കുട്ടിക്കാലം മുതലുള്ള പരിഹാസം; സിനിമയിൽ എത്തിയപ്പോഴും അതു കൂടി വന്നു; എന്നെ ഞാൻ തന്നെ വെറുത്തുതുടങ്ങിയ സമയമായിരുന്നു അത്..! കാർത്തിക പറയുന്നു !

വെറും രണ്ടു ചിത്രങ്ങൾ കൊണ്ട് മലയാളി മനസ് കീഴടക്കിയ നടിയാണ് കാര്‍ത്തിക മുരളീധരന്‍. ആദ്യ ചിത്രം ദുൽഖർ സൽമാൻ നായകന്യ സൂപ്പർ ഹിറ്റ് ചിത്രം സിഐഎ, അതിനു ശേഷം  മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘അങ്കിൾ’ ളും കാർത്തിക അഭിനയിച്ചിരുന്നു, പിന്നീട് സിനിമകളില്‍ താരം അത്ര സജീവമായില്ല. അടുത്തിടെ താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ  വെയിറ്റ് ലോസ് യാത്രയെക്കുറിച്ച്‌ പറയുകയാണ് കാര്‍ത്തിക.

സമൂഹ മാധ്യങ്ങളിൽ വളരെ സജീവമായ താരം പങ്കുവെച്ച ഈ കുറിപ്പ് വളരെ പെറ്റന്നാണ് ആരാധകർ ഏറ്റെടുത്ത്, ചെറുപ്പം മുതൽ താൻ നേരിട്ട പല പ്രശ്നങ്ങളും ശരീര വണ്ണത്തിന്റെ പേരിൽ താൻ നേരിട്ടിരുന്നു എന്നും അതിനെല്ലാം ഇപ്പോൾ താൻ പരിഹാരം കണ്ടെത്തിയെന്നും കുറിപ്പിൽ പറയുന്നു….  താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

തന്റെ ചെറുപ്പകാലം മുതല്‍ ഞാന്‍ തടിച്ച ശരീരപ്രകൃതമുള്ള വ്യക്തിയായിരുന്നു. അത് ഞാന്‍ ശ്രദ്ധിക്കുന്നതും മനസിലാക്കുന്നതും രണ്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണ്. എന്റെ ശരീരഭാരത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ പരിഹാസ വാക്കുകൾ കൂടി വരുന്നതായി ഞാൻ അനുഭവിച്ചറിഞ്ഞു. എന്നാൽ കുട്ടിക്കാലത്ത് അതിനെ പ്രതിരോധിക്കാന്‍ ഞാന്‍ വളറെ വിചിത്രമായ പ്രതിരോധ മാർഗമാണ് ഞാൻ കണ്ടുപിടിച്ചത്. ഞാന്‍ എന്നെ തന്നെ എന്റെ ശരീരത്തെ പരിഹസിച്ചും വെറുത്തുമാണ് അതിനെ പൊരുതി നിന്നത്. അതുകൊണ്ടു തന്നെ വീണ്ടും എന്റെ ശരീര ഭാരം കൂടിവരികയാണ് ഉണ്ടായത്…..

വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ള ഒരു ഇൻഡസ്ട്രിയിൽ ഞാൻ എത്തിയപ്പോൾ അവിടെയും രൂക്ഷമായ ബോഡി ഷെയ്മിങ്ങിനാണ് ഞാന്‍ ഇരയായി. പക്ഷെ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ഞാനും എന്റെ ശരീരവും നിരന്തരം സംഘര്‍ഷത്തിലായി. ഞാന്‍ യുദ്ധത്തില്‍ തളരാന്‍ തുടങ്ങി. ഞാന്‍ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാന്‍ ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാന്‍ കുറച്ച്‌ കാലത്തേക്ക് പരീക്ഷിച്ചു നോക്കിയിരുന്നു എന്നാൽ അതൊന്നും ശരിയായി വന്നിരുന്നില്ല.

ഇതിക്കെ ഫലിക്കാതിരുന്നത്തിനു കാരണം ഞാൻ ഇതെല്ലം ചെയ്യുന്ന സമയത്തും ഞാൻ എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് ചെയ്തിരുന്നത്, ഞാൻ കുറച്ചും കൂടി വളർന്നു വന്നപ്പോൾ സൗന്ദര്യയും അരോ​ഗ്യവുമെല്ലാം എന്താണെന്നുള്ള എന്റെ ചിന്താ​ഗതിയില്‍ മാറ്റമുണ്ടായി. ഇതോടെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റണമെന്ന് തോന്നി.

എന്റെ ശരീര ഭാരം കുറക്കണം എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ഞാൻ യോഗ ചെയ്യാൻ തുടങ്ങി, അത് എന്റെ ശരീരത്തിനും, മനസിനും, ചിന്ത ഗതികൾക്കും ഒരുപാട് മാറ്റം കൊണ്ടുവന്നിരുന്നു, യോഗ നല്‍കിയ കരുത്ത് എന്നെ ആകെ മാറ്റി മറിച്ചു. എന്നും കാർത്തിക പറയുന്നു കൂടാതെ യോഗ ചെയ്യുന്നതിന്റെ പ്രാധാന്യവും അത് നമ്മളിൽ ഉണ്ടാക്കുന്ന മാറ്റവും, ഇതൊരു പ്രമോഷണൽ പോസ്റ്റല്ല. എന്നിൽ ഉണ്ടായ മാറ്റം ഞാൻ നിങ്ങൾക്കും പങ്കുവെയ്ക്കുന്നു എന്നും ഒരു യോഗ സെൻറ്ററും താരം പരിചയ പെടുത്തുന്നു….

Leave a Reply

Your email address will not be published. Required fields are marked *