
എന്നെ അവർ വിളിച്ചില്ല മറന്നതാകും ! 1983 ൽ ലോകകപ്പ് വിജയിച്ച ടീം മുഴുവൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ! കപിൽ ദേവ് !
പലർക്കും ഇന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓര്മവരുന്ന പേര് കപിൽ ദേവ് എന്നായിരിക്കും. ചരിത്രത്തിൽ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ അദ്ദേഹം ഒരു ഫാസ്റ്റ് മീഡിയം ബൗളറും ഹാർഡ് ഹിറ്റിംഗ് മിഡിൽ ഓർഡർ ബാറ്റ്സ്മാനും ആയിരുന്നു . ക്രിക്കറ്റ് ചരിത്രത്തിൽ ടെസ്റ്റിൽ 400-ലധികം വിക്കറ്റുകളും (434 വിക്കറ്റ്) 5,000-ത്തിലധികം റൺസും നേടിയ ഏക കളിക്കാരനാണ് ദേവ്. അതുമാത്രമല്ല. 1983 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു ദേവ് , ക്രിക്കറ്റ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി അദ്ദേഹം ചരിത്ര നേട്ടം സ്വന്തമാക്കിയ ആളുകൂടിയാണ്.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് കപിൽ ദേവ്. 983 ൽ ലോകകപ്പ് നേടിയ ടീമിനെയാകെ കളി കാണാൻ ക്ഷണിക്കുമെന്ന് താൻ കരുതിയെന്നും അത് മറന്നതാവാമെന്നും ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജേതാവ് കൂടിയായ കപിൽ ദേവ് പറയുന്നു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ, എന്നെ അവർ വിളിച്ചില്ല. അതുകൊണ്ട് ഞാൻ പോയില്ല.1983 ൽ ലോകകപ്പ് വിജയിച്ച ടീം മുഴുവൻ ഒപ്പമുണ്ടായിരുന്നെങ്കിലെന്നുണ്ടായിരുന്നു. പക്ഷേ, എല്ലാവരും തിരക്കിലാണ്. ചിലപ്പോഴൊക്കെ ആളുകൾ മറന്നുപോകാനിടയുണ്ട്. അതാവും സാധ്യത.”എന്നാണ് കപിൽ ദേവ് പറഞ്ഞത്.

അതേസമയം ഏവരെയും നിരാശപെടുത്തികൊണ്ട് കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ഓസ്ട്രലിയ ഫൈനലിൽ ഓസിസ് ഇന്ത്യയെ തോല്‍പ്പിച്ചത് 6 വിക്കറ്റിന് ആയിരുന്നു. ഇന്ത്യയുടെ തോല്‍വി ആ ലോകകപ്പില്‍ തുടര്‍ച്ചയായ 10 വിജയങ്ങള്‍ക്കു ശേഷം ആയിരുന്നു. ഫൈനലില്‍ രണ്ടാം തവണയാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങുന്നത്. ഗ്യാലറിയിൽ അദ്ദേഹം ഒഴിച്ച് മറ്റു പ്രമുഖ താരങ്ങൾ എല്ലാം തന്നെ ഉണ്ടായിരുന്നു, അതേസമയം ഇന്ത്യയുടെ മുൻ ക്യാപ്റ്റായ സൗരവ് ഗാംഗുലി ബിസിസിഐയുടെ ക്ഷണപ്രകാരം ഫൈനൽ മത്സരം കാണാനെത്തിയിരുന്നു. കപിൽ ദേവ് എത്തിയില്ലെങ്കിലും വെള്ളിത്തിരയിലെ കപിൽദേവ് ഫൈനൽ മത്സരം കാണാൻ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ‘83’ സിനിമയിൽ കപിൽ ദേവായി വേഷമിട്ട ബോളിവുഡ് നടൻ രൺവീർ സിങ്ങും ഭാര്യയും നടിയുമായി ദീപിക പദുക്കോണുമാണ് മത്സരം കാണാൻ എത്തിയിരുന്നു. കപിൽ ദേവിന്റെ വാക്കുകളിൽ പലരും ഇപ്പോൾ ബിസിസിഐ യെ വിമർശിച്ച് രംഗത്തുവരുന്നുണ്ട്.
Leave a Reply