
‘എനിക്ക് എന്റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് അമ്മയുടെ സ്നേഹമാണ്’ ! പാർവതിയെ ചേർത്ത് പിടിച്ച് ആശംസകളുമായി കാളിദാസ് !
മലയാള സിനിമയിൽ ഇന്നും മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് പാർവതി. ഇന്നും നമ്മളുടെ മനസ്സിൽ മായാതെ നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ മലയാള സിനിയ്ക്ക് സമ്മാനിച്ച പാർവതി വിവാഹ ശേഷമാണ് സിനിമ ജീവിതം ഉപേക്ഷിച്ചത്. മലയാള സിനിമക്ക് നിരവധി മികച്ച അഭിനേത്രിമാരെ സമ്മാനിച്ചിട്ടുള്ള ബാലചന്ദ്രമേനോൻ ആണ്. അദ്ദേഹം പാർവതിയെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ , അശ്വതിയെ ഞാൻ ആദ്യം കാണുന്നത് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്. അന്ന് പാര്‍വതിക്കൊപ്പം അവരുടെ അമ്മയും ഉണ്ടായിരുന്നു. ആദ്യ കാഴ്ച തന്നെ ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചിരുന്നു, ഉണ്ട കണ്ണുകളുള്ള ഒരു കൊച്ചു പാവാടക്കാരി. ആ മുഖം എന്റെ ഒരു കഥാപാത്രത്തിന് ചേരും എന്ന് മനസ് പറയുക ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ ദിവസം പാർവതിയുടെ 53 മത് ജന്മദിനമായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും പാർവതി ഇന്നും ഏവരുടെയും പ്രിയങ്കരിയാണ്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ആശംസാ പ്രവാഹമായിരുന്നു. ഇപ്പോഴതാ തന്റെ അമ്മക്ക് ആശംസകൾ അറിയിച്ചുകൊണ്ട് മകൻ കാളിദാസ് പങ്കുവെച്ച ചിത്രവും ഒപ്പം കുറിച്ച വാക്കുകളുമാണ് ഏറെ ശ്രദ്ധ നേടുന്നത്. അമ്മയെ ചേർത്ത് പിടിച്ച് കവിളിൽ മുത്തം നൽകികൊണ്ടുള്ള ചിത്രങ്ങളാണ് കാളിദാസ് പങ്കുവെച്ചത്. ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്നത് അമ്മയുടെ സ്നേഹമാണ്, ജന്മദിന ആശംസകൾ എന്നാണ് കാളിദാസ് കുറിച്ചത്. ചിത്രം ഇതിനോടകം വൈറലായി മാറിയിരുന്നു.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാർവതിയും ജയറാമും ഒന്നിച്ചുള്ള ഒരു ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു, എന്നാൽ അതിൽ പാർവതി നന്നായി വണ്ണമെല്ലാം പോയി വളരെ ചെറുപ്പമായി കാണപെട്ടു എങ്കിലും ആ ചിത്രം സമൂഹ മാധ്യമങ്ങളിൽ വളരെ മോശം കമന്റുകൾക്ക് കാരണമായി മാറുകയും ചെയ്തിരുന്നു. പാര്‍വതി തടി കുറയ്ക്കാന്‍ നോക്കിയെന്നും എന്തോ അസുഖമുണ്ടെന്നും വരെ വിവിധ കമന്റുകളുമെത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരം കമന്റുകളെ വിമര്‍ശിച്ചു കൊണ്ട് അഭിഭാഷക അതുല്യ ദീപു സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
അവരുടെ വാക്കുകൾ ഇങ്ങനെ, ഇതുപോലെ ആര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും ചിലപ്പോ ഇരുളും ഇതൊക്കെ സര്‍വ്വ സാധാരണമാണ്. അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ്, ചിലപ്പോ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം, അതുമല്ലെങ്കിൽ, നൃത്തം അഭ്യസിക്കുകയോ, വ്യായായമോ ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. ഇതൊക്കെ പറഞ്ഞും ചിരിച്ചും കളിയാക്കിയും ഇരിക്കുമ്പോൾ ഓര്‍ക്കുക. ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി.
Leave a Reply