നാക്കിന് എല്ലില്ലാത്തവർ പലതും പറയട്ടെ, പക്ഷെ നയൻ ചെയ്തത് നൂറ് ശതമാനവും ശെരിയായത് ! പിന്തുണയുമായി കലാമാസ്റ്റർ !

നയൻതാരയെ കുറിച്ച് പറയുമ്പോൾ എല്ലാവർക്കും നൂറ് നാവാണ്. ഇപ്പോഴുള്ള എല്ലാ അഭിനേത്രിമാരും നയൻതാരയെ പോലെ ആകണം എന്നാണ് ആഗ്രഹമായി പറയാറുള്ളത്. സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ മാത്രം സിനിമ രംഗത്ത് മാർക്കറ്റ് വാല്യൂ കുതിച്ച് ഉയരുമ്പോൾ അതിൽ, ഒരു നായികക്ക് വേണ്ടി സിനിമകൾ ചെയ്യാൻ നിർമാതാക്കൾ മുന്നോട്ട് വന്നത് നയൻതാരയ്ക്ക് വേണ്ടി മാത്രമാണ്. നായകന്മാർ ഇല്ലങ്കിലും ഒരു സിനിമ വിജയിക്കുമെന്ന് നയൻ‌താര തന്റെ നിരവധി ചിത്രങ്ങളിൽ കൂടി കാണിച്ചുകൊടുത്തു.

വ്യക്തി ജീവിത്തിൽ ഒന്നിൽ കൂടുതൽ പ്രണയ പരാജയങ്ങൾ ഉണ്ടായപ്പോൾ അതിൽ  നിന്നെല്ലാം ഉയർന്ന് വന്ന് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നേടിയെടുത്ത നയൻതാര ഇന്ന് ഒരു ഭാര്യ കൂടിയാണ്. എന്നാൽ ഗോസിപ്പുകൾ ഇപ്പോഴും നയൻസിനെ വിട്ടുപോകുന്നില്ല. മുപ്പത്തിയേഴാം വയസിലൊക്കെ വിവാഹിതയായ താരത്തിന് ഇനി കുഞ്ഞുങ്ങളൊന്നും പിറക്കാൻ പോകുന്നില്ലെന്ന തരത്തിലും ചിലർ കുറ്റപ്പെടുത്തി. ആ വാർത്തകളിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്  തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത കൊറിയോ​​ഗ്രാഫറായ കലാ മാസ്റ്റർ.

മാസ്റ്ററിന്റെ വാക്കുകൾ ഇങ്ങനെ, അവർക്ക് ഈ ജന്മത്തേക്ക് വേണ്ടതെല്ലാം സംവദിച്ചിട്ടുണ്ട്, ലൈഫിൽ ശെരിക്കും ഒന്ന് സെറ്റിലായിട്ടാണ് നയൻതാര വിവാഹിതയായത്. ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച് കുഞ്ഞ് പിറന്നാൽ ആ കുഞ്ഞിന് വേണ്ടി രണ്ടിരട്ടി ജോലി ചെയ്ത് സമ്പാദിക്കേണ്ടി വരും. വിവാഹം, കുട്ടികൾ എന്നിവ എല്ലാവരുടെ ജീവിതത്തിലും സംഭവിച്ചേക്കും. അത് ഏത് വയസിൽ നടക്കണം എന്നൊന്നുമില്ല. നയൻതാര ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വന്ന് നിൽക്കുന്നത്.’

അവരുടെ ഹാർഡ് വാർക്കാണ് ലേറ്റ് മാരേജ് ചെയ്യുന്നവർ നിരവധിയുണ്ട്. ചിലർക്ക് അറുപതാം വയസിൽ കുട്ടികളുണ്ടാകുന്നില്ലേ… വിഐപി ആയതുകൊണ്ടാണ് നയൻതാരയ്ക്ക് നേരെ കുറ്റപ്പെടുത്തലുകൾ വരുന്നത്. നയൻതാരയുടെ തീരുമാനം കറക്ടാണ്.’ ‘കൃത്യ സമയത്താണ് അവർ വിവാഹിതയായത്. നാൽപത്തൊന്നും ആയില്ലല്ലോ മുപ്പത്തിയേഴ് വയസല്ലേ ആയുള്ളു. നയൻസ് അവളുടെ ജീവിതമാണ് ജീവിക്കുന്നത്. നാക്കിന് എല്ലില്ലാത്തവർ പറയുന്നതും എഴുതി വിടുന്നതും അവളുടെ വിഷയമല്ല എന്നും കലാ മാസ്റ്റർ പറഞ്ഞു.

അതുപോലെ ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ഒരാളാണ് നയൻതാര എന്നാണ് അവരെ അടുത്തറിയാവുന്നവർ പറയുന്നത്. സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരെയാണ് നയൻസിന്റെ ആദ്യ ചിത്രം. ആ നന്ദിയും കടപ്പാടും ഇന്നും അദ്ദേഹത്തോട് കാണിക്കുന്ന ആളുകൂടിയാണ് നയൻസ് എന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിരുന്നു.

വിഘ്‌നേഷും നയൻസും ഇപ്പോൾ ബാഴ്സലോണയ്ക്ക് [പറന്നിരിക്കുകയാണ്. നിരന്തരമായ ജോലിത്തിരക്കുകൾക്ക് ഒടുവിൽ ഇപ്പോഴിതാ ഞങ്ങൾക്കായി കുറച്ച് സമയം മാറ്റിവെക്കുകയാണ്. ബാഴ്സലോണാ ഇതാ ഞങ്ങൾ വരുന്നേ എന്ന ക്യാപ്ഷൻ കുറിച്ചുകൊണ്ടാണ് ആഢംബര ചാർട്ടേഴ്ഡ് ഫ്ലൈറ്റിലിരുന്നു കൊണ്ടുള്ള ചിത്രങ്ങൾ വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്. ജീവിതം ആഘോഷമാക്കുന്ന ജോഡികളാണ് നയൻസും വിക്കിയും. വിഘ്‌നേശ് അണിയിച്ച  മഞ്ഞ ചരടിൽ  കോർത്ത് താലിമാല ഇപ്പോഴും കഴുത്തിൽ തന്നെ അണിഞ്ഞിരിക്കുന്ന നയൻസിന്റെ ചിത്രങ്ങളാണ് ഇപ്പോഴും ഏറെ ശ്രദ്ധ നേടുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *