
ഞാൻ ഇതുവരെ റൊമാൻസ് ചെയ്തതിൽ ഏറ്റവും ഏളുപ്പം ചെയ്തത് അപ്പുവിനൊപ്പമാണ് ! അതിനൊരു കാരണമുണ്ട് ! കല്യാണി പ്രിയദർശൻ പറയുന്നു !
ഇന്ന് ഒരൊറ്റ ചിത്രം കൊണ്ട് ലോകം മുഴുവൻ ആരാധകരെ സ്വന്തംമാക്കിയിരിക്കുകയാണ് ഈ യുവ താര ജോഡികൾ. കല്യാണിക്കും പ്രണവിനും ഇന്ന് ആരാധകർ ഏറെയാണ്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയം തന്നെ അതിനുദാഹരണമാണ്. വിനീത് ശ്രീനിവാസൻ അണിയിച്ചൊരുക്കിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികാരമാണ് നേടുന്നത്. അതിൽ ഏറ്റവും കൂടുതൽ എടുത്ത് പറയുന്നത് കല്യാണിയും പ്രണവും തമ്മിലില്ല കെമിസ്ട്രിയാണ്. ഇപ്പോൾ മലയാളത്തിൽ തിളങ്ങി നിൽക്കുന്ന നായികയാണ് കല്യാണി പ്രിയദർശൻ.
പ്രിയദർശൻ ലിസി ദമ്പതികളുടെ മകൾ, തുടക്കം തെലുങ്കിൽ ആയിരുന്നു എങ്കിലും കല്യാണി തിളങ്ങിയത് തമിഴിലും മലയാളത്തിലുമാണ്, ഇപ്പോൾ അടുപ്പിച്ച് വന്ന മൂന്ന് ചിത്രങ്ങളിലും കല്യാണി വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മരക്കാറിലും പ്രണവും കല്യാണിയും ആയിരുന്നു താര ജോഡികൾ, ശേഷം പ്രിത്വിയുടെ നായികയായി ബ്രോഡാഡിയിൽ അതി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ശേഷം ഇപ്പോൾ ‘ഹൃദയം’ എന്ന ചിത്രം നടിയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയിരിക്കുകയാണ്.
ഹൃദയത്തിന്റെ വിജയം നേരിട്ട് കാണാൻ കല്യാണിക്ക് സാധിച്ചില്ല, താരം ഇപ്പോൾ അമേരിക്കയിലാണ്. അതുകൊണ്ട് അവിടെ നിന്നും ഓൺലൈൻ വഴിയുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അതിൽ കല്യാണി പറയുന്നത് ഇങ്ങനെ, മലയാളത്തിൽ മൂന്ന് സിനിമകൾ ഇതുവരെ റിലീസ് ചെയ്തു. മലയാളമല്ലാതെ മറ്റ് ഭാഷകളിൽ സിനിമകൾ ചെയ്യുമ്പോൾ ആദ്യ സിനിമ ഇഷ്ടപ്പെട്ടാൽ തന്നെ പിന്നെ എത്ര സിനിമകൾ പരാജയപ്പെട്ടാലും അവർക്ക് നമ്മോടുള്ള സ്നേഹം കുറയില്ല. പക്ഷെ മലയാളത്തിൽ അങ്ങനെയല്ല. ചെയ്യുന്ന ഓരോ സിനിമകളും നന്നായാൽ മാത്രമെ അവർ നമ്മുടെ സിനിമകൾ പിന്നീട് കാണുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുകയുള്ളൂ.

പ്രത്യേകിച്ചും ഒരു മലയാള സിനിമ ചെയ്യുമ്പോൾ തന്നെ എന്റെ മേൽ ഒരു വലിയ ഉത്തരവാദിത്വമാണ് എനിക്ക് ഒന്നാമത്തേത് പ്രി യദർശൻ ലിസി ദമ്പതികളുടെ മകൾ എന്ന ലേബൽ കൂടി ഉള്ളതിനാൽ ആ ഉത്തരവാദിത്തം കുറച്ച് കൂടി കൂടും. ഹൃദയം എന്ന ചിത്രം എനിക്ക് നല്ല അനുഭവമായിരുന്നു. പ്രണവിനെ ചെറുപ്പം മുതൽ അറിയാമെന്നതിനാൽ തന്നെ അവനൊപ്പം അഭിനയിക്കനും കാര്യങ്ങൾ ചർച്ച ചെയ്ത് ചെയ്യാനും വളരെ എളുപ്പമായിരുന്നു. ഹൃദയത്തിൽ ഞങ്ങൾക്ക് ഒരു മകൻ ഉണ്ട്. എനിക്കും പ്രണവിനും കുഞ്ഞുങ്ങളെ കൊഞ്ചിച്ച് വലിയ ശീലമില്ല. അതിനാൽ കുഞ്ഞിനെ കുറച്ച് നാൾ കൈയ്യിൽ കൊണ്ടുനടന്ന് കൊഞ്ചിച്ച് ഒരു ബോണ്ട് ഉണ്ടാക്കേണ്ടി വന്നിരുന്നു. ഇടയ്ക്ക് കാരവാനിലേക്ക് കുഞ്ഞിനെ കൊണ്ടുവരും.
എന്നാൽ പ്രണവ് കുട്ടികളെ കൊഞ്ചിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. കുഞ്ഞിനെ ആദ്യമായി കാരവാനിലേക്ക് കൊണ്ടുവന്ന നിമിഷം കുഞ്ഞിന് ഹായ് ഒക്കെ പറഞ്ഞ് വളരെ ഫോർമൽ ആയിട്ടാണ് അപ്പു പെരുമാറിയത്. അത് കാണുമ്പോൾ നമുക്ക് തോന്നും ഇതെന്താ അവൻ എന്തെങ്കിലും ബിസിനസ് മീറ്റിങ്ങിൽ പങ്കെടുക്കുകയാണോ വാനിരിക്കുന്നത് എന്ന്. ഞാൻ ഇതുവരെ റൊമാൻസ് ചെയ്തതിൽ ഏറ്റവും ഏളുപ്പം ചെയ്തത് പ്രണവിനൊപ്പമാണ്. അതിനു കാരണം ഞങ്ങൾക്ക് തമ്മിൽ മുൻ പരിചയം ഉള്ളതിനാൽ ആ കെമിസ്ട്രി നന്നായി വർക്കായി എന്ന് എനിക്ക് തോന്നിയിരുന്നു. വിനീതേട്ടന്റെ മുഖത്ത് നിന്നും അത് വായിച്ചെടുക്കാമായിരുന്നു. ബ്രോ ഡാഡിയിൽ അഭിനയിക്കാൻ പോയപ്പോൾ ഉള്ളിൽ ഒരു ഭയമുണ്ടായിരുന്നു. കാരണം അവരെല്ലാം സീനിയർ താരങ്ങളാണ്. ലാലങ്കിളിനൊപ്പം അഭിനയിച്ചതും നല്ലൊരു അനുഭവമായിരുന്നു എന്നും കല്യാണി പ്രിയദർശൻ പറയുന്നു.
Leave a Reply