
ജ്യോതികയിൽ നിന്നും അപമാനം നേരിട്ടു ! ശേഷം ജ്യോതിക ഓടിവന്ന് എന്നോട് മാപ്പ് പറയുക ആയിരുന്നു ! മേനക പറയുന്നു !
മലയാള സിനിമയിലെ ഒരുകാലത്തെ മികച്ച അഭിനേത്രിമാരിൽ ഒരാളായിരുന്നു മേനക. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മേനക മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. നിർമാതാവ് സുരേഷുമായി പ്രണയത്തിലാകുകയും ശേഷം വിവാഹം ശേഷം അദ്ദേഹത്തോടൊപ്പം നിർമാണ രംഗത്ത് എത്തുകയുമായിരുന്നു, രേവതി കലാമന്ദിർ ന്റെ ബാനറിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയിൽ സംഭവിച്ചിട്ടുണ്ട്, മലയാളത്തിന് പുറമെ തമിഴിലും തെലിങ്കിലും അഭിനയിച്ച മേനകയുടെ അന്നത്തെ ഒരു താര പദവി ഇന്നുള്ള പല നായികമാർക്കും അറിയില്ല എന്നതാണ് വാസ്തവം. ഒരിക്കൽ ഈ മലയാളി താരങ്ങൾക്ക് തമിഴിൽ നേരിടേണ്ടി വന്ന അപമാനം അത് അവസാനിപ്പിച്ചത് മമ്മൂട്ടിയാണെന്ന് മേനക ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.
മേനക തന്റെ ഒരു പഴയ അഭിമുഖത്തതിൽ തനിക്ക് നേരിട്ട അപമാനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു, സിനിമ നിർമാതാക്കൾ എന്നാൽ ഇപ്പോൾ സിനിമ രംഗത്ത് ഒരു വിലയും ഇല്ലെന്നാണ് മേനക പറയുന്നത്, തമിഴ് നടി ജ്യോതികയില്‍ നിന്ന് തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറയുന്നു.മേനകയുടെ വാക്കുകൾ ഇങ്ങനെ, പണ്ടൊക്കെ താരങ്ങള്‍ക്ക് നിര്‍മാതാക്കളോട് വലിയ ബഹുമാനമായിരുന്നു. എന്നാല്‍ ഇന്ന് അഭിനയിക്കുന്ന സിനിമ ആരാണ് നിര്‍മിയ്ക്കുന്നത് എന്ന് പോലും പല താരങ്ങള്‍ക്കും അറിയില്ല. ആ അനുഭവം തനിക്കുണ്ടായിട്ടുണ്ട് എന്നും മേനക പറയുന്നു.
ആ സംഭവം നടക്കുന്നത്, ഞങ്ങൾ ജയറാം ജ്യോതിക എന്നിവരെ ജോഡികളാക്കി സീതാകല്യാണം എന്ന ചിത്രം എടുക്കുന്ന സമയം, ജയറാമും ജ്യോതികയും ഗീതു മോഹന്‍ദാസുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച മലയാള സിനിമയാണ് സീതാ കല്യാണം. സുകുമാരിയും ആച്ചി മനോരമയുമൊക്കെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സുരേഷ് കുമാറും മേനകയുമാണ് സിനിമ നിര്‍മിച്ചത്. പൊതുവെ നിര്‍മിയ്ക്കുന്ന സിനിമകളുടെ ലൊക്കേഷനില്‍ മേനക പോകാറില്ല. വല്ലപ്പോഴും ഒന്ന് വന്നാലായി.

എന്നാല്‍ അന്ന് സുകുമാരിയും ആച്ചി മനോരമയും ഉണ്ട് എന്നറിഞ്ഞിട്ടാണ് സുരേഷിനൊപ്പം താനും വന്നത്. അവിടെ ചെന്നപ്പോൾ ഗീതു മോഹന്‍ദാസും ജ്യോതികയും ഇരുന്ന് സംസാരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. മേനകയെയും സുരേഷിനെയും കണ്ടപ്പോള്‍ ഗീതു ‘ഹായ് ചേച്ചി, ഹായ് സുരേഷേട്ടാ’ എന്ന് പറഞ്ഞത്രെ. അന്നാദ്യമായിട്ടാണ് ഞാന്‍ ജ്യോതികയെ കാണുന്നത്. ജ്യോതിക ഇരുന്നിടത്ത് നിന്ന് അനങ്ങിയില്ല. ജ്യോതികയ്ക്കും എന്നെ അറിയില്ല. മേനക അകത്തേക്ക് പോയി.. സുകുമാരിയോടും മനോരമയോടും സംസാരിച്ചിരുന്നു.
പക്ഷെ അപ്പോഴും എന്തോ ആവിശ്യത്തിന് ജ്യോതിക അവിടേക്ക് വന്നിരുന്നു, അപ്പോഴും അവർ കണ്ട ഭാവം എടുത്തില്ല. അകത്ത് സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തേക്ക് വന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ എനിക്കും സുരേഷേട്ടനും ഇരിക്കാനൊരു കസേര പോലും ആരും തന്നിരുന്നില്ല. ഒടുവില്‍ പറഞ്ഞപ്പോള്‍ പ്രൊഡക്ഷന്‍ ബോയ് സോറി പറഞ്ഞ് കസേര എടുത്തിട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ പെട്ടന്ന് ജ്യോതിക ഓടി വന്ന് എന്നോട് ക്ഷമ പറഞ്ഞു, എന്റെ കൈ പിടിച്ചുകൊണ്ട് ‘സോറി മാഡം.. എനിക്ക് നിങ്ങള്‍ ആരാണെന്ന് മനസ്സിലായില്ലായിരുന്നു. സുകുമാരി ആന്റിയാണ് ചേച്ചിയെ കുറിച്ച് അകത്ത് നിന്ന് പറഞ്ഞത്. എന്നോട് ക്ഷമിക്കണം’ എന്നൊക്കെ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് സുകുമാരിചേച്ചിയോടുള്ള ബഹുമാനം കൂടി എന്നാണ് മേനക പറയുന്നത്. ഞാൻ ആരാണ് എന്താണ് എന്നൊക്കെ സുകുമാരി ചേച്ചിയാണ് അന്ന് ജ്യോതികയ്ക്ക് മനസിലാക്കി കൊടുത്തത് എന്നും മേനക പറയുന്നു.
Leave a Reply