
തെറ്റ് എന്റെ ഭാഗത്തുമുണ്ട്, ക്ഷമ ചോദിക്കുന്നു ! തരാനല്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍ ആ മെമെന്റോ ചിരിച്ച മുഖത്തോടെ ആസിഫ് നിങ്ങള്‍ക്ക് നീട്ടിയത്.. ജ്യുവൽ മേരി !
ഇപ്പോഴിതാ കേരളക്കരയിൽ ഏറ്റവുമധികം ചർച്ചാ വിഷയമായി മാറികൊണ്ടിരിക്കുന്ന ഒന്നാണ് രമേഷ് നാരായണ്‍-ആസിഫ് അലി വിഷയം, ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് ട്രെയ്‌ലര്‍ ലോഞ്ച് പരിപാടിയുടെ അവതാരകയായ ജുവല്‍ മേരി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, ജ്യുവലിന്റെ ആ വാക്കുകൾ ഇങ്ങനെ, എംടി സര്‍ എഴുതിയ കഥകളുടെ ചലച്ചിത്രാവിഷ്‌കാരമായിട്ടുള്ള ഒന്‍പത് സിനിമകളുെട ആന്തോളജിയാണ് ‘മനോരഥങ്ങള്‍’. അതിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ആയിരുന്നു നടന്നത്. ഒരു സിനിമയല്ല, ഒന്‍പത് സിനിമകളാണ്. ഈ ഒന്‍പത് സിനിമകളുടെയും താരങ്ങള്‍, സംവിധായകര്‍, സംഗീത സംവിധായകര്‍, മറ്റ് സാങ്കേതിക വിദഗ്ധര്‍ അങ്ങനെ എല്ലാവരും അണിനിരന്ന ഒരു വലിയ പരിപാടി ആയിരുന്നു അത്..
പ്രോഗ്രാം കോർഡിനേറ്റ് ചെയ്തവരുടെ ഭാഗത്ത് വലിയ തെറ്റുകളുണ്ട്, കാരണം ഇത്രയധികം പ്രമുഖര്‍ ഉള്ളതുകൊണ്ട് തന്നെ ഇതില്‍ ആരൊക്കെ വരും, വരില്ല എന്നതിന്റെ കൃത്യതക്കുറവ് സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എനിക്ക് തന്ന ലിസ്റ്റില്‍ പലതും അപൂര്‍ണമായിരുന്നു. ഇതിനിടയില്‍ തന്നെ അതിനുള്ളിലുള്ള പേരുകള്‍ നീക്കം ചെയ്യപ്പെടുകയും ചേര്‍ക്കുകയുമൊക്കെ ചെയ്തു. ഇത് സ്വാഭാവികമാണ്. ജയരാജ് സര്‍ സംവിധാനം ചെയ്ത സിനിമയ്ക്കാണ് രമേഷ് നാരായണ്‍ സര്‍ സംഗീതം നല്‍കിയിരിക്കുന്നത്.
ആ സിനിമയുടെ ഭാഗത്ത് നിന്നുള്ളവരെ സ്റ്റേജിലേക്ക് വിളിച്ചിരുന്നു എന്നാൽ ആ ലിസ്റ്റില്‍ രമേഷ് നാരായണന്‍ സാറിന്റെ പേരില്ലായിരുന്നു, അത് സംഘാടകരുടെ തന്നെ വീഴ്ചയാണ്. ആ പരിപാടിയുടെ അവതാരക എന്ന നിലയില്‍ ഞാനും അതില്‍ ക്ഷമ ചോദിക്കുന്നു. പെട്ടന്നാണ് ഷോ ഡയറകര്‍ എന്റെ അടുത്ത് വന്ന് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആസിഫ് അലി തൊട്ടടുത്ത് ഇരിപ്പുണ്ട്, ആസിഫ് അലിയെക്കൊണ്ട് അദ്ദേഹത്തിന് പുരസ്‌കാരം കൊടുക്കൂ എന്ന് പറഞ്ഞ്, രമേഷ് നാരായണ്‍ സാറിനെ എനിക്ക് കാണിച്ചു തന്നു. പക്ഷേ പേര് അപ്പോഴും എന്നോട് പറഞ്ഞില്ല. ഞാൻ പറഞ്ഞ പേരും തെറ്റായിപ്പോയി, സന്തോഷ് നാരായണന്‍ എന്ന് അനൗണ്‍സ് ചെയ്തത്.

അതും ഒപ്പം സ്റ്റേജിലേക്ക് വിളിക്കാതിരുന്നതിനെറെയും പരിഭവം അദ്ദേഹത്തിന് ഇണ്ടായിരുന്നിരിക്കാം, പത്ത് സെക്കന്‍ഡിന്റെ പോലും താമസമില്ലാതെ പേര് തിരുത്തി ഞാന്‍ വീണ്ടും അനൗണ്‍സ് ചെയ്തു, ‘രമേഷ് സാറിന് ആസിഫ് അലി സമ്മാനം കൊടുക്കുന്നുവെന്ന്’.രാവിലെയാണ് ആ വീഡിയോ കാണുന്നത്. എനിക്ക് ഒരുപാട് വിഷമം തോന്നി. എന്തിനായിരിക്കും അങ്ങനെ ചെയ്തത്.
ആസിഫ് അലി, അതുകൊണ്ടു വന്നപ്പോള്‍ അദ്ദേഹം അറിഞ്ഞില്ല പോലും അത് തരാനായി കൊണ്ടുവന്നതാണെന്ന്. തരാനല്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍, ആ മെമെന്റോ ചിരിച്ച മുഖത്തോട് കൂടി ആസിഫ് നിങ്ങള്‍ക്ക് നേരെ നീട്ടുന്നത്. വിഷകരമായ കാഴ്ചയാണ് ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ പേര് തെറ്റിച്ചു വിളിച്ചതിനാണ് ദേഷ്യമെങ്കില്‍ അത് എന്നോടാകാമായിരുന്നല്ലോ, എന്നെപ്പറ്റി പരാതിപ്പെടാമായിരുന്നല്ലോ. എന്തിന് ആസിഫ്. എന്ത് തന്നെ ആയിരുന്നാലും അങ്ങനെയൊരു അവസ്ഥ അവിടെ ഉണ്ടായതില്‍ സങ്കടമുണ്ട്. രണ്ട് പേരോടും ഞാന്‍ സോറി പറയുന്നു. ഒരു അവതാരക എന്ന നിലയില്‍ ഞാന്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും ജ്യൂവൽ പറയുന്നു.
Leave a Reply