ഭാര്യയുടെ സഹോദരിയെ ഭീ,ഷ,ണി,പ്പെ,ടുത്തി ബ,ല,പ്ര,യോ,ഗത്തിലൂടെ വിവാഹം ചെയ്തു ! നടൻ കാർത്തിക്കിന്റെ കരിയർ തകരാൻ കാരണം !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ തന്നെ ഏറെ തിളങ്ങി നിന്ന നടനായിരുന്നു കാർത്തിക്ക്. എന്നാൽ സൂപ്പർ സ്റ്റാർ പദവിയിൽ നിന്നിട്ട് പെട്ടെന്ന് ഒരു ദിവസം അതെല്ലാം നഷ്ടപെടുന്ന പല താരങ്ങളെയും നമ്മൾ കണ്ടിട്ടുണ്ട്. അതിൽ ഒരാളാണ് നടൻ കാർത്തിക്ക്. ഒരു സമയത്ത് തമിഴിൽ രജനികാന്തും കമലും കഴിഞ്ഞാല്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ കാര്‍ത്തിക് ആണ് എന്ന് ജനം വിധി എഴുതിയ കാലം ഉണ്ടായിരുന്നു. നവരസ നായകന്‍ എന്ന് പോലും കാര്‍ത്തിക്കിന് അക്കാലത്ത് പേര് വന്നു. എന്നാല്‍ പിന്നീട് ഗോസിപ്പുകളും വിവാദങ്ങളും മാത്രമാണ് നടന്റെ പേരില്‍ കേട്ടത്.

എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ കരിയറിനെ കുറിച്ച് തമിഴിലെ മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, തമിഴിലെ പ്രമുഖ നടനായിരുന്ന ആര്‍ മുത്തുരാമന്റെ മകനായ മുരളി കാര്‍ത്തികേയ മുത്തുരാമന്‍ എന്ന കാര്‍ത്തിക്കിന് സിനിമ അത്ര വിദൂരം ആയിരുന്നില്ല. അച്ഛന്റെ കഴിവ് പകര്‍ന്നു ആവോളം പകര്‍ന്നുകിട്ടിയിട്ടുണ്ട്. ഭാരതിരാജയുടെ അലൈകള്‍ ഓയിവതില്ലൈ എന്ന തമിഴ് ചിത്രത്തിലൂടെ അഭിമുഖമായ കാര്‍ത്തിക്കിന് ആദ്യ ചിത്രം മുതല്‍ക്കുതന്നെ പേരും പ്രശസ്തിയും പുരസ്‌കാരങ്ങളും കിട്ടി തുടങ്ങിയിരുന്നു.

അതിനു ശേഷം പിന്നീട് കാർത്തിക്കിന്റെ കാലമായിരുന്നു. ഭാരതിരാജയെ കൂടാതെ മണിരത്‌നം, വിസു, ആര്‍ സുന്ദര്‍ രാജന്‍, അമീര്‍ജന്‍, ഉദയകുമാര്‍, പ്രിയദര്‍ശന്‍, ഫാസില്‍, വിക്രമന്‍, തുടങ്ങി ഒരുപിടി സൂപ്പർ സംവിധാകരുടെ ചിത്രത്തിന്റെ ഭാഗമായിരുന്നു. അങ്ങനെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിധി എഴുതിയ കാര്‍ത്തിക്കിന്റെ കരിയര്‍ തകര്‍ത്തത് ഗോസിപ്പുകളും, കൃത്യതയില്ലാത്ത പെരുമാറ്റവും ഒക്കെയായിരുന്നു. അഭിനയിക്കുന്ന നടിമാര്‍ക്കൊപ്പം എല്ലാം കാര്‍ത്തിക്കിന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വരുമായിരുന്നു. സ്വകാര്യ ജീവിതത്തെ ചൊല്ലിയും ലൊക്കേഷനിലെ പെരുമാറ്റത്തെ ചൊല്ലിയും എല്ലാം വിവാദങ്ങൾ ഉണ്ടായിരുന്നു.

ലൊക്കേഷനിൽ പറഞ്ഞ സമയത്തിന് വരാറില്ലായിരുന്നു, ഏഴ് മണിക്ക് ഷൂട്ടിങ് പറഞ്ഞാൽ എല്ലാവരും റെഡിയായി ഇരുന്നാലും പതിനൊന്ന് മണിയാവാതെ കാർത്തിക് സെറ്റിൽ വരാറില്ലായിരുന്നു. ആറ് മണിവരെ ഷൂട്ട് ഉണ്ടെങ്കില്‍ മൂന്ന് മണിക്കേ തിരിച്ചുപോകും. ഇത്തരം രീതികള്‍ എല്ലാം കരിയറിനെ വലിയ രീതിയില്‍ മോശമായി ബാധിച്ചിരുന്നു. അതുപോലെ വ്യക്തി ജീവിതവും വലിയ വാർത്തയായിരുന്നു.

അദ്ദേഹം ആദ്യം വിവാഹം ചെയ്തത്  രാഗിണിയെ ആയിരുന്നു. അതില്‍ രണ്ട് ആണ്‍മക്കള്‍ (നടന്‍ ഗൗതം കാര്‍ത്തിക് ഉള്‍പ്പടെ) ജനിക്കുകയും ചെയ്തു. അതിന് ശേഷം കാര്‍ത്തിക് രാഗിണിയുടെ സഹോദരി രതിയെ വിവാഹം ചെയ്തു. അതിലും ഒരു മകന്‍ ഉണ്ട്. ഭാര്യയുടെ സഹോദരിയെ ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ വിവാഹം ചെയ്തു എന്നൊക്കെയായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. അത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും നടന്റെ ഇമേജിനെ അത് ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ബലപ്രയോഗം ഒന്നും ആയിരുന്നില്ല, തന്റെ ഭാര്യയുടെ പൂർണ്ണ സമ്മതത്തോടെയാണ് അവളുടെ അനിയത്തിയെ വിവാഹം കഴിച്ചത് എന്നും കാർത്തിക്ക് വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *