‘ആ സമയത്ത് എനിക്ക് വലിയ വയറായിരുന്നു’ !! തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തെ കുറിച്ച് നടി കനിഹ പറയുന്നു !!
മലയാള സിനിമയിൽ ഒരുപിടി മികച്ച വേഷങ്ങൾ ചെയ്ത മികച്ച കലാകാരിയായിരുന്നു കനിഹ. മുൻ നിര നായകന്മാർക്കൊപ്പം അഭിനയിച്ച നടിയുടെ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റായിരുന്നു, മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയവർക്കൊപ്പം നടി സിനിമകൾ ചെയ്തിരുന്നു. 2002 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാർ ആയിരുന്നു നടിയുടെ ആദ്യ ചിത്രം ശേഷം ഒന്ന് രണ്ട് കന്നടയിലും, തെലുങ്കിലും ചെയ്തതിനു ശേഷം 2006 ൽ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ സിനിമ.
ശേഷം 2009 ൽ ഇറങ്ങിയ ജയറാം ചിത്രം ‘ഭാഗ്യദേവത’ ആണ് മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം, പിന്നീട് തുടർച്ചയായി നിരവധി ചിത്രങ്ങൾ നടി തുടർച്ചയായി മലയാളത്തിൽ ചെയ്തിരുന്നു. അതിൽ പഴശ്ശിരാജ എന്ന ചിത്രത്തിലെ കൈതേരി മാക്കം എന്ന വേഷം കനിഹയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവ സാന്നിധ്യമാണ് കനിഹ..
തന്റെ വിശേഷങ്ങളും സന്തോഷങ്ങളും നടി ആരാധകർക്കായി പങ്കുവെച്ചിരുന്നു, അത്തരത്തിൽ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു ചിത്രം വളരെ വൈറലായി മാറിയിരുന്നു. നിങ്ങളുടെ സന്തോഷത്തിനുള്ള കാരണം നിങ്ങൾ തന്നെ ആയിരിക്കുക എന്നാണ് ചിത്രത്തിന് കനിഹ കാപ്‌ഷൻ കൊടുത്തിരിക്കുന്നത്. ഒപ്പം സന്തോഷകരമായ കിടക്ക മുഖങ്ങൾ എന്നും നടി കുറിച്ചിരുന്നു.
തന്റെ ഗർഭ കാലത്തെ ചില ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി ആ സമയത്തെ തന്റെ ചില അനുഭവങ്ങൾ തുറന്ന് പറഞ്ഞിരുന്നു. അതെ, എനിക്ക് വലിയ കുഞ്ഞായിരുന്നു. ഗർഭകാലത്ത് വലിയ വയർ ഉണ്ടായിരുന്നു, അതെനിക്ക് വലിയ അഭിമാനവുമായിരുന്നു. പല അമ്മമാരെയും പ്രസവ ശേഷം പഴയ രൂപത്തിലേക്ക് തിരിച്ച് വരാനുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം തനിക്കുണ്ടായിരുന്നില്ല. കാരണം തന്‍റെ കുഞ്ഞിന് ജനിച്ചയുടനെ തന്നെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നുവെന്നും കനിഹ കുറിപ്പിൽ പറഞ്ഞിരിക്കുകയാണ്.
അദ്ഭുതങ്ങൾ സംഭവിച്ചു, എന്‍റെ മകൻ അതിജീവിച്ചു, അവൻ ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ ഈ പോസ്റ്റ് അതിനെക്കുറിച്ചുള്ളതല്ല, അതിനുശേഷം ഞാനെങ്ങനെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തി എന്നതിനെക്കുറിച്ചാണ്. ഒരേ ഒരു നിയമം മാത്രമേ ഞാൻ പിന്തുടർന്നുള്ളൂ.. നിങ്ങളുടെ ജീവിതമാണ് നിങ്ങളുടെ ശരീരമാണ് നിങ്ങളുടെ അവകാശമാണ്, എന്നും കനിഹ പറയുകയാണ്.
ഈ നിമിഷം വരെ താൻ തന്‍റെ ശരീരത്തെക്കുറിച്ചോ കുഞ്ഞിനെ നോക്കുന്ന രീതിയെക്കുറിച്ചോ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുത്തിട്ടില്ല. എനിക്കെന്താണോ നേടേണ്ടത് അതിനായി നിശ്ശബ്‍ദമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്നും പലരും ചിന്തിക്കുന്നുണ്ടാകും, എന്തുകൊണ്ട് ഞാൻ ഇങ്ങനെ ഫിറ്റ്നസ് തിരഞ്ഞെടുത്തു എന്നതിനെകുറിച്ച്.ഞാൻ എന്‍റെ കരിയറിന് വേണ്ടി തിരഞ്ഞെടുത്തതാണിതെന്ന് കരുതുന്നുണ്ടാവും, പക്ഷേ അല്ല, എന്‍റെ ആരോഗ്യകരമായ ഭാവിക്കായി ഞാൻ കരുതുന്ന സമ്പാദ്യവുമാണിത്, ആരോഗ്യകരമായി ഭക്ഷിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ, കനിഹ പറയുന്നു…
Leave a Reply