
തന്റെ കുഞ്ഞ് വയർ കാണിച്ച് കാജൽ അഗർവാൾ; ആ സന്തോഷ വാർത്ത പങ്കുവെച്ച താരത്തിന് ആശംസ പ്രവാഹം !!
തെന്നിന്ത്യൻ സിനിമ രംഗത്ത് വളരെ തിരക്കുള്ള ഒരു യുവ നടിയാണ് കാജൽ അഗർവാൾ, മലയാളികൾക്ക്കും വളരെ പ്രിയങ്കരിയായ കാജൽ മിക്ക സൂപ്പർ ഹീറോകളുടെയും നായികയായിരുന്നു. ധീര എന്ന ചിത്രത്തോടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളികൾക്കും വളരെ പ്രിയങ്കരിയാണ്. 2020 ലെ ലോക്ക് ഡൗണ്‍ സമയത്ത് ആയിരുന്നു കാജളിന്റെയും ഗൗതമിന്റെയും വിവാഹം നടന്നത്. ഇവർ വളരെ നീണ്ട കാലമായി സൗഹൃദത്തിൽ ആയിരുന്നു. സുഹൃത്തുക്കളായി ഇരുന്ന സമയത്ത് ഞങ്ങള്‍ ആഘോഷ വേളകളില്‍ എല്ലാം അടിക്കടി കാണാറുണ്ടായിരുന്നു. പക്ഷെ ലോക്ക് ഡൗണ്‍ സംഭവിച്ചതോടെ ആഴ്ചകളോളും പരസ്പരം കാണാന്‍ സാധിക്കാതെ വന്നു. അപ്പോഴാണ് എത്രമാത്രം ഞങ്ങള്‍ പ്രണയിക്കുന്നുണ്ട് എന്ന് ബോധ്യമായത്. ലോക്ക് ഡൗണില്‍ ചെറിയ അയവ് സംഭവിച്ചപ്പോള്‍ തന്നെ വിവാഹം ചെയ്യാന്‍ താരങ്ങൾ തീരുമാനിക്കുക ആയിരുന്നു.
തുടക്കം മുതൽ ഏവരെയും അതിശയിപ്പിക്കുന്ന ജീവിതമായിരുന്നു ഇവരുടേത്, നേരത്തെ ഉണ്ടായിരുന്ന സൗഹൃദം പിന്നീടും അവരുടെ ജീവിതത്തിൽ ഉണ്ടായപ്പോൾ ആ ബന്ധം കൂടുതൽ ശക്തമാകുകയായിരുന്നു. കാജലിനെ നന്നായി മനസിലാക്കുന്ന ഗൗദം അവരുടെ ജോലിയെയും സപ്പോർട്ട് ചെയ്തു, ബിസിനെസ്സ് മാൻ ആണ് ഗൗതം. ഓരോ ആഘോഷ നിമിഷങ്ങളും പരസ്പരം തിരക്കുകൾ മാറ്റിവെച്ച് ഒരുമിച്ച് അത് മനോഹമായി ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ആ സന്തോഷ നിമിഷത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗൗതം, ന്യൂഇയര്‍ ആഘോഷത്തിനിടെ ആ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

അതെ ഞങ്ങളുടെ ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എന്ന് പറഞ്ഞ ഗൗതം തുറന്ന് പറഞ്ഞിരുന്നു, അതോടൊപ്പം താരങ്ങൾ പങ്കുവെച്ച ചിത്രങ്ങളും ഇപ്പോൾ ഏറെ ശ്രദ്ധനേടുകയാണ്, പച്ച നിറത്തിലുള്ള ഗൗണ്‍ ധരിച്ചു കൊണ്ട് ഗൗതമിനോട് ചേര്‍ന്ന് നില്ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം കാജള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതില്‍ കാജളിന്റെ കുഞ്ഞ് ബേബി ബംപ് വ്യക്തമായി കാണാം. ഇപ്പോള്‍ കറുത്ത ഗൗണ്‍ ധരിച്ച് ഗൗതമിനോട് ചേര്‍ന്ന് നില്ക്കുന്ന മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ന്യൂ ഇയര്‍ ആഘോഷത്തിനിടെ എടുത്ത ചിത്രം തന്നെയാണ് അതും.ഇത്തവണ താരങ്ങൾ തങ്ങളുടെ ന്യൂയർ ആഘോഷിച്ചത് ഗോവയിൽ ആയിരുന്നു.ഡിസംബര്‍ അവസാനം തന്നെ ഇരുവരും ഗോവയിലേക്ക് പോകുകയായിരുന്നു. ഇതുവരെ മുംബൈയിലേക്ക് മടങ്ങിയിട്ടില്ല. ഇപ്പോഴും അവധി ആഘോഷത്തില്‍ തന്നെയാണ് താരദമ്പതികള്‍.
വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്ന കാജൽ, ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതാണ്. ദുല്‍ഖറിനൊപ്പമുള്ള ഹേയ് സിനാമിക എന്ന ചിത്രത്തിന്റെ ഷൂട്ടിങും പൂര്‍ത്തിയായി. ഗര്‍ഭിണിയായ ശേഷം ഇന്ത്യന്‍ ടു അടക്കമുള്ള ഏതാനും സിനിമകളില്‍ നിന്ന് കാജള്‍ പിന്മാറിയിരുന്നു, ഇനി അൽപ്പം കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കാന്‍ നടിയുടെ തീരുമാനം, കാജലിന്റെ സഹോദരി നിഷ അഗർവാൾ മലയാളികൾക്ക് വളരെ പരിചിതയാണ്, ഭയ്യാ ഭയ്യാ, കസിൻസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
Leave a Reply