
‘മേക്കപ്പ് മാൻ ആസിഡ് ചേർത്ത മിശ്രിതം തന്നു, അത് കുടിച്ച എന്റെ തൊണ്ട മുഴുവൻ പൊള്ളി ! ശബ്ദം നഷ്‌ടമായ അനുഭവം തുറന്ന് പറഞ്ഞ് കലാരഞ്ജിനി !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായ താര സഹോദരങ്ങളാണ് ഉർവശി, കലാരഞ്ജിനി, കൽപ്പന. അഭിനയത്തിന്റെ കാര്യത്തിൽ മൂന്നുപേരും ഒന്നിനൊന്ന് മികച്ചതാണ്. അതിൽ കൽപനയുടെ വേർപാട് ഇന്നും ഒരു തീരാത്ത നോവാണ്. ഇപ്പോഴിതാ തന്റെ ശബ്ദം നഷ്ടമായതിനെ കുറിച്ച് കലാരഞ്ജിനി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
കലാരഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ, ‘എനിക്ക് കുട്ടിക്കാലത്ത് പാപ്പിലോമ എന്നൊരു രോഗമുണ്ടായിരുന്നു. മറുക് പോലുള്ള ചെറിയ തടിപ്പ് ശ്വാസ നാളത്തിൽ വരുന്ന അവസ്ഥയാണത്. ഒരു പ്രായം കഴിയുമ്പോൾ അത് വരുന്നത് നിൽക്കും. പ്രശ്നമൊന്നുമില്ല. അത് മാത്രമല്ല സിനിമയിലേക്ക് വന്നശേഷം എന്റെ വായിൽ ആസിഡ് വീണു. ഞാൻ സിനിമയിൽ അഭിനയിക്കാൻ വന്ന സമയത്ത് മേക്കപ്പ് മാൻ ഷൂട്ടിന് വേണ്ടി ബ്ലെഡ് ഉണ്ടാക്കിയിരുന്ന വെളിച്ചെണ്ണയിലായിരുന്നു.

അങ്ങനെ ഒരു ദിവസം പ്രേം നസീർ സാറിനൊപ്പം ഞാൻ ഒരു സിനിമ അഭിനയിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ബ്ലെഡ് തയ്യാറാക്കാൻ ചായം ആസിറ്റോണിൽ മിക്സ് ചെയ്ത് വെച്ചു. എനിക്കാണ് ബ്ലഡ് വായിൽ ഒഴിച്ചുള്ള രംഗം ചെയ്യേണ്ടത്, അങ്ങനെ ഞാൻ ആസിഡ് ചേർത്തതത് അറിയാതെ ഞാൻ അത് വായിൽ ഒഴിച്ചു. അതോടെ വായ മുഴുവൻ പൊള്ളി. അതോടെ ശ്വാസനാളം ഡ്രൈയാകാൻ തുടങ്ങി..
ആ അവസ്ഥ പിന്നീടങ്ങോട്ട് മോശമായി വന്നു, പ്രായം കൂടുന്തോറും ഡ്രൈ ആകുന്ന അവസ്ഥ അധികമായി. അതാണ് എന്റെ ശബ്ദത്തിനുണ്ടായ മാറ്റത്തിന് കാരണം. അയാൾ മനപൂർവം ചെയ്തതല്ല. അറിയാതെ സംഭവിച്ചതാണ്. ഇങ്ങനെ സംഭവിക്കണമെന്നത് എന്റെ വിധി അത്രമാത്രം എന്നാണ് കലാരഞ്ജിനി പറയുന്നത്.
Leave a Reply