
വാണീ വിശ്വനാഥിന്റെ ആ കഥാപാത്രം ഞാൻ ചോദിച്ച് വാങ്ങുകയായിരുന്നു ! പടം സൂപ്പർ ഹിറ്റാകുകയും ചെയ്തു ! മഞ്ജു പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന അഭിനേത്രിമാരായിരുന്നു മഞ്ജു വാര്യരും വാണി വിഷ്വനാഥും. ഇരുവരും ഒരുപിടി മികച്ച മലയാള സിനിമകളുടെ ഭാഗമായിരുന്നു. രണ്ടുപേരും സിനിമയിൽ വളരെ തിളങ്ങി നിക്കുന്ന സമയത്താണ് വിവാഹിതരായി സിനിമ വിടുന്നത്. വാണി വിശ്വനാഥ് ഇപ്പോഴും മക്കളും വീണ്ടും ബിസ്നെസും എല്ലാമായി വളരെ തിരക്കിലാണ്. വീണ്ടും അഭിനയത്തിൽ എത്തിയെങ്കിലും അത്ര സജീവമായി വാണി മാറിയിരുന്നില്ല. തന്റെ ഭർത്താവ് ബാബു രാജിനൊപ്പമുള്ള വർക്ക്ഔട്ട് ചിത്രങ്ങൾ എല്ലാം വാണി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മഞ്ജു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മഞ്ജുവിന്റെ ആ വാക്കുകൾ ഇങ്ങനെ, വാണിക്ക് വെച്ചിരുന്ന ഒരു സൂപ്പർ കഥാപാത്രം താൻ ചോദിച്ച് വാങ്ങി ചെയ്‌തിരുന്നു എന്നാണ് മഞ്ജു പറയുന്നത്. 1996 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കളിവീട്. സിബി മലയിൽ ആയിരുന്നു സംവിധാനം. ജയറാമും, മഞ്ജുവും ഒപ്പം വാണി വിശ്വനാഥും ഒന്നിച്ച ഈ ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രമാണ്. ശശിധരൻ ആറാട്ടുവഴി ആയിരുന്നു സിനിമ എഴുതിയത്. മലയാളത്തിന്റെ കുടുംബ നായകൻ ജയറാം പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആ വർഷത്തെ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്.

ജയറാമിന്റെ ഭാര്യയായി മൃദുല എന്ന വീട്ടമ്മയായി എത്തിയത് മഞ്ജുവും. മഞ്ജു എന്ന അഭിനേത്രിയുടെ ആക്ടിംഗ് സ്‌കിൽ പുറത്തു കൊണ്ട് വന്ന ചിത്രമാണെന്ന പ്രത്യേകതയുമുണ്ട് കളിവീടിന്. അതുവരെ കണ്ട മഞ്ജുവാര്യർ കഥാപാത്രങ്ങളിൽ നിന്ന് വിഭിന്നമായിരുന്നു കളിവീടിലെ മൃദുല. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ അവർക്ക് വെറും പതിനെട്ട് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതും ഏറെ ശ്രദ്ദേയമായിരുന്നു. എന്നാൽ സിനിമയിലെ നായിക വേഷം താൻ ചോദിച്ചു വാങ്ങിയതാണ് എന്നായിരുന്നു മഞ്ജുവാര്യർ പറയുന്നത്.
തനിക്ക് വേണ്ടി സംവിധായകൻ തന്നത് യാമിനി എന്ന വാണി ചെയ്ത വേഷമായിരുന്നു, എന്നാൽ കഥ മുഴുവൻ കേട്ടപ്പോൾ മൃദുല എന്ന കഥാപാത്രം തനിക്ക് വേണമെന്നും പറഞ്ഞ് ആ വേഷം ചോദിച്ച് വാങ്ങുകയായിരുന്നു.സുനിത, ജഗദീഷ്, ഇന്നസെന്റ് കൽപ്പന, കൊച്ചിൻ ഹനീഫ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രം ബോക്‌സോഫീസിൽ വൻ വിജയം ആയിരുന്നു നേടിയെടുത്തത്.
Leave a Reply