
സല്ലാപം സിനിമയുടെ ലൊക്കേഷനിൽ നിന്നും പ്രൊഡക്ഷൻ മാനേജരോടൊപ്പം മഞ്ജു ഒളിച്ചോടി ! മഞ്ജുവിനെ ആദ്യ പ്രണയത്തെ കുറിച്ച് കൈതപ്രം !
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ, രണ്ടാം വരവിലും മഞ്ജുവിനെ ഇരുകൈയുംനീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പക്ഷെ അടുപ്പിച്ചുള്ള പരാജയങ്ങൾ മഞ്ജുവിന്റെ ഇമേജിന് കാര്യമായി ബാധിച്ചിരുന്നു എങ്കിലും ഇപ്പോൾ തിയ്യറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന അയിഷയും തുനിവും മഞ്ജുവിന് വീണ്ടും കയ്യടി നേടിക്കൊടുക്കാൻ കാരണമായിരിക്കുകയാണ്. വ്യക്തി ജീവിതത്തിലെ പരാജയങ്ങൾ ഒന്നും മഞ്ജുവിനെ കാര്യമായി ബാധിച്ചിരുന്നില്ല എന്നുവേണം പറയാൻ. സിനിമയിൽ എപ്പോഴും തിരക്കായ മഞ്ജു ഇപ്പോൾ തമിഴകത്തിനും പ്രിയങ്കരിയാണ്.
സിനിമ മേഖലയിൽ തിളങ്ങി നിൽക്കുമ്പോഴാണ് അവർ സിനിമ രംഗം ഉപേക്ഷിക്കുന്നത്. മലയാളത്തിൽ മഞ്ജു വാര്യർ എന്ന അഭിനേത്രി പ്രിയങ്കരിയാക്കി മാറ്റിയത്, സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലെ പ്രകടനം ആണ്. ഈ പുഴയും കടന്ന് എന്ന ചിത്രമാണ് മഞ്ജുവിനെയും ദിലീപിനെയും ഒന്നിപ്പിച്ചത്, ആ ചിത്രത്തിന് ശേഷം ഇരുവരും പ്രണയത്തിലാവുകയും, ശേഷം ഏവരുടെയും എതിർപ്പുകൾ അവഗണിച്ച് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

മഞ്ജുവിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിരയാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ മഞ്ജുവിന്റെ ആദ്യ പ്രണയത്തെ കുറിച്ച് പ്രശസ്ത ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആ വാക്കുകൾ ഇങ്ങനെ, എന്റെ നാഴികകല്ലായ സിനിമ ആണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ ആണ്. ലോഹി അഭിപ്രായം ചോദിച്ചു. പയ്യന്നൂരിൽ മഞ്ജുവിനെ ഡാൻസ് പഠിപ്പിച്ച മാഷുടെ നമ്പർ വാങ്ങി മഞ്ജുവിനെ ലോഹിക്ക് പരിചയപ്പെടുത്തിയത് എന്റെ ഭാര്യ ആണ്.
അവർക്ക് എല്ലാവർക്കും മഞ്ജുവിനെ കുറിച്ച് വലിയ മതിപ്പായിരുന്നു, ഇപ്പോഴും അതെ. എനിക്കും ഭയങ്കര ഇഷ്ടമാണ് മഞ്ജുവിനെ. അവരെ ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. കണ്ണൂരിൽ ഏതോ ഒരു പരിപാടിക്ക് പോയപ്പോൾ മധു സാറും ഞാനും കൂടിയുള്ള വേദിയിൽ മഞ്ജു വന്നിരുന്നു. പരിചയപ്പെടുകയും ചെയ്തു. സല്ലാപം സിനിമയുടെ ചിത്രീകരണം നടക്കുന്ന വേളയിൽ ഉണ്ണിയുടെ പ്രൊഡക്ഷൻ മാനേജർ ആയി ഒരു പയ്യൻ ഉണ്ടായിരുന്നു. ഷൂട്ടിനിടെ ഇയാൾക്ക് മഞ്ജുവിനോട് അടുത്ത് പെരുമാറാനുള്ള അവസരം ഉണ്ടായി.
ഇരുവരും വളരെ പെട്ടെന്ന് വലിയ സൗഹൃദത്തിലായി, പലപ്പോഴും എനിക്ക് തോന്നിയത് ഒരുപപക്ഷെ മഞ്ജു ഇനി ഇയാളാണ് പ്രൊഡ്യൂസർ എന്ന് കരുതിക്കാണുമെന്നാണ്. അങ്ങനെ ഒരു ദിവസം പെട്ടെന്ന് മഞ്ജുവിനെ കാണാനില്ലായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. നോക്കുമ്പോൾ ഈ പയ്യനും ഇല്ല. ഇവർ രണ്ട് പേരും എവിടെ ആണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ചു ചെന്നപ്പോൾ ആ പയ്യനെ അറിയാവുന്ന ഒരു വീട്ടിൽ അന്വേഷിച്ചപ്പോൾ ആ വീട്ടിൽ അവരുണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് തോന്നി ഈ പയ്യൻ മഞ്ജുവിനെ കൂട്ടി അവിടെയാണ് പോയത്. അങ്ങനെ അവരെ കണ്ടെത്തി. മഞ്ജുവിനെ തിരികെ കൊണ്ടുവന്നു. ആ പയ്യനാണ് മഞ്ജുവിന്റെ ആദ്യ കാമുകൾ.ചിലപ്പോൾ മഞ്ജുവിന്റെ തെറ്റിദ്ധാരണ കാെണ്ടാവും അന്നങ്ങനെ സംഭവിച്ചത്. പിന്നെ അതെ സിനിമയിൽ അഭിനയിക്കുന്നയാൾ കാമുകനായി (ദിലീപ്) എന്നും കൈതപ്രം പറയുന്നു.
Leave a Reply