
ആ സമയത്ത് അത്ഭുത പെടുത്തുന്ന പരകായപ്രവേശം ഞാൻ മഞ്ജുവിൽ കണ്ടു ! അത്തരമൊരു മാജിക് മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ല ! മഞ്ജുവിനെ കുറിച്ച് കമൽ !
മലയാള സിനിമക്ക് ലഭിച്ച അതുല്യ കലാകാരിയാണ് മഞ്ജു വാര്യർ എന്ന് പറഞ്ഞുകൊണ്ട് മഞ്ജുവിനെ കുറിച്ചുള്ള തന്റെ ചില അനുഭവങ്ങൾ തുറന്ന് പറയുകയാണ് സംവിധായകൻ കമൽ. ആ വാക്കുകൾ ഇങ്ങനെ, മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ഒരു പക്ഷെ ഇങ്ങനെ ഒരു നടിയുടെ രണ്ടാം വരവിനായി പ്രേക്ഷകർ ഇത്രയും സ്നേഹത്തോടെ കാത്തിരുന്നിട്ടുള്ളത്. പതിനാല് വർഷം മുമ്പ് മഞ്ജുവിനെ എത്രയും സ്നേഹിച്ചോ അതിന്റെ നൂറ് ഇരട്ടിയാണ് ഇപ്പോഴും പ്രേക്ഷകർ അവരെ സ്നേഹിക്കുന്നത്.
മഞ്ജുവിന് ഒപ്പം മൂന്ന് സിനിമകൾ എനിക്ക് ചെയ്യാൻ കഴിഞ്ഞു. ഞാൻ ഒരുപാട് നായികമാരുടെ ഒപ്പം അഭിനയിച്ചിട്ടുണ്ട്, പക്ഷെ സല്ലാപം എന്ന സിനിമ കണ്ടിറങ്ങിയപ്പോൾ എന്റെ മനസ് മുഴുവൻ മഞ്ജു ആയിരുന്നു. അതികം താമസിക്കാതെ തണ്ടിന്റെ എന്നെ വിസ്മയിപ്പിച്ച ആ കൊച്ചു കലാകാരിയോടൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞു, എന്റെ സിനിമ ആയ ഈ പുഴയും കടന്ന് എന്ന സിനിമയിൽ ഈ മിടുക്കിയെ നായികയാക്കാൻ ഞാൻ തീരുമാനിച്ചു.
അങ്ങനെ പതിനെട്ടാമത്തെ വയസിൽ മഞ്ജു എന്റെ സിനിമയിൽ നായികയായി എത്തി. ഓരോ ഷോട്ടിന് മുമ്പ് ഞാൻ സീൻ വിവരിച്ച് കൊടുക്കുമ്പോൾ മഞ്ജു ഓന്നും ശ്രദ്ധിക്കാത്തത് പോലെ എനിക്ക് തോന്നി, ഈ കുട്ടി അഭിനയത്തോട് അത്ര സീരിയസിനെസ്സ് ഇല്ലിയോ എന്നൊക്കെ ഞാൻ അപ്പോൾ ചിന്തിച്ചിരുന്നു. പക്ഷെ സ്റ്റാർട്ട് ആക്ഷൻ പറഞ്ഞതും അത്ഭുത പെടുത്തുന്ന പരകായപ്രവേശം ഞാൻ കണ്ടു.. അത്തരമൊരു മാജിക് മറ്റൊരു നടിയിലും അതിനുമുമ്പ് ഞാൻ കണ്ടിരുന്നില്ല.

ആ സിനിമയിൽ ,മജുവിനെ കൂടാതെ ചിപ്പി മോഹിനി എന്നിവരും ഉണ്ടായിരുന്നു. അതിൽ മോഹിനി ഗസൽ എന്ന ചിത്രത്തിൽ ഇതിന് മുമ്പ് എന്നോടൊപ്പം വർക്ക് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മോണിയോട് ഞാൻ കൂടുതൽ സംസാരിച്ചത് കൊണ്ട് മഞ്ജുവിന് കമൽ സാർ തന്നെ പരിഗണിക്കുന്നില്ല എന്നൊരു തോന്നൽ മഞ്ജുവിന് ഉണ്ടായിരുന്നു. പക്ഷെ കുറച്ച് ദിവസങ്ങൾ കൊണ്ട് അത് മാറി. അതുപോലെ ആ ചിത്രത്തിൽ ദിലീപ് ഐ ലവ് യു എന്ന് പറയുമ്പോൾ മറ്റൊരു ടോണിൽ മഞ്ജു മറുപടി പറയുന്നുണ്ട്, അതൊക്കെ ആ കുട്ടി കൈയിൽ നിന്നും ഇട്ടതാണ്.
വളരെ സൂ,ക്ഷമായ ഭാ,വങ്ങൾ വളരെ മി,കവോടെ അവതരിപ്പിക്കും എന്നത് തന്നെയാണ് ആ കുട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ആ സിനിമക്ക് മഞ്ജുവിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഹിറ്റുകളുടെ റാണി എന്നാണ് അന്ന് മഞ്ജുവിനെ അന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. കാരണം മഞ്ജു അഭിനയിച്ച സിനിമകൾ എല്ലാം തുടർച്ചയായി ഹിറ്റായി. ഞങ്ങൾ വീണ്ടും കിഷ്ണഗുഡിയിൽ എന്ന സിനിമക്ക് വേണ്ടി വീണ്ടും ഒന്നിച്ചു. അതും വാക്കുകൾക്ക് അതീതമായി വിസ്മയമാക്കി.
Leave a Reply