ്യമങ്ങളിൽ പ്രണയ വാർത്തകൾ വന്നു. സൂര്യ ജ്യോതികയെ വിവാഹം കഴിക്കൂയെന്ന് തീർത്ത് പറ‌ഞ്ഞു. മാധ്യമങ്ങളുടെ പ്രചരണവും മറ്റും കടുത്തതോടെയും, സൂര്യ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ച് നിന്നുകൊണ്ടും വിവാഹത്തിന് ശിവകുമാർ സമ്മതം പറഞ്ഞത്. ജ്യോതികയുടെ അച്ഛൻ പഞ്ചാബിയും, അമ്മ മുസ്ലിമും ആയിരുന്നു.

ജ്യോതിക മതം മാറിയെങ്കിലും ഒരു സിനിമ നടി എന്റെ വീട്ടിൽ മരുമകളായി വരരുതെന്നായിരുന്നു അ​ദ്ദേഹത്തിന്റെ വാദം. മൂത്തയാൾ അവരുടെ ഇഷ്ടത്തിന് കല്യാണം കഴിച്ചു. ഇളയ മകൻ കാർത്തി അങ്ങനെ ആകാതിരിക്കാനാണ് അദ്ദേഹം കാർത്തിയെ ഉടൻ തന്നെ അദ്ദേഹം വിവാഹം കഴിപ്പിച്ചത്. കാർത്തിയെയും മറ്റൊരു നടിയെയും ചേർത്ത് ​ഗോസിപ്പുകൾ വരുന്നുണ്ടായിരുന്നു. അവർ ഒരുമിച്ചഭിനയിച്ച സിനിമ സൂപ്പർ ഹിറ്റായി. സ്വാഭാവികമായും ശിവകുമാറിന് ഭയം വന്നു. സൂര്യയെ പോലെയാവുമെന്ന കരുതി തങ്ങളുടെ സ്വന്തക്കാരായ പെണ്ണിനെ കൊണ്ട് കാർത്തിയെ കല്യാണം കഴിപ്പിച്ചു. ജാതി എത്രത്തോളം ഉള്ളിലുണ്ടെന്ന് നോക്കൂ.

അതുമാത്രമല്ല വിവാഹ ശേഷം ജ്യോതിക അഭിനയിക്കരുതെന്നും ശിവ്കുമാറിന് നിർബന്ധം ഉണ്ടായിരുന്നു. ജ്യോതിക വീണ്ടും അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നതിനെ കുടുംബം എതിർത്തു. എന്നാൽ സൂര്യയുടെ പിന്തുണയോടെയാണ് അഭിനയ രം​ഗത്തേക്ക് ശക്തമായി തിരിച്ചുവരവ് നടത്തുകയായിരുന്നു ജ്യോതിക. നിരവധി ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയെ വീട്ടിലിരുത്തിയാൽ ശരിയാവുമോയെന്നും ചെയ്യാർ ബാലു ചോദിച്ചു. ആ​ഗയം തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂര്യയുടെ വിവാഹം അത്ര എളുപ്പമായിരുന്നില്ല എന്ന് അടുത്തിടെ ശിവകുമാർ തന്നെ തുറന്ന് പരന്നിരുന്നു. വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി സൂര്യയും ജ്യോതികയും കാത്തിരുന്നത് നാല് വർഷമായിരുന്നു എന്നും, എന്ത് തന്നെ ആയിരുന്നാലും ഇപ്പോഴുമാ അവർ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *