
മഞ്ജു കാരണം ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു ! വലിയ നഷ്ടം ഉണ്ടായത് നടൻ മുരളിക്കാണ് ! മ,ര,ണം വരെ അദ്ദേഹത്തിന് ആ ദേഷ്യം ഉണ്ടായിരുന്നു ! തുറന്ന് പറച്ചിൽ !
ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താര ജോഡികൾ ആയിരുന്നു മഞ്ജു വാര്യരും സുരേഷ് ഗോപിയും, ഇരുവരും ഒരുമിച്ച ചിത്രം കളിയാട്ടം വലിയ വിജയമായിരുന്നു. ആ ചിത്രത്തിന് മികച്ച നടാനുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കിയ ആളാണ് സുരേഷ് ഗോപി, ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് അതിന്റെ നിർമാതാവ് കെ രാധാകൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്. ആ ചിത്രത്തിൽ ലാൽ ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മുരളി ചേട്ടനെയായിരുന്നു. അദ്ദേഹത്തോട് ഇതിനെ കുറിച്ച് സംസാരിക്കുകയും ഡേറ്റ് വാങ്ങുകയും ചെയ്തിരുന്നു. പയ്യന്നൂരായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. പക്ഷെ ഷൂട്ടിംഗിന്റെ തലേന്ന് മഞ്ജു വാര്യര്‍ക്ക് ചിക്കന്‍ പോക്സ് ആയി. നാളെ ഷൂട്ടാണ്. ഞങ്ങളാകെ അസ്വസ്ഥരായി. മഞ്ജു വാര്യര്‍ ഇല്ലാതെ ആ സിനിമയെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് ജയരാജ് പറഞ്ഞു. ഷൂട്ടിങ് മുടങ്ങിയതിനെ നഷ്ടം സഹിക്കാം പക്ഷെ മഞ്ജുവില്ലെങ്കിലുള്ള നഷ്ടം അതിലും വലുതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഷൂട്ടിങ് നിർത്തിവെക്കാൻ തീരുമാനിച്ചു. യൂണിറ്റിനോട് വരണ്ടെന്ന് പറയുകായിരുന്നു.
സുരേഷ് അന്ന് സിനിമയിൽ കത്തി നിൽക്കുന്ന സമയമാണ്, വിഷമത്തോടെ അദ്ദേഹത്തിന്റെ ഡേറ്റും കാൻസൽ ചെയ്തു, ശേഷം മഞ്ജുവിന് സുഖമായി കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങാൻ ഇരിക്കുമ്പോഴാണ് മുരളിയ്ക്ക് പകരം ലാലിനെ കാസ്റ്റ് ചെയ്താലോ എന്ന് ജയരാജ് ചിന്തിച്ചത്. ലാലിനെ എവിടെയോ കണ്ടപ്പോള്‍ ജയരാജിന് അങ്ങനെ ഒരു സ്ട്രൈക്ക് ചെയ്തിരുന്നു. ജയരാജിന് നല്ല ആത്മവിശ്വാസമായിരുന്നു. ലാലിനെ കണ്ടപ്പോള്‍ ആദ്യം കുറേ എതിര്‍ത്തു. താടിയെടുക്കണമെന്നായിരുന്നു ആദ്യം പറഞ്ഞത്. താടിയെടുക്കാനാകില്ലെന്ന് ലാല്‍ പറഞ്ഞുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

ശേഷം താടി എടുക്കാത്ത തന്നെ ചെയ്യാൻ തീരുമാനിച്ചു, അങ്ങനെ മുരളി ചേട്ടനെ കണ്ട് കാര്യം പറഞ്ഞു, പക്ഷെ അദ്ദേഹത്തിന് അത് വളരെ വലിയ വിഷമം ഉണ്ടാക്കി, തന്നെ മാറ്റിയതിന്റെ ദേഷ്യം മുരളി ചേട്ടന് അവസാനം വരെ എന്നോടുണ്ടായിരുന്നു. ഭയങ്കര വിഷമമുണ്ടായിരുന്നു അദ്ദേഹത്തിന്. മനപ്പൂര്‍വ്വം ചെയ്തതല്ല. ജയരാജ് നമുക്കൊരു ഫ്രഷ്നസ് വരുമല്ലോ എന്നാണ് ചിന്തിച്ചത്. എനിക്കതില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ലാല്‍ ആദ്യമായിട്ട് അഭിനയിക്കുന്ന സിനിമയാണ്. ലാലിന് ആദ്യമായി അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി ആയിരത്തിയൊന്ന് രൂപ കയ്യില്‍ വച്ചു കൊടുക്കുന്നത് ഞാനാണ്.
അങ്ങനെ പടം വളരെ നന്നായി ഷൂട്ട് തുടങ്ങി, സിനിമ വലിയ വിജയം ആയിരുന്നു. ശേഷവും ഞാൻ മുരളി ചേട്ടനെ രണ്ട് മൂന്ന് തവണ കണ്ട് സോറി പറഞ്ഞിരുന്നു. സാരമില്ല കുഴപ്പമില്ലെന്നൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷെ പടം ഇറങ്ങിയ ശേഷം ആ കഥാപാത്രം കണ്ടപ്പോഴാണ് അദ്ദേഹത്തിന് ശരിക്കും ദേഷ്യമാകുന്നത്. ഞങ്ങള്‍ നല്ല അടുപ്പത്തിലായിരുന്നു. പക്ഷെ ഇതോടെ ചില മാനസിക വിഷമമായി. വളരെ കുറഞ്ഞ ബഡ്ജറ്റിലൊരുക്കിയ സിനിമയായിരുന്നു. പക്ഷെ ആ സിനിമ എനിക്ക് നല്ല ലാഭം ഉണ്ടാക്കി തന്നെന്നും അദ്ദേഹം ഓർക്കുന്നു.
Leave a Reply